ചി​ദം​ബ​രത്തിനു "തോന്നലുകൾ' ഉണ്ടാകുന്ന വിധം!
Tuesday, September 28, 2021 1:27 PM IST
പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ചൂണ്ടിക്കാണിച്ച സാമൂഹ്യ വിപത്തായ നാർക്കോടിക് ജിഹാദിനെ വിമർശിച്ച കോൺഗ്രസ് നേതാവ് പി.ചിദംബരത്തിന്‍റെ
നിലപാടുകളെ വിശകലനം ചെയ്യുന്ന ലേഖനം:

മു​ൻ കേ​ന്ദ്ര ധ​ന​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ പ​ള​നി​യ​പ്പ​ൻ ചി​ദം​ബ​രം എ​ന്ന പി. ​ചി​ദം​ബ​രം ചി​ല്ല​റ​ക്കാ​ര​ന​ല്ല.

ചെ​ന്നൈ​യി​ലെ മ​ദ്രാ​സ് ക്രി​സ്ത്യ​ൻ കോ​ള​ജ് സ്കൂ​ൾ, ല​യോ​ള കോ​ള​ജ്, പ്ര​സി​ഡ​ൻ​സി കോ​ള​ജ്, ലോ ​കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ഠി​ച്ചു ഹാ​ർ​വ​ഡ് ബി​സി​ന​സ് സ്കൂ​ളി​ൽനി​ന്ന് എം​ബി​എ​യും ചെ​ന്നൈ ല​യോ​ള കോ​ള​ജി​ൽനി​ന്നു മാ​സ്റ്റേ​ഴ്സും എ​ടു​ത്ത് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ലും സു​പ്രീം​കോ​ട​തി​യി​ലും അ​ഭി​ഭാ​ഷ​ക​നാ​യി രാഷ്‌ട്രീ​യ​ത്തി​ൽ പയറ്റിയ വ്യ​ക്തി​യാ​ണു ചി​ദം​ബ​രം.

മ​ക​നും എം​പി​യു​മാ​യ കാ​ർ​ത്തി ചി​ദം​ബ​രം ഉ​ൾ​പ്പെ​ട്ട ഐ​എ​ൻ​എ​ക്സ് മീ​ഡി​യ, എ​യ​ർ​സെ​ൽ- മാ​ക്സി​സ് സാ​ന്പ​ത്തി​ക ത​ട്ടി​പ്പു കേ​സി​ൽ 2019ൽ 105 ​ദി​വ​സം തി​ഹാ​ർ ജ​യി​ലി​ൽ കി​ട​ന്ന​ത് അ​ട​ക്കം വി​വാ​ദ​ങ്ങ​ൾ​ക്കും കു​റ​വി​ല്ല. രാ​ജ്യ​സ​ഭാം​ഗ​വും കോ​ണ്‍​ഗ്ര​സ് വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗ​വു​മാ​യ ചി​ദം​ബ​ര​ത്തി​ന്‍റെ സാ​ന്പ​ത്തി​ക വൈ​ദ​ഗ്ധ്യ​ത്തെ​ക്കു​റി​ച്ചു ത​ർ​ക്ക​മി​ല്ല.

കേ​ന്ദ്ര​മ​ന്ത്രി​യാ​യി​രി​ക്കെ ചി​ദം​ബ​രം ന​ട​പ്പാ​ക്കി​യ ന​യ​ങ്ങ​ൾ ത​ക​ർ​ത്തെ​റി​ഞ്ഞ കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​ർ​ക്കും ചെ​റു​കി​ട, ഇ​ട​ത്ത​രം വ്യ​വ​സാ​യി​ക​ൾ​ക്കും ബി​സി​ന​സു​കാ​ർ​ക്കും പ​ക്ഷേ വ്യ​ത്യ​സ്ത അ​ഭി​പ്രാ​യം ഉ​ണ്ടാ​കും.

