കൂവപ്പള്ളിയിൽ ലോക മാനസികാരോഗ്യ ദിനാചരണം
1342215
Thursday, October 12, 2023 10:17 PM IST
കാഞ്ഞിരപ്പള്ളി: ലോക മാനസികാരോഗ്യദിനാചരണത്തിന്റെ ഭാഗമായി കൂവപ്പള്ളി ഹോളി ക്രോസ് ഹോസ്പിറ്റൽ ആൻഡ് മെന്റൽ ഹെൽത്ത് സെന്ററിൽ ബോധവത്കരണ ക്ലാസ്, എക്സിബിഷൻ, തെരുവുനാടകം എന്നിവ നടത്തി. ചാണ്ടി ഉമ്മൻ എംഎൽഎ ലോക മാനസികാരോഗ്യ ദിനാചരണം ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ജോസിയ കൂനംപാറയിൽ അധ്യക്ഷത വഹിച്ചു. പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാൽ മുഖ്യപ്രഭാഷണം നടത്തി. ഡോ. മിനു റോസ് പോൾ ബോധവത്കരണ ക്ലാസ് നയിച്ചു. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ജീൻസി ജോസഫ്, ഫാ. റോയ് മാത്യു വടക്കേൽ, അനു ഡോം എന്നിവർ പ്രസംഗിച്ചു.
കൂവപ്പള്ളി ഹോളിക്രോസ് ഹോസ്പിറ്റൽ ആൻഡ് മാനസികാരോഗ്യ കേന്ദ്രത്തിൽ എല്ലാത്തരം മെഡിക്കൽ, പീഡിയാട്രിക്, സൈക്കോളജിക്കൽ, സൈക്യാട്രിക് ഡിസോർഡേഴ്സ് ചികിത്സയും, മനഃശാസ്ത്രപരമായ വിലയിരുത്തലുകളും പരിശോധനകളും, കൗൺസിലിംഗ് തെറാപ്പി, എംഇസിടി ചികിത്സ, മദ്യത്തിനും മയക്കുമരുന്നുകൾക്കും ലഹരി വസ്തുക്കളുടെ ദുരുപയോഗത്തിനുമുള്ള അവേർഷൻ തെറാപ്പി ഉൾപ്പെടെയുള്ള ഡി അഡിക്ഷൻ ചികിത്സകളും ലഭ്യമാണ്.