പയ്യന്നൂര്: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില് മത്സരിച്ച പയ്യന്നൂരിലെ യുഡിഎഫ് സ്ഥാനാര്ഥിക്കായി പരസ്യ പ്രചരണമൊരുക്കിയ വകയിലുള്ള തുക ലഭിക്കാത്തതിനെ തുടര്ന്ന് പരസ്യക്കാര് കുത്തിയിരിപ്പ് സമരത്തിന്. കോണ്ഗ്രസ് ഓഫീസായ പയ്യന്നൂര് ഗാന്ധിമന്ദിരത്തിനു മുന്നില് കുത്തിയിരിപ്പു സമരം നടത്തുമെന്നാണ് പരസ്യക്കാര് സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
സ്ഥാനാര്ഥിക്കായി തെരഞ്ഞെടുപ്പ് പരസ്യ പ്രചരണം ചെയ്ത വകയില് 52,000 രൂപ കിട്ടാനുണ്ടെന്നും ബ്ലോക്ക് പ്രസിഡന്റിനോടുള്പ്പെടെ ചോദിച്ചിട്ടും ഇത്രകാലമായിട്ടും പണം തന്നില്ലെന്നുമാണ് കുറിപ്പിലുള്ളത്.
അതിനാൽ, താനും സഹപ്രവര്ത്തകരും കൂടുംബവും പയ്യന്നൂര് ഗാന്ധിമന്ദിരത്തിന് മുന്നില് കുത്തിയിരിപ്പു സമരം നടത്തുവാന് തീരുമാനിച്ച വിവരം എല്ലാ കോണ്ഗ്രസ് പ്രവര്ത്തകരെയും അറിയിക്കുന്നതായാണ് നിമ്മി ആര്ട്സിലെ അജിത്തിന്റെ സന്ദേശത്തിലുള്ളത്.സന്ദേശം ഇതിനകം വൈറലായി മാറിക്കഴിഞ്ഞു.
അതേസമയം പ്രചരണ കാര്യങ്ങള് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചുമതലയിലായിരുന്നുവെന്നും ഈയിനത്തില് 2,40,000 രൂപ താന് നേരിട്ടു നല്കിയെന്നും സ്ഥാനാര്ഥിയായിരുന്ന എം.പ്രദീപ് കുമാര് പറഞ്ഞു. കമ്മിറ്റിയും പണം നല്കിയിട്ടുണ്ടെന്നും അതിന്റെ കണക്കുകള് അവരുടെ കൈയിലുണ്ടെന്നും എല്ലാ കണക്കുകളുംകൂട്ടി ബാധ്യതകള് അവസാനിപ്പിച്ചിരുന്നതായും അദ്ദേഹം പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.