കേ​ര​ള സ​ന്പ​ദ്ഘ​ട​ന​യു​ടെ ന​ട്ടെ​ല്ലാ​യി​രു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ 11 ല​ക്ഷം റ​ബ​ർ ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​തി​നു പി​ന്നി​ൽ ചി​ദം​ബ​ര​ത്തി​നു ചെ​റു​ത​ല്ലാ​ത്ത പ​ങ്കു​ണ്ട്. സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​നാ​യ ഈ 76കാ​ര​ൻ പ​ക്ഷേ ച​രി​ത്ര, മ​ത പ​ണ്ഡി​ത​നാ​കാ​ൻ ശ്ര​മി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണ്.

വി​ദ്വേ​ഷ​ത്തി​നു വ​ള​മി​ടു​ന്പോ​ൾ

വി​കൃ​തവും വ്യാ​ജ​വു​മാ​യ കു​രി​ശു​യു​ദ്ധ​ങ്ങ​ൾ (മി​സ്ചീ​വി​യ​സ് ആ​ൻ​ഡ് ഫേ​ക്ക് ക്രൂ​സേ​ഡ്സ്) എ​ന്ന പേ​രി​ൽ ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സി​ന്‍റെ ഉ​ത്ത​രേ​ന്ത്യ​യി​ലെ എ​ഡീ​ഷ​നു​ക​ളി​ൽ ഞാ​യ​റാ​ഴ്ച ചി​ദം​ബ​രം എ​ഴു​തി​യ ലേ​ഖ​ന​ത്തി​ന്‍റെ ല​ക്ഷ്യ​വും ഉ​ദ്ദേ​ശ്യശു​ദ്ധി​യും സം​ശ​യ​ക​ര​മാ​ണ്. കേ​ര​ള​ത്തി​ലെ കാ​ര്യ​ങ്ങ​ളി​ൽ കെ​പി​സി​സി അ​ഭി​പ്രാ​യം പ​റ​യു​മെ​ന്നും ചി​ദം​ബ​രം പ​റ​യേ​ണ്ട​തി​ല്ലെ​ന്നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നു പ​ര​സ്യ​മാ​യി പ​റ​യേ​ണ്ടി വ​ന്നു.

ലോ​കം നേ​രി​ടു​ന്ന ഗു​രു​ത​ര​മാ​യ തീ​വ്ര​വാ​ദ ഭീ​ഷ​ണി​ക​ളെ ത​ട​യാ​ൻ രാ​ഷ്‌ട്രീയ, ഭ​ര​ണ നേ​താ​ക്ക​ളു​ടെ കാ​പ​ട്യ​ങ്ങ​ളും ക​ള്ള​ക്ക​ളി​ക​ളു​മാ​ണു ത​ട​സ​മെ​ന്നു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി കൂ​ടി​യാ​യി​രു​ന്ന ചി​ദം​ബ​ര​ത്തി​ന് അ​റി​യാ​ത്ത​ത​ല്ല.

ക്രൈ​സ്ത​വ​രു​ടെ​യും ജൂ​ത​രു​ടെ​യും പു​ണ്യ​ഭൂ​മി​യാ​യ ജറൂസലെം ഉ​ൾ​ക്കൊ​ള്ളു​ന്ന വി​ശു​ദ്ധ നാട്ടിൽ തീർഥാടനസ്വാതന്ത്ര്യം ലഭിക്കാനും ക്രൈ​സ്ത​വ​രെ കൊ​ന്നൊ​ടു​ക്കി​യ അ​തി​ക്രൂ​ര​മാ​യ മ​ത​പീ​ഡ​ന​ങ്ങ​ൾ ത​ട​യാ​നു​മാ​യി 1095 മു​ത​ൽ 1291 വ​രെ ന​ട​ന്ന പോ​രാ​ട്ട​ങ്ങ​ളാ​ണു കു​രി​ശു​യു​ദ്ധം എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്.

