ചെറുതോണി: കേരള കോണ്‍ഗ്രസ് ജില്ലാ ജനറല്‍ ബോഡിയും ഫ്രാന്‍സിസിസ് ജോര്‍ജ് എംപി ക്ക് സ്വീകരണവും 12ന് രാവിലെ 11ന് തൊടുപുഴ സിസിലിയ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി വി.എ. ഉലഹന്നാന് അറിയിച്ചു.
യോഗം പാര്‍ട്ടി ചെയര്മാന് പി.ജെ. ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ് അധ്യക്ഷത വഹിക്കും. പാര്‍ട്ടി ഉന്നധാതികാരസമിതി അംഗങ്ങള്‍, സംസ്ഥാന ഭാരവാഹികള്‍, പോഷകസംഘടന സംസ്ഥാന പ്രസിഡന്റുമാര്‍, ജില്ലാ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.