ബോ​ട്ട് ഹൗ​സ് സ​ന്ദ​ർ​ശി​ച്ച​ത് 6.69 ല​ക്ഷം സ​ഞ്ചാ​രി​ക​ൾ
Tuesday, June 11, 2024 8:03 AM IST
ഉൗ​ട്ടി: സ​മ്മ​ർ സീ​സ​ണി​ൽ ഉൗ​ട്ടി ബോ​ട്ട് ഹൗ​സ് സ​ന്ദ​ർ​ശി​ച്ച​ത് 6.69 ല​ക്ഷം സ​ഞ്ചാ​രി​ക​ൾ. ക​ഴി​ഞ്ഞ ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ലാ​ണ് ഇ​ത്ര​യും സ​ഞ്ചാ​രി​ക​ളെ​ത്തി​യ​ത്. ബോ​ട്ട് സ​വാ​രി​ക്കാ​യാ​ണ് സ​ഞ്ചാ​രി​ക​ൾ എ​ത്തി​യ​ത്. ഈ ​വ​ർ​ഷം ഇ-​പാ​സ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത് സ​ഞ്ചാ​രി​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​യി​രു​ന്നു. അ​തു​കൊ​ണ്ട് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​ക്കാ​ൾ സ​ഞ്ചാ​രി​ക​ൾ കു​റ​വാ​യി​രു​ന്നു ഇ​ത്ത​വ​ണ.