എ​ന്നാ​ൽ, ഇ​തേ​ക്കു​റി​ച്ചു തെ​റ്റി​ദ്ധാ​ര​ണ പ​ട​ർ​ത്താ​നാ​ണു ചി​ദം​ബ​രം ശ്ര​മി​ച്ച​ത്. ച​രി​ത്ര വ​സ്തു​ത​ക​ളെ വ​ക്രീ​ക​രി​ച്ചു കു​ളം ക​ല​ക്കാ​നാ​ണു ചി​ദം​ബ​ര​ത്തി​ന്‍റെ ശ്ര​മം. ഈ ​യു​ദ്ധ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ന്യാ​യീ​ക​ര​ണ​ങ്ങ​ൾ വി​ശദീ​ക​രി​ക്കാ​നാ​കാ​ത്ത​ത് (ഇ​ൻ​എ​ക്സ്പ്ലി​ക്ക​ബി​ൾ) ആ​ണെ​ന്നും ഇ​തേ ചി​ദം​ബ​രം എ​ഴു​തി​യി​ട്ടു​മു​ണ്ട്.

പാ​ലാ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന്‍റെ ജാ​ഗ്ര​താ നി​ർ​ദേ​ശ​ത്തെ വ​ള​ച്ചൊ​ടി​ച്ചു ദു​രാ​രോ​പ​ണം ഉ​ന്ന​യി​ച്ച ചി​ദം​ബ​ര​ത്തി​ന്‍റെ ലേ​ഖ​നം ഫ​ല​ത്തി​ൽ മ​ത​സൗ​ഹാ​ർ​ദ​ത്തി​നു മേ​ലു​ള്ള ആ​ണി​യാ​ണ്.

അ​നാ​വ​ശ്യ വി​വാ​ദ​ത്തെ വ​ലു​താ​ക്കി വ​ഷ​ളാ​ക്കി മ​ത​വി​ദ്വേ​ഷം വ​ള​ർ​ത്തു​ന്ന​തി​നേ ഇ​ത്ത​രം ശ്ര​മ​ങ്ങ​ൾ വ​ഴി​തെ​ളി​ക്കൂ. തീ​വ്ര​വാ​ദ​വും മ​യ​ക്കു​മ​രു​ന്നു​പ​യോ​ഗ​വും വ​ർ​ധി​ക്കു​ന്ന​താ​ണു സ​മാ​ധാ​ന​ാന്ത​രീ​ക്ഷം ത​ക​ർ​ക്കു​ന്ന​തി​ലേ​ക്കു വ​ഴി​തെ​ളി​ക്കു​ന്ന​തെ​ന്ന യാ​ഥാ​ർ​ഥ്യം ചി​ദം​ബ​ര​ത്തി​ന് അ​റി​യാ​ത്ത​താ​കി​ല്ല.


വെ​റു​പ്പി​ന്‍റെ വി​ള​നി​ല​മ​ല്ല കേ​ര​ളം

എ​ന്തി​ലും ഏ​തി​ലും വി​വാ​ദം മെ​ന​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ മ​ല​യാ​ളി​ക​ൾ​ക്കു പ്ര​ത്യേ​ക വി​രു​തു​ണ്ട്. ക്രി​യാ​ത്മ​കമാകേ​ണ്ട വി​മ​ർ​ശ​ന​ങ്ങ​ൾ പോ​ലും നാ​ശോന്മുഖ​മാ​ക്കാ​ൻ ചി​ല​ർ ശ്ര​മി​ക്കു​ന്നു. വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യും ആ​രോ​ഗ്യ​പ​ര​മാ​യും സാ​മൂ​ഹി​ക​മാ​യും മു​ന്നി​ലാ​യി​രു​ന്നു കേ​ര​ളം. പു​രോ​ഗ​മ​ന ചി​ന്താ​ഗ​തി​ക​ളി​ലും മ​ത​സൗ​ഹാ​ർ​ദ​ത്തി​ലും മാ​തൃ​ക​യാ​യി​രു​ന്നു.

