തേൻ, മെഴുക് മൂല്യവർധിത ഉത്പന്ന വിപണന കേന്ദ്രം പ്രവർത്തനം തുടങ്ങി
1465162
Wednesday, October 30, 2024 7:36 AM IST
കൽപ്പറ്റ: വയനാട് ഗ്രാമവികാസ് ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനിയുടെ തേൻ, മെഴുക് മൂല്യവർധിത ഉത്പന്ന വിപണന കേന്ദ്രം സിവിൽസ്റ്റേഷനു സമീപം പ്രവർത്തനം തുടങ്ങി.
"ആത്മ’ ജില്ലാ പ്രോജക്ട് ഓഫീസർ ജ്യോതി പി. ബിന്ദു ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ ഡിഡി കെ.കെ. സതീശൻ , ഹോർട്ടി കോർപ് ജില്ലാ മാനേജർ സി.എം. ഈശ്വരപ്രസാദ്, നാഷണൽ ഡയറി ഡവലപ്മെന്റ് ബോർഡ് ഡെപ്യൂട്ടി മാനേജർ എൻ. മാലതി, എസ്. ഇന്ദു, ഹോർട്ടി കോർപ് റീജണൽ മാനേജർ ബി. സുനിൽ, കന്പനി ചെയർമാൻ കെ. ജയശ്രി, സിഇഒ പി.എൻ. വൈഷ്ണു എന്നിവർ പ്രസംഗിച്ചു.വയനാടൻ കാർഷിക ഉത്പന്നങ്ങൾ, ചെറുധാന്യങ്ങൾ തുടങ്ങിയവയും ഔട്ട് ലെറ്റിൽ ലഭ്യമാണ്.