ചെ​റു​ധാ​ന്യ​ക്കൃ​ഷി വി​ള​വെ​ടു​പ്പ് തു​ട​ങ്ങി
Monday, June 10, 2024 5:28 AM IST
മീ​ന​ങ്ങാ​ടി: കാ​ർ​ഷി​ക ക​ർ​മ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ല​ക്ക​മൂ​ല​യി​ൽ എ​ട്ട് ഏ​ക്ക​ർ പാ​ട​ത്ത് ന​ട​ത്തി​യ ചെ​റു​ധാ​ന്യ​ക്കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് തു​ട​ങ്ങി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ഇ. വി​ന​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ നാ​സ​ർ പാ​ല​ക്ക​മൂ​ല, ശാ​ന്തി സു​നി​ൽ, കൃ​ഷി ഓ​ഫീ​സ​ർ ജ്യോ​തി സി. ​ജോ​ർ​ജ്, കാ​ർ​ഷി​ക ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

മ​ണി​ച്ചോ​ള​വും ചാ​മ​യു​മാ​ണ് വി​ള​വെ​ടു​പ്പി​നു പാ​ക​മാ​യ​ത്. മൂ​ന്നു മാ​സം മു​ന്പാ​ണ് വി​ത്തേ​റ് ന​ട​ത്തി​യ​ത്. ചെ​റു​ധാ​ന്യ​ക്കൃ​ഷി​ക്ക് വെ​ള്ളം കു​റ​ച്ചു​മ​തി. ഉ​ത്പാ​ദ​ന​ച്ചെ​ല​വ് താ​ര​ത​മ്യേ​ന കു​റ​വാ​ണ്.