എ​ന്നാ​ലി​ന്നു ക​ട​ക്കെ​ണി​യും സാ​ന്പ​ത്തി​ക മു​ര​ടി​പ്പും വ​ള​രു​ന്ന വ​ർ​ഗീ​യ​ത​യും തീ​വ്ര​വാ​ദ​വും കോ​വി​ഡ് വ്യാ​പ​ന​വും മു​ത​ൽ വി​വാ​ദ​ങ്ങ​ളു​ടെ വി​ള​ഭൂ​മി​യാ​യിവരെ കൊ​ച്ചു​കേ​ര​ളം മാ​റി​യി​രി​ക്കു​ന്നു. ഇ​തി​നി​ട​യി​ലാ​ണു വൈ​രവും വി​ദ്വേ​ഷ​വും വ​ള​ർ​ത്താ​നും പ​ട​ർ​ത്താ​നും ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞു​മു​ള്ള ശ്ര​മ​ങ്ങ​ൾ. ‌

അ​പ്രിയകാ​ര്യ​ങ്ങ​ളെ മൂ​ടി​വ​യ്ക്കു​ക​യോ നി​രാ​ക​രി​ക്കു​ക​യോ, പ​റ​യു​ന്ന​വ​രെ അ​ധി​ക്ഷേ​പി​ക്കു​ക​യോ അ​ല്ല, അ​തി​ന്‍റെ നി​ജ​സ്ഥി​തി അ​ന്വേ​ഷി​ച്ചു ക​രു​ത​ലും തി​രു​ത്ത​ലും ന​ട​ത്തു​ക​യു​മാ​ണു പ്ര​ധാ​നം.

സ​ഹ​വ​ർ​ത്തി​ത്വം അ​നി​വാ​ര്യം

കേ​ര​ള​ത്തി​ന്‍റെ ത​ന​തു സം​സ്കാ​ര​വും മ​ത​സാ​ഹോ​ദ​ര്യ​വും കാ​ത്തു​പ​രി​പാ​ലി​ക്ക​പ്പെ​ട​ണം. സ​മൂ​ഹ​ത്തി​ൽ പ​ട​രു​ന്ന തിന്മക​ൾ​ക്കും തെ​റ്റാ​യ പ്ര​വ​ണ​ത​ക​ൾ​ക്കു​മെ​തി​രേ സ്വ​ന്തം വി​ശ്വാ​സി​സ​മൂ​ഹ​ത്തോ​ടു പാ​ലാ ബി​ഷ​പ് സ​ദു​ദ്ദേ​ശ്യ​ത്തോ​ടെ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലെ ര​ണ്ടു വാ​ച​ക​ങ്ങ​ളി​ൽ തൂ​ങ്ങി വ​ർ​ഗീ​യ​ത വ​ള​ർ​ത്താ​നും രാഷ്‌ട്രീ​യ മു​ത​ലെ​ടു​പ്പി​നും ന​ട​ന്ന ശ്ര​മ​ങ്ങ​ൾ വ​ലി​യ അ​പാ​യ​സൂ​ച​ന​യാ​ണ്.

മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ മു​ത​ൽ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ വ​രെ​യു​ള്ള​വ​രും സീ​റോ മ​ല​ബാ​ർ സ​ഭ​യി​ലെ മെ​ത്രാന്മാരു​ടെ സി​ന​ഡും ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ ഏ​ജ​ൻ​സി​ക​ളും നേ​ര​ത്തേ ഗൗ​ര​വ​ത്തോ​ടെ ന​ൽ​കി​യ മു​ന്ന​റി​യി​പ്പു​ക​ളു​ടെ തു​ട​ർ​ച്ച മാ​ത്ര​മാ​ണു പാ​ലാ ബി​ഷ​പ് പ​റ​ഞ്ഞ​ത്.

