മൂ​പ്പൈ​നാ​ടി​ൽ പു​ലി ആ​ടു​ക​ളെ കൊ​ന്നു
Sunday, June 9, 2024 6:19 AM IST
വ​ടു​വ​ൻ​ചാ​ൽ: മൂ​പ്പൈ​നാ​ട് ല​ക്കി​യി​ൽ പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് ആ​ട് ച​ത്തു. കെ.​കെ. മ​നാ​ഫി​ന്‍റെ ഷി​രോ​ഹി ഇ​ന​ത്തി​ൽ​പ്പെ​ട്ട ആ​ടു​ക​ളെ​യാ​ണ് പു​ലി പി​ടി​ച്ച​ത്. ക​ഴി​ഞ്ഞ​രാ​ത്രി​യാ​ണ് സം​ഭ​വം. ആ​ഴ്ച​ക​ളാ​യി ല​ക്കി ഭാ​ഗ​ത്ത് പു​ലി​ശ​ല്യ​മു​ണ്ട്.

ദി​വ​സ​ങ്ങ​ൾ മു​ന്പ് പ്ര​ദേ​ശ​ത്തെ ബ​ഷീ​റി​ന്‍റെ ര​ണ്ട് ആ​ടി​നെ പു​ലി കൊ​ന്നു​തി​ന്നു​ക​യു​ണ്ടാ​യി. പു​ലി സാ​ന്നി​ധ്യം ല​ക്കി നി​വാ​സി​ക​ളെ ഭീ​തി​യി​ലാ​ക്കി. പു​ലി​യെ കൂ​ടു​വ​ച്ച് പി​ടി​ക്ക​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.