നേതൃത്വ പരിശീലനവും ബോധവത്കരണവും നടത്തി
1464408
Monday, October 28, 2024 1:04 AM IST
കൽപ്പറ്റ: എക്സൈസ്, വിദ്യാഭ്യാസ വകുപ്പുകൾ ബ്രെഡ്സ്, ഡ്രീം വയനാട്, ഫെഡറൽ ബാങ്ക് എന്നിവയുടെ സഹകരണത്തോടെ വൈത്തിരി താലൂക്കിലെ ഹയർ സെക്കൻഡറി, ഹൈസ്കൂളുകളിലെ വിമുക്തി ക്ലബ് അംഗങ്ങളായ വിദ്യാർഥികൾക്ക് സെന്റ് ജോസഫ്സ് കോണ്‍വന്റ് സ്കൂളിൽ നേതൃത്വ പരിശീലനവും ബോധവത്കരണവും നടത്തി.
വിദ്യാഭ്യാസ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി.സി. ബിജേഷ് ഉദ്ഘാടനം ചെയ്തു. ബത്തേരി ഡോണ്‍ബോസ്കോ ടെക്നിക്കൽ കോളജ് പ്രിൻസിപ്പൽ ഫാ.ഡൊമനിക് ജേക്കബ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ആൻഡ് വിമുക്തി മാനേജർ എ.ജെ. ഷാജി മുഖ്യപ്രഭാഷണം നടത്തി. കൽപ്പറ്റ സെന്റ് ജോസഫ്സ് കോണ്‍വന്റ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അൽഫോൻസ പ്രസംഗിച്ചു. നേർവഴി പ്രബേഷൻ അസിസ്റ്റന്റ് പി. മുഹമ്മദ് പരിശീലനത്തിനു നേതൃത്വം നൽകി.
സിവിൽ എക്സൈസ് ഓഫീസർ വി.പി. വജീഷ്കുമാർ ബോധവത്കരണ ക്ലാസ് നയിച്ചു. എക്സൈസ് പിവന്റീവ് ഓഫീസർ പി. ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ എം.വി. പ്രജീഷ്, എം.പി. പ്രോമിസ്, അമൽ ജോസ്, സൂര്യ എന്നിവർ നേതൃത്വം നൽകി. ഡ്രീം വയനാട് കൗണ്‍സലർ എൻ.ടി. ടാനിയ സ്വാഗതവും കോ ഓർഡിനേറ്റർ ഡൽബിൻ ജോയ് നന്ദിയും പറഞ്ഞു. വിവിധ വിദ്യാലയങ്ങളിൽനിന്നായി 65 വിദ്യാർഥികൾ പങ്കെടുത്തു.