ന​ഗ​ര​ഹൃ​ദ​യ​ത്തി​ലെ റോ ​ഡ് ത​ക​ർ​ന്നി​നി​ട്ട് 10 വ​ർ​ഷം; ന​ഗ​ര​സ​ഭ ത​ട​സം സൃ​ഷ്ടി​ക്കു​ന്നെ​ന്ന് കോ​ ൺ​ഗ്ര​സ്
Wednesday, June 26, 2024 11:20 PM IST
കൊ​ട്ടാ​ര​ക്ക​ര: ന​ഗ​ര​സ​ഭ​യു​ടെ ഹൃ​ദ​യ ഭാ​ഗ​ത്തു​കൂ​ടെ ക​ട​ന്നു പോ​കു​ന്ന വൃ​ന്ദാ​വ​നം- വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​ന്‍-​ഗേ​ള്‍​സ് ഹൈ​സ്കൂ​ള്‍ റോ​ഡ് ത​ക​ര്‍​ന്നു കി​ട​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ട് പ​ത്തി​ല​ധി​കം വ​ര്‍​ഷ​ങ്ങ​ളാ​യി. കൊ​ട്ടാ​ര​ക്ക​ര​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളാ​യ ഗേ​ള്‍​സ് ഹൈ​സ്കൂ​ള്‍, ന​ഴ്സിം​ഗ് കോ​ള​ജ്, വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​ന്‍, കൂ​ടാ​തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും ഈ ​റോ​ഡി​ന്‍റെ ഓ​ര​ത്താ​ണ്.

കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എംപി ഈ ​റോ​ഡി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നാ​യി 20 ല​ക്ഷം രൂ​പ 2022-23 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ അ​നു​വ​ദി​ച്ചി​ട്ടും തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് ത​ന്നെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​ട്ടും പ​ണി ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷി​ന് ഗു​ണ​ക​ര​മാ​കും എ​ന്ന് ക​ണ്ടാ​ണ് ന​ഗ​ര​സ​ഭ പ​ണി​ക​ള്‍ ത​ട​സപ്പെ​ടു​ത്തി​യ​തെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ക്കു​ന്നു. ന​ഗ​ര​സ​ഭാ ഉ​പാ​ധ്യക്ഷ​യു​ടെ വാ​ര്‍​ഡാ​യി​ട്ടു കൂ​ടി വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ തു​ര​ങ്കം വ​യ്ക്കു​ന്ന ന​ട​പ​ടി​യാ​ണ് ഇ​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​മു​ണ്ടാ​കു​ന്ന​തെ​ന്ന് കോ​ണ്‍​ഗ്ര​സ് കൊ​ട്ടാ​ര​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു.

എ​ത്ര​യും വേ​ഗം റോ​ഡ് പ​ണി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​മെ​ന്ന് കൊ​ട്ടാ​ര​ക്ക​ര ഈ​സ്റ്റ് മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം തീ​ര​മാ​നി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കോ​ശി.​കെ ജോ​ണ്‍ അ​ധ്യക്ഷ​ത വ​ഹി​ച്ചു. ഡിസിസി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​ഹ​രി​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.