അ​ല്‍​ഫോ​ന്‍​സാ തി​രു​നാ​ളി​നാ​യി ഭ​ര​ണ​ങ്ങാ​നം ഒ​രു​ങ്ങു​ന്നു
Sunday, June 23, 2024 10:54 PM IST
ഭരണങ്ങാനം: ഭാ​ര​ത​ത്തി​ന്‍റെ പ്ര​ഥ​മ വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ തി​രു​നാ​ളി​നു ഭ​ര​ണ​ങ്ങാ​നം അ​ല്‍​ഫോ​ന്‍​സാ തീ​ര്‍​ഥാ​ട​ന​കേ​ന്ദ്രം ഒ​രു​ങ്ങു​ന്നു. ജൂ​ലൈ 19 മു​ത​ല്‍ 28 വ​രെ​യാ​ണ് തി​രു​നാ​ള്‍. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് പാ​ലാ രൂ​പ​ത​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി​യു​ടെ ഉ​ദ്ഘാ​ട​ന​വും തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തി​ല്‍ ന​ട​ക്കും.

സീ​റോ മ​ല​ബാ​ര്‍സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച് ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍, ക​ര്‍​ദി​നാ​ള്‍​മാ​രാ​യ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ, മാ​ര്‍ ജോ​ര്‍​ജ് ആല​ഞ്ചേ​രി എ​ന്നി​വ​രും വി​വി​ധ രൂ​പ​ത​ക​ളി​ലെ 11 ബി​ഷ​പ്പു​മാ​രും തി​രു​നാ​ള്‍ ദി​വ​സ​ങ്ങ​ളി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കും. 19 മു​ത​ല്‍ 27 വ​രെ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 6.15ന് ​ഭ​ര​ണ​ങ്ങാ​ന​ത്തെ ഭ​ക്തി​സാ​ന്ദ്ര​മാ​ക്കു​ന്ന ജ​പ​മാ​ല-​മെ​ഴു​കു​തി​രി പ്ര​ദ​ക്ഷി​ണ​വു​മു​ണ്ട്.

19നു ​രാ​വി​ലെ 11.15ന് ​പാ​ലാ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് തി​രു​നാ​ളി​നു കൊ​ടി​യേ​റ്റും. തു​ട​ര്‍​ന്ന് ച​ങ്ങ​നാ​ശേ​രി ആര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കും.

19 മു​ത​ല്‍ 27 വ​രെ എ​ല്ലാ ദി​വ​സ​വും പു​ല​ര്‍​ച്ചെ 5.30, 6.45, 8.30, 10, 11.30, ഉ​ച്ച​ക​ഴി​ഞ്ഞ് 2.30, വൈ​കു​ന്നേ​രം നാ​ല്, അ​ഞ്ച്, രാ​ത്രി ഏ​ഴി​നും വി​ശു​ദ്ധ കു​ര്‍​ബാ​ന​യും നൊ​വേ​ന​യും ഉ​ണ്ടാ​യി​രി​ക്കും. പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ 28നു ​പു​ല​ര്‍​ച്ചെ 4.45 മു​ത​ല്‍ രാത്രി 9.30 വ​രെ ഓ​രോ മ​ണി​ക്കൂ​റി​ലും വി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ണ്ടാ​യി​രി​ക്കും.

24ന് ​രാ​വി​ലെ 11.30ന് ​സീ​റോ മ​ല​ങ്ക​ര സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച് ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കും.

27നു ​വൈ​കു​ന്നേ​രം 6.30ന് ​അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ മ​ഠ​ത്തി​ലേ​ക്ക് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ 28ന് ​രാ​വി​ലെ 6.45ന് ​നെ​യ്യ​പ്പ​നേ​ര്‍​ച്ച വെ​ഞ്ച​രി​പ്പും തു​ട​ര്‍​ന്ന് നേ​ര്‍​ച്ച​വി​ത​ര​ണ​വും ആ​രം​ഭി​ക്കും. ക​ബ​റി​ട​ത്തി​ങ്ക​ലെ​ത്തു​ന്ന എ​ല്ലാ തീ​ര്‍​ഥാ​ട​ക​ര്‍​ക്കും നേ​ര്‍​ച്ച​യ​പ്പം ന​ല്‍​കും. രാ​വി​ലെ 10.30ന് ​ഇ​ട​വ​ക പള്ളി​യി​ല്‍ ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോര്‍​ജ് ആ​ല​ഞ്ചേ​രി വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കും. തു​ട​ര്‍​ന്ന് 12.30ന് ​തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം.

ജൂ​ലൈ 16 മു​ത​ല്‍ വി​വി​ധ ഇ​ട​വ​ക​ക​ളു​ടെ​യും ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള തീ​ര്‍​ഥാ​ട​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കും. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് തീ​ര്‍​ഥാ​ട​ന കേ​ന്ദ്രം വി​വി​ധ മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ന്‍റെ ന​വീ​ക​ര​ണ​വും മോ​ടി​പി​ടി​പ്പി​ക്ക​ലും അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് തീ​ര്‍​ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ര്‍ ഫാ. ​അ​ഗ​സ്റ്റി​ന്‍ പാ​ല​യ്ക്ക​പ്പ​റ​മ്പി​ലും സെ​ന്‍റ് മേരീ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​സ​ഖ​റി​യാ​സ് ആ​ട്ട​പ്പാ​ട്ടും പ​റഞ്ഞു.

പാലാ രൂപത പ്ലാറ്റിനം ജൂബിലി: ഉദ്ഘാടനം 26ന്

ഭരണങ്ങാനം: പ്ലാ​റ്റി​നം ജൂ​ബി​ലി വ​ര്‍​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന പാലാ രൂ​പ​ത​യു​ടെ ഒ​രു വ​ര്‍​ഷം നീ​ണ്ടു​നി​ല്‍​ക്കു​ന്ന ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​നു ഭ​ര​ണ​ങ്ങാ​ന​ത്ത് വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് തു​ട​ക്ക​മാ​കും.

26ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് സീറോ മ​ല​ബ​ാര്‍ സഭ മേ​ജ​ര്‍ ആ​ര്‍​ച്ച് ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കു​ക​യും ജൂ​ബി​ലി ആഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും ചെ​യ്യും. പാ​ലാ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്, മാ​ര്‍ ജോ​സ​ഫ് പ​ള്ളി​ക്കാ​പറ​മ്പി​ല്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പം രൂ​പ​ത​യി​ലെ എ​ല്ലാ വൈ​ദി​ക​രും വി​ശു​ദ്ധ കുര്‍ബാ​ന​യി​ല്‍ സ​ഹ​കാ​ര്‍​മി​ക​രാകും.