ക​ല്ല​റ​ങ്ങാ​ട്ട് ബിഷപ് പ​റ​ഞ്ഞ​തി​നേ​ക്കാ​ളേ​റെ വ്യ​ക്ത​ത​യോ​ടെ​യും പേ​രെ​ടു​ത്തു​മാ​ണു മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​ൻ ഡി​ജി​പി​യും പൊ​തു​വേ​ദി​യി​ൽ അ​പാ​യ മു​ന്ന​റി​യി​പ്പു ന​ൽ​കി​യ​ത്. ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ ഏ​ജ​ൻ​സി​ക​ളും മാ​ധ്യ​മ​ങ്ങ​ളും പ​ല​ത​വ​ണ ഇ​തേ പ​ദ​പ്ര​യോ​ഗം നടത്തിയിട്ടു​മു​ണ്ട്. തൂന്പയെ തൂന്പ എ​ന്നു വി​ളി​ച്ചു ത​ന്നെ​യാ​ക​ണം നി​യ​ന്ത്രി​ക്കേ​ണ്ട​ത്.


വി​വി​ധ ജി​ല്ല​ക​ളി​ലെ മ​ഹ​ല്ലു​ക​ളി​ലെ പു​രോ​ഹി​ത​രെ​യും മ​ഹ​ല്ല് ഭാ​ര​വാ​ഹി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി കൗ​ണ്ട​ർ റാ​ഡി​ക്ക​ലൈ​സേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്നു​വെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ കൃ​ത്യ​മാ​യ സൂ​ച​ന​യു​ണ്ട്. മ​തം നോ​ക്കാ​തെ എ​ല്ലാ തീ​വ്ര​വാ​ദി​ക​ളെ​യും നി​യ​ന്ത്രി​ക്കാ​ൻ സ​ർ​ക്കാ​രി​നു ക​ഴി​യ​ട്ടെ.


ക​രു​ത​ലി​ന്‍റെ മു​ന്ന​റി​യി​പ്പ്

ബി​ഷ​പ് മാ​ർ ക​ല്ല​റ​ങ്ങാ​ട്ട് ഉ​ന്ന​യി​ച്ച കാ​ര്യ​ങ്ങ​ളി​ൽ ക​ഴ​ന്പു​ണ്ടോ​യെ​ന്നു പ​രി​ശോ​ധി​ക്കാ​നാ​യി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം പോ​ലും ന​ട​ത്താ​ൻ സ​ർ​ക്കാ​രും ബ​ന്ധ​പ്പെ​ട്ട​വ​രും എ​ന്തേ ഇ​നി​യും ത​യാ​റാ​കാ​ത്ത​ത്? ഒ​ളി​ച്ചു​വ​യ്ക്കാ​നും ഭ​യ​പ്പെ​ടാ​നു​മി​ല്ലെ​ങ്കി​ൽ നി​ഷേ​ധി​ക്ക​ലു​ക​ളും തെ​ര​ഞ്ഞെ​ടു​ത്ത ചി​ല ക​ണ​ക്കു​ക​ളു​മ​ല്ല, വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​മാ​ണു ന​ട​ക്കേ​ണ്ട​ത്.

ഐ​എ​സ് മാ​ത്ര​മ​ല്ല ഭീ​ക​ര​സം​ഘ​ട​ന. താ​ലി​ബാ​ൻ, അ​ൽ ഖ്വ​യ്ദ, ജെ​യ്ഷെ മു​ഹ​മ്മ​ദ്, ല​ഷ്‌കർ ഇ ​തോ​യി​ബ, ബോ​ക്കോ ഹ​റാം തു​ട​ങ്ങി​യ​വ മു​ത​ൽ പോ​പ്പു​ല​ർ ഫ്ര​ണ്ട്, നി​രോ​ധി​ച്ച സി​മി തു​ട​ങ്ങി കൊ​ച്ചു​കേ​ര​ള​ത്തി​ലെ വാ​ഗ​മ​ണ്ണി​ലും ക​ണ്ണൂ​രി​ലും വ​രെ ക​ണ്ടെ​ത്തി​യ തീ​വ്ര​വാ​ദ ക്യാ​ന്പു​ക​ളും സ്ലീ​പ്പ​ർ സെ​ല്ലു​ക​ളും മ​ത​മൗ​ലി​ക​വാ​ദ​വും കാ​ണാ​തെ പോ​ക​രു​ത്.


