പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ല്‍ വ്യാ​പാ​രി​ക​ളു​ടെ കൂ​ട്ടാ​യ്മ ഏ​റെ ഗു​ണ​ക​രം: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്
Monday, July 8, 2024 3:46 AM IST
ചി​റ്റാ​ര്‍: വ്യാ​പാ​ര മേ​ഖ​ല പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍ വ്യാ​പാ​രി​ക​ളു​ടെ കൂ​ട്ടാ​യ്മ ഏ​റെ ഗു​ണം പ​ക​രു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ചി​റ്റാ​റി​ലെ വ്യാ​പാ​രി സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യു​ടെ ഒ​ന്നാം വാ​ര്‍​ഷി​കം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

വ്യാ​പാ​രി​ക​ളെ​യെ​ല്ലാം ഒ​രേ ച​ര​ടി​ല്‍ കോ​ര്‍​ത്ത് കൊ​ണ്ടു​പോ​കാ​ന്‍ ചി​റ്റാ​റി​ലെ വ്യാ​പാ​രി സൗ​ഹൃ​ദ കൂ​ട്ടാ​യ്മ കാ​ട്ടി​യ ച​ങ്കൂ​റ്റം ഇ​ത​ര വ്യാ​പാ​ര സം​ഘ​ട​ന​ക​ള്‍​ക്ക് മാ​തൃ​ക​യാ​ണെ​ന്ന് മ​ന്ത്രി കൂ​ട്ടി​ചേ​ര്‍​ത്തു. സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റ് ന​സീ​ര്‍ കൂ​ത്താ​ടി​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ക്ക​ഴി​ഞ്ഞ എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ​യും മ​റ്റ് പ്ര​തി​ഭ​ക​ളെ​യും മു​തി​ര്‍​ന്ന വ്യാ​പാ​രി​ക​ളെ​യും കെ.​യു. ജ​നീ​ഷ്‌​കു​മാ​ര്‍ എം​എ​ല്‍​എ ആ​ദ​രി​ച്ചു. സി​നി ആ​ര്‍​ട്ടി​സ്റ്റ് ജി​നു​ബെ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.


ആ​ന്‍റോ ആ​ന്‍റ​ണി എം​പി, ചി​റ്റാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​ബ​ഷീ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ര​വി​ക​ല എ​ബി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളാ​യ ഷി​ജി മോ​ഹ​ന്‍, ന​ബീ​സ​ത്ത് ബീ​വി, ര​ക്ഷാ​ധി​കാ​രി ലാ​ല്‍ ശ​ങ്ക​ര്‍, സെ​ക​ട്ട​റി പി.​ബി. ബി​ജു, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ മു​ര​ളീ ബ്ലെ​യ്‌​സ്, ജി​ന്‍റോ വാ​ളി​പ്ലാ​ക്ക​ല്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.