സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ത്തെ കാ​പ്പാ നി​യ​മ​പ്ര​കാ​രം നാ​ടു​ക​ട​ത്തി
Tuesday, June 25, 2024 10:46 PM IST
കാ​യം​കു​ളം: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ത്തെ കാ​പ്പാ നി​യ​മ​പ്ര​കാ​രം നാ​ടുക​ട​ത്തി. സി​പിഎം ​കാ​യം​കു​ളം പു​തു​പ്പ​ള്ളി ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം പു​തു​പ്പ​ള്ളി പ്ര​യാ​ർ വ​ട​ക്ക് കു​ന്നേ​ൽക​ട​വ് സി​ബി ശി​വ​രാ​ജ​നെ(37)യാ​ണ് കാ​പ്പ ചു​മ​ത്തി​യ​ത്. കാ​യം​കു​ളം, ഓ​ച്ചി​റ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ വ​ടി​വാ​ൾ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം, മ​ണ​ൽ ക​ട​ത്ത് തു​ട​ങ്ങി നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണ്.

ഇ​യാ​ളെ ഇ​തു​വ​രെ പാ​ർ​ട്ടിനേ​തൃ​ത്വം സം​ര​ക്ഷി​ച്ച​താ​യി ആ​ക്ഷേ​പം ശ​ക്ത​മാ​യി​ട്ടു​ണ്ട്. കാ​യം​കു​ള​ത്തെ മു​തി​ർ​ന്ന സി​പി​എം നേ​താ​ക്ക​ന്മാ​രു​മാ​യി അ​ടു​ത്ത ബ​ന്ധമുള്ള ആ​ളാ​ണ് സി​ബി. ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​ണ് ഒ​ൻ​പ​തുമാ​സ​ത്തേ​ക്ക് ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​ഞ്ഞുകൊ​ണ്ട് എ​റ​ണാ​കു​ളം റേ​ഞ്ച് ഡിഐജി ​കാ​പ്പ ചു​മ​ത്തി ഉ​ത്ത​ര​വി​ട്ട​ത്. വ​ൻതോ​തി​ൽ മ​ണ​ൽ ശേ​ഖ​രി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തി​യ​തി​ന് റ​വ​ന്യുവ​കു​പ്പും മ​ണ​ൽ​ക്ക​ട​ത്തി​ന് ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തി​രു​ന്നു.