ആ​ർ​എ​സ്എ​സും ബി​ജെ​പി​യും സം​ഘ​പ​രി​വാ​ർ ഗ്രൂ​പ്പു​ക​ളും രാ​ജ്യ​ത്തു ഹി​ന്ദു​ത്വ വ​ർ​ഗീ​യ​ത വ​ള​ർ​ത്തു​ന്നു എ​ന്നു വി​മ​ർ​ശി​ക്കു​ന്ന​വ​ർ ത​ന്നെ​യാ​ണു ചു​രു​ക്കം ചി​ല​രു​ടെ തിന്മക​ൾ​ക്കെ​തി​രേ ബി​ഷ​പ് ജാ​ഗ്ര​ത ന​ൽ​കി​യ​പ്പോ​ൾ ഉ​റ​ഞ്ഞു​തു​ള്ളി​യ​ത്!

എ​ല്ലാ​ത്ത​രം മ​ത​മൗ​ലി​ക​വാ​ദ​വും വ​ർ​ഗീ​യ​ത​യും ഒ​രു​പോ​ലെ ചെ​റു​ക്ക​പ്പെ​ട​ണം. ക​ടു​ത്ത വ​ർ​ഗീ​യ​ത​യും തീ​വ്ര​വാ​ദ​വും പ്ര​സം​ഗി​ച്ച മ​റ്റു ചി​ല​രു​ടെ വീ​ഡി​യോ തെ​ളി​വു​ക​ളും ല​ഭ്യ​മാ​ണ്. പ​ക്ഷേ പ്ര​തി​ഷേ​ധ​മോ, ന​ട​പ​ടി​യോ ഇ​ല്ല. പു​റ​ത്തു​നി​ന്നു ആ​ളു​ക​ളെ​യി​റ​ക്കി പാ​ലാ ബി​ഷ​പ്സ് ഹൗ​സി​ലേ​ക്കു പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​ക​ട​ന​വും മു​ദ്രാ​വാ​ക്യം വി​ളി​ക​ളും ന​ട​ത്തി​യ​വ​രെ ത​ട​യു​ക​യോ കു​ഴ​പ്പ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി​യോ ഉ​ണ്ടാ​യി​ല്ല.


മ​തം നോ​ക്കാ​തെ ന​ട​പ​ടി

മ​ത​തീ​വ്ര​വാ​ദ​വും ഭീ​ക​ര​ത​യു​ടെ ക​ണ്ണി​ക​ളും ല​ഹ​രി, മ​യ​ക്കു​മ​രു​ന്ന്, ക​ള്ള​ക്ക​ട​ത്ത്, ക​ള്ള​പ്പ​ണ മാ​ഫി​യ​ക​ളും കേ​ര​ള​ത്തി​ൽ അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലേ​ക്കു വ​ള​രു​ന്നു​വെ​ന്ന​തു നി​ഷേ​ധി​ക്കാ​നാ​കി​ല്ല. മൂ​ടി​വ​യ്ക്കാ​നും ഇ​ല്ലെ​ന്നു വ​രു​ത്തി​ത്തീ​ർ​ക്കാ​നും ശ്ര​മി​ക്കു​ന്തോ​റും പ്ര​ശ്നം കൂ​ടു​ത​ൽ വ​ഷ​ളാ​വു​ക​യേ​യു​ള്ളൂ. തെ​റ്റു​ക​ൾ​ക്കു മ​ത​ത്തെ മ​റ​യാ​ക്കാ​ൻ ആ​രെ​യും അ​നു​വ​ദി​ച്ചു​കൂ​ടാ.

