ബൈ​ക്കും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്ക്
Monday, June 24, 2024 3:59 AM IST
രാ​ജാ​ക്കാ​ട്: ബൈ​ക്കും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. പൊ​ട്ട​ന്‍​കാ​ട് പ​മ്പ്ഹൗ​സ് സ്വ​ദേ​ശി പൂ​ത​ക്കു​ഴി​യി​ല്‍ ബേ​ബി​യു​ടെ മ​ക​ന്‍ ഡോ​ണ​ല്‍ (17), ഇ​രു​പ​തേ​ക്ക​ര്‍ പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ ജ​യ​ന്‍റെ മ​ക​ന്‍ സൂ​ര​ജ് (23)എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഡോ​ണ​ലി​നെ ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും സൂ​ര​ജി​നെ അ​ടി​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ഉ​ടു​മ്പ​ന്‍​ചോ​ല ര​ണ്ടാം​മൈ​ല്‍ റോ​ഡി​ല്‍ ഇ​രു​പ​തേ​ക്ക​ര്‍ ടൗ​ണി​ന് സ​മീ​പം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കു​ഞ്ചി​ത്ത​ണ്ണി​യി​ല്‍​നി​ന്ന് ഇ​രു​പ​തേ​ക്ക​റി​ന് പോ​യ സ്‌​കൂ​ട്ട​റും പൊ​ട്ട​ന്‍​കാ​ട്ടി​ല്‍​നി​ന്ന് കു​ഞ്ചി​ത്ത​ണ്ണി​ക്ക് പോ​യ ബൈ​ക്കും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

ഒ​രു വ​ര്‍​ഷം മു​മ്പ് ഇ​തേ സ്ഥ​ല​ത്തു​ത​ന്നെ ബൈ​ക്കും സ്‌​കൂ​ട്ട​റും ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.