ഗൂഡല്ലൂർ: നീലഗിരിയിലെ ബെണ്ണയിൽ കാട്ടാന ആക്രമണത്തിൽ തൊഴിലാളി മരിച്ചു. ബെണ്ണ സ്വദേശി ചെന്നയാണ്(65)മരിച്ചത്. കഴിഞ്ഞദിവസം ജോലി കഴിഞ്ഞു മടങ്ങുന്പോഴാണ് ആനയുടെ ആക്രമണം ഉണ്ടായത്. നിലവിളി കേട്ടെത്തിയ സമീപവാസികൾ ആനയെ തുരത്തി ചെന്നയെ പന്തല്ലൂർ ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.