പ​ക്ഷി​പ്പ​നി: പ​ള്ളി​പ്പു​റ​ത്ത് 34033 പ​ക്ഷി​ക​ളെ കൊ​ന്ന് സം​സ്ക​രി​ക്കും
Monday, June 24, 2024 9:37 PM IST
പൂ​ച്ചാ​ക്ക​ൽ: പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച ചേ​ന്നംപ​ള്ളി​പ്പ​റം പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ നി​ന്നാ​യി 34033 പ​ക്ഷി​ക​ളെ കൊ​ന്ന് സം​സ്ക​രി​ക്കു​ന്ന ന​ട​പ​ടി (ക​ള്ളിംഗ്) ഇ​ന്നു പൂ​ർ​ത്തി​യാ​ക്കും. രോ​ഗം സ്ഥി​രീ​ക​രി​ച്ച പ​ഞ്ചാ​യ​ത്തി​ലെ 3,11,15 എ​ന്നീ വ​ർ​ഡു​ക​ളി​ൽനി​ന്നു ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള 34033 പ​ക്ഷി​ക​ളെ​യാ​ണ് കൊ​ന്ന് സം​സ്ക​രി​ക്കു​ന്ന​ത്.

കോ​ഴി​വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​ത്തി​ലെ കോ​ഴി​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്ത​തി​നെ​ത്തു​ട​ർ​ന്ന്‌ ഭോ​പ്പാ​ലി​ലെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹൈ ​സെ​ക്യൂ​രി​റ്റി ആ​നി​മ​ൽ ഡീ​സി​സ​സ് ലാ​ബി​ൽ ന​ട​ത്തി​യ സാ​മ്പി​ൾ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്.

മൃ​ഗ​സം​ര​ക്ഷ​ണവ​കു​പ്പി​നു കീ​ഴി​ലു​ള്ള 25 പേ​ർ അ​ട​ങ്ങു​ന്ന ദ്രു​ത​പ്ര​തി​ക​ര​ണസം​ഘ​മാ​ണ് ക​ള്ളിം​ഗ് ന​ട​ത്തു​ന്ന​ത്. പ​ക്ഷി​ക​ളെ കൊ​ന്ന​ശേ​ഷം വി​റ​ക്, ഡീ​സ​ൽ, പ​ഞ്ച​സാ​ര എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് നി​ശ്ചി​ത സ്ഥ​ല​ങ്ങ​ളി​ൽ ക​ത്തി​ച്ച് ക​ള​യു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ക​ത്തി​ക്ക​ൽ പൂ​ർ​ത്തി​യാ​യ​ശേ​ഷം പ്ര​ത്യേ​ക സം​ഘ​മെ​ത്തി അ​ണു​ന​ശീ​ക​ര​ണ​വും കോ​മ്പിം​ഗും ന​ട​ത്തും. പ​ള്ളി​പ്പു​റ​ത്ത് കാ​ക്ക​യി​ലാ​ണ് ആ​ദ്യം രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ക​ള്ളിം​ഗി​ന് വി​ധേ​യ​മാ​ക്കു​ന്ന പ​ക്ഷി​ക​ളു​ടെ എ​ണ്ണ​ത്തി​ന​നു​സ​രി​ച്ച് മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കും.