ചെ​ങ്ങ​ന്നൂ​ര്‍ ഹാ​ച്ച​റി​യി​ലെ മു​ഴു​വ​ൻ വ​ള​ർ​ത്തുപ​ക്ഷി​ക​ളെ​യും ന​ശി​പ്പി​ച്ചു
Wednesday, June 26, 2024 11:39 PM IST
ചെങ്ങ​ന്നൂ​ര്‍: സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ കോ​ഴി​വ​ള​ര്‍​ത്ത​ല്‍ കേ​ന്ദ്ര​മാ​യ ചെ​ങ്ങ​ന്നൂ​ര്‍ സെ​ന്‍​ട്ര​ല്‍ ഹാ​ച്ച​റി​യി​ല്‍ കോ​ഴി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​തി​നാ​യി​ര​ത്തി​ലേ​റേ വ​ള​ർ​ത്തു പ​ക്ഷി​ക​ളെ ഇ​ന്ന​ലെ ക​ള്ളിം​ഗ് ന​ട​ത്തി ശാ​സ്ത്രി​യ​മാ​യി സം​സ്ക​രി​ച്ചു. തു​ട​ർ​ന്ന് കോ​ഴി​മു​ട്ട​യും കാ​ട​മു​ട്ട​യും കു​ഴി​ച്ചു​മൂ​ടി.

കൂ​ടു​ക​ളി​ലു​ള്ള കോ​ഴി​വ​ള​വും തീ​റ്റ​യും ഇ​ന്നു മ​റ​വുചെ​യ്തു തു​ട​ങ്ങും. ഇ​തി​നുശേ​ഷം കോ​ഴി ഷെ​ഡു​ക​ളും കെ​ട്ടി​ട​ങ്ങ​ളും അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തും. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടുമു​ത​ല്‍ ഹാ​ച്ച​റി​യി​ലെ ര​ണ്ടു കാ​മ്പ​സു​ക​ളി​ലാ​യു​ള്ള മു​ട്ട - ഇ​റ​ച്ചി, അ​ല​ങ്കാ​ര കോ​ഴി​ക​ൾ, കാ​ടപ്പക്ഷി തു​ട​ങ്ങി​പതിനായിരത്തിലേ​റെ പ​ക്ഷി​ക​ളെ​യാ​ണു ദ​യാ​വ​ധം ന​ട​ത്തി മ​റ​വ് ചെ​യ്ത​ത്.

ഹാ​ച്ച് റി​പ്പോ​ർ​ട്ട് തൊ​ഴി​ലാ​ളി​ക​ൾ അ​ട​ക്കം എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലെ​യും ജീ​വ​ന​ക്കാ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി രു​പീ​ക​രി​ച്ച പ്ര​ത്യേ​ക ദൗ​ത്യ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ള്ളിം​ഗ് ന​ട​ത്തി​യ​ത്.
ഏ​ഴു മു​ത​ൽ ഒ​ൻ​പ​തുവ​രെ അം​ഗ​ങ്ങ​ളു​ള്ള എ​ട്ടു സ്ക്വാ​ഡു​ക​ളി​ൽ മൃ​ഗഡോ​ക്ട​ർ​മാ​ർ മു​ത​ൽ എ​ല്ലാ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ന്ന​ലെ ന​ട​ന്ന ക​ള്ളിം​ഗി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ലു​ള്ള പ​ക്ഷി​ക​ളെ ദ​യാ​വ​ധം ന​ട​ത്തു​ന്ന​താ​ണ് അ​തി​നാ​യി നാ​ലു ടീ​മുക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി.

ചെ​ങ്ങ​ന്നൂ​ർ മു​നി​സി​പ്പാ​ലി​റ്റി ഭാ​ഗ​ത്ത് ര​ണ്ടു ടീ​മും ആ​ല, പു​ലി​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഓ​രോ ടീം ​വീ​ത​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഈ ​പ​രി​ധി​യി​ലു​ള്ള കോ​ഴി​ക​ളെ വ​ള​ർ​ത്തു​ന്ന​വ​ർ രാ​വി​ലെ അ​വ​യെ അ​ഴി​ച്ചു വി​ടാ​തി​രി​ക്ക​ണമെ​ന്ന് പ്ര​ത്യേ​ക അ​റി​യി​പ്പും ന​ല്കി. ഇ​ന്ന​ലെ ക​ള്ളിം​ഗി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ ആ​ളു​ക​ളും വീ​ടു​ക​ളി​ൽ ക്വാറന്‍റൈനി​ൽ പ്ര​വേ​ശി​ച്ചു. മാ​സ​ങ്ങ​ൾ​ക്കുശേ​ഷം മാ​ത്ര​മേ ഹാ​ച്ച​റി​യി​ലെ മു​ട്ട​വി​രി​യി​ക്ക​ലും കോ​ഴിവ​ള​ർ​ത്ത​ലും ഇ​നി ന​ടക്കൂ.