ച​ള്ളം​വേ​ലി​പ്പ​ടി - ഇ​ര​പ്പു​കു​ഴി റോ​ഡ് നി​ർ​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​കും
Monday, July 8, 2024 3:46 AM IST
കോ​ന്നി: ച​ള്ളം​വേ​ലി​പ്പ​ടി - പ്ര​മാ​ടം ക്ഷേ​ത്രം - ഇ​ര​പ്പു​കു​ഴി റോ​ഡി​ന്‍റെ നി​ർ​മാ​ണ പു​രോ​ഗ​തി കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ വി​ല​യി​രു​ത്തി. വ​ള്ളി​ക്കോ​ട്, പ്ര​മാ​ടം പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ 4.65 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ ക​ട​ന്നു പോ​കു​ന്ന റോ​ഡ് നി​ല​വി​ലു​ള്ള 3.5 മീ​റ്റ​ർ വീ​തി വ​ർ​ധി​പ്പി​ച്ച് 5.5 മീ​റ്റ​ര്‍ വീ​തി​യി​ല്‍ ആ​ധു​നി​ക നി​ല​വാ​ര​ത്തി​ൽ ബി​എം ബി​സി സാ​ങ്കേ​തി​ക വി​ദ്യ​യി​ലാ​ണ് നി​ര്‍​മി​ക്കു​ന്ന​ത് .

നി​ല​വി​ൽ ക​ലു​ങ്കു​ക​ളു​ടെ നി​ർ​മാ​ണ​വും റോ​ഡി​ന്‍റെ വീ​തി വ​ർ​ധി​പ്പി​ച്ച് സം​ര​ക്ഷ​ണ​ഭി​ത്തി​യു​ടെ നി​ർ​മാ​ണ​വു​മാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. ആ​വ​ശ്യ​മാ​യ ഇ​ട​ങ്ങ​ളി​ൽ ക​ല​ങ്കു​ക​ളും ഐ​റി​ഷ് ഓ​ട​യും റോ​ഡ് സു​ര​ക്ഷാ പ്ര​വൃ​ത്തി​ക​ളും ചെ​യ്യു​ന്നു​ണ്ട്. ഏ​ഴു കോ​ടി രൂ​പ വ​ക​യി​രു​ത്തി​യാ​ണ് ആ​ധു​നി​ക രീ​തി​യി​ൽ റോ​ഡി​ന്‍റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.


റോ​ഡി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മു​ണ്ടു​തോ​ട് പാ​ലം ഒ​രു മാ​സ​ത്തി​ന​കം പൂ​ർ​ത്തീ​ക​രി​ക്കും. സ​മ​യ​ബ​ന്ധി​ത​മാ​യി പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കു​വാ​ൻ എം​എ​ൽ​എ പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

എം​എ​ൽ​എ​യോ​ടൊ​പ്പം വ​ള്ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. മോ​ഹ​ന​ന്‍ നാ​യ​ര്‍, പൊ​തു​മ​രാ​മ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ മു​രു​കേ​ഷ് കു​മാ​ർ, അ​സി. എ​ൻ​ജി​നി​യ​ർ രൂ​പ​ക് ജോ​ൺ, ക​രാ​ർ ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ര്‍ ഉ​ണ്ടാ​യി​രു​ന്നു.