ദ​ർ​ശ​ന​വും ദി​ശാ​ബോ​ധ​വും വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ക​രു​ത്ത്: ഗ​ബ്രി​യേ​ൽ മാ​ർ ഗ്രീ​ഗോ​റി​യോ​സ്
Monday, July 8, 2024 3:46 AM IST
വെ​ണ്ണി​ക്കു​ളം: ദ​ർ​ശ​ന​വും ദി​ശാ​ബോ​ധ​വും വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ക​രു​ത്തെ​ന്ന് കാ​തോ​ലി​ക്കേ​റ്റ് ആ​ൻ​ഡ് എം​ഡി സ്കൂ​ൾ​സ് കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഡോ. ​ഗ​ബ്രി​യേ​ൽ മാ​ർ ഗ്രീ​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. വെ​ണ്ണി​ക്കു​ളം സെ​ന്‍റ് ബ​ഹ​നാ​ൻ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ​നി​ന്ന് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കു​ന്ന മെ​റി​റ്റ് ഡേ ​ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജേ​ക്ക​ബ് ഏ​ബ്ര​ഹാ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഹെ​ഡ്മി​സ്ട്ര​സ് ര​ജ​നി ജോ​യ്, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ റീ​ന ആ​ൻ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 57 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് പു​ര​സ്കാ​രം സ​മ്മാ​നി​ച്ച​ത്.

പ​ഠ​ന​ത്തി​ൽ മി​ക​വ് പു​ല​ർ​ത്തു​ന്ന പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ന​ൽ​കു​ന്ന കൂ​ട​ത്തു​മു​റി​യി​ൽ കെ.​ജി. ഈ​പ്പ​ൻ മെ​മ്മോ​റി​യ​ൽ എ​ന്‍​ഡോ​വ്മെ​ന്‍റ് മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി ജെ. ​ജെ​യ്സ​ൺ, ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ളാ​യ ഹ​ന്ന ആ​ൻ ജോ​ൺ, നി​ഷ മ​റി​യം അ​നീ​ഷ് എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി. സ്കൂ​ൾ ഡ​യ​റി പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് വ​ർ​ഗീ​സി​നു ന​ല്കി മെ​ത്രാ​പ്പോ​ലീ​ത്ത പ്ര​കാ​ശ​നം ചെ​യ്തു.