ആ​രോ​പ​ണ, പ്ര​ത്യാ​രോ​പ​ണ​ങ്ങ​ൾ നി​ര​ത്തി വി​ഷ​യം സ​ങ്കീ​ർ​ണ്ണ​മാ​ക്കാ​തി​രി​ക്കാ​ൻ എ​ല്ലാ​വ​ർ​ക്കും ക​ട​മ​യു​ണ്ട്. അ​തി​നാ​ലാ​ണു ബ​ന്ധ​പ്പെ​ട്ട ക​ണ​ക്കു​ക​ളും സ്ഥി​തി​വി​വ​ര​ങ്ങ​ളും റി​പ്പോ​ർ​ട്ടു​ക​ളും ചി​ല​രു​ടെ പേ​രു​ക​ളും ഇ​വി​ടെ ഒ​ഴി​വാ​ക്കു​ന്ന​ത്. സ​ർ​ക്കാ​രി​നും സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ​ക്കും വ​സ്തു​ത​ക​ളും ഭീ​ഷ​ണി​ക​ളും വെ​ല്ലു​വി​ളി​ക​ളും ക​ണ്ടെ​ത്താ​ൻ സം​വി​ധാ​ന​മു​ണ്ട്. പ്ര​ശ്നം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​വ​രെ​യ​ല്ല, പ്ര​ശ്ന​ത്തെ​യാ​ണു രാ​ജ്യ​വും കേ​ര​ള​വും നേ​രി​ടേ​ണ്ട​ത്. പു​രോ​ഗ​മ​ന, ജ​നാ​ധി​പ​ത്യ, മ​തേ​ത​ര കേ​ര​ള​ത്തി​നു താ​ലി​ബാ​ൻ മ​നോ​ഭാ​വം തീ​ർ​ത്തും ഭൂ​ഷ​ണ​മ​ല്ല.

ക​രു​ത്താ​ക​ട്ടെ മ​തേ​ത​ര​ത്വം

ഇ​ന്ത്യ​യി​ലെ മ​ഹാ​ഭൂ​രി​പ​ക്ഷം പേ​രും സ​മാ​ധാ​ന പ്രേ​മി​ക​ക​ളാ​ണ്. മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ വ്യാ​പ​ന​ത്തി​നും തീ​വ്ര​വാ​ദ​ത്തി​നും ഭീ​ക​ര​ത​യ്ക്കു​മെ​തി​രേ പൊ​തു​സ​മൂ​ഹ​വും മ​ത, രാഷ്‌ട്രീ​യ, ഭ​ര​ണ നേ​തൃ​ത്വ​ങ്ങ​ളും യോ​ജി​ച്ചു പോ​രാ​ടേ​ണ്ട​തു​ണ്ട്.

അ​ഫ്ഗാ​നി​സ്ഥാ​നും പാ​ക്കി​സ്ഥാ​നും തു​ർ​ക്കി​യും സി​റി​യ​യും ഇ​റാ​ക്കും മു​ത​ൽ നൈ​ജീ​ര​യ​യും ഫ്രാ​ൻ​സും ന്യൂ​സി​ല​ൻ​ഡും ശ്രീലങ്കയുംവ​രെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ ന​മു​ക്കു പാ​ഠ​വും മു​ന്ന​റി​യി​പ്പു​മാ​ണ്. സ​മാ​ധാ​ന​ത്തി​നും പു​രോ​ഗ​തി​ക്കും ത​ട​സ​മാ​കു​ന്ന സാ​മൂ​ഹ്യ​തിന്മക​ളെ ഉന്മൂല​നം ചെ​യ്യാ​നാ​ക​ട്ടെ ന​മ്മു​ടെ ഉൗ​ർ​ജം ചെലവഴിക്കേണ്ടത്.

- ജോർജ് കള്ളിവയലിൽ