ഇ​ള​മ​ണ്ണൂ​ർ - പാ​ടം റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യ്ക്കെ​തി​രേ യു​ഡി​എ​ഫ്
Monday, July 8, 2024 3:46 AM IST
ക​ല​ഞ്ഞൂ​ർ: ഇ​ള​മ​ണ്ണൂ​ർ - പാ​ടം റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യ്ക്ക് കാ​ര​ണം എം​എ​ൽ​എ​യു​ടെ അ​നാ​സ്ഥ​യും കെ​ടു​കാ​ര്യ​സ്ഥ​ത​യു​മാ​ണെ​ന്ന് ഡി​ഡി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ.

ഇ​ള​മ​ണ്ണൂ​ർ - പാ​ടം റോ​ഡി​ലെ മാ​ങ്കോ​ട് മു​ത​ൽ പാ​ടം വ​രെ​യു​ള്ള പ​ണി​ക​ൾ പൂ​ർ​ത്തി​ക​രി​ക്കാ​ത്ത കോ​ന്നി, പ​ത്ത​നാ​പു​രം എം​എ​ൽ​എ​മാ​രു​ടെ​യും സ​ർ​ക്കാ​രി​ന്‍റെ​യും കെ​ടു​കാ​ര്യ​സ്ഥ​ത​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് ക​ല​ഞ്ഞൂ​ർ പാ​ടം ജം​ഗ്ഷ​നി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​ക​ട​ന​വും യോ​ഗ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

2018-ൽ ​പ​ണി ആ​രം​ഭി​ച്ച ക​ല​ഞ്ഞൂ​ർ വ​ഴി​യു​ള്ള ഇ​ള​മ​ണ്ണൂ​ർ - പാ​ടം റോ​ഡി​ന്‍റെ നി​ർ​മാ​ണം പാ​തി​യി​ൽ നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. നി​ർ​മാ​ണം നി​ല​ച്ച ഭാ​ഗം മു​ത​ൽ കു​ണ്ടും​കു​ഴി​യു​മാ​യി കാ​ൽ​ന​ട യാ​ത്ര​പോ​ലും സാ​ധ്യ​മ​ല്ലാ​താ​യി.

റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് പ​രി​ക്കേ​റ്റ വീ​ട്ട​മ്മ നാ​ട്ടു​കാ​രോ​ടൊ​പ്പം എം​എ​ൽ​എ​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ച്ച​പ്പോ​ൾ അ​വ​രോ​ട് ധി​ക്കാ​ര​പ​രാ​യി ത​ട്ടി​ക്ക​യ​റു​ക​യും മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്ത ന​ട​പ​ടി ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും ഇ​തി​നു കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ മാ​പ്പ് പ​റ​യ​ണ​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ടു.


യു​ഡി​എ​ഫ് ക​ല​ഞ്ഞൂ​ർ മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ അ​നീ​ഷ് ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി അം​ഗം സി.​ആ​ർ. ന​ജീ​ബ്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, ഹ​രി​കു​മാ​ർ പൂ​ത​ങ്ക​ര, വി.​എ. ഷെ​യ്ക് പ​രീ​ത്, യു​ഡി​എ​ഫ് പ​ത്ത​നാ​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ർ രാ​ധാ മോ​ഹ​ൻ,

ഡി​സി​സി അം​ഗം എം.​എം. ഹു​സൈ​ൻ, ല​ക്ഷ്മി അ​ശോ​ക്, മാ​ങ്കോ​ട് ഷാ​ജ​ഹാ​ൻ, ഒ.​എം. ജ​മാ​ൻ, ജോ​ൺ ജോ​ർ​ജ്, നൂ​ർ​ജ​ഹാ​ൻ, പാ​ടം രാ​ജേ​ഷ്, നെ​ഹിം മ​ണ​ക്കാ​ട്ടു​പു​ഴ, ര​ഘു മാ​മ്മൂ​ട്, പ്ര​സ​ന്ന​കു​മാ​രി ചാ​യം​പ​റ​മ്പി​ൽ, വി​പി​ൻ തി​ടി, പാ​ടം വി​ജ​യ​കു​മാ​ർ, അ​ഭി​രാ​ജ്, സോ​മ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.