സ​ഹോ​ദ​രീ​ഭ​ര്‍​ത്താ​വി​നെ കൊ​ല്ലാ​ന്‍ ശ്രമം; യു​വാ​വ് റി​മാ​ന്‍​ഡി​ല്‍
Tuesday, December 28, 2021 12:13 PM IST
കൊ​ച്ചി: സ​ഹോ​ദ​രീ​ഭ​ര്‍​ത്താ​വി​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ ചേ​രാ​നെ​ല്ലൂ​ര്‍ ഇ​ട​യ​ക്കു​ന്നം സ്വ​ദേ​ശി മാ​ര്‍​ട്ടി​നെ(40) കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

മ​ദ്യ​ല​ഹ​രി​യി​ല്‍ മാ​താ​വി​നെ മ​ര്‍​ദി​ച്ച മാ​ര്‍​ട്ടി​നെ സ​ഹോ​ദ​രീ​ഭ​ര്‍​ത്താ​വാ​യ സെ​ബാ​സ്റ്റ്യ​ന്‍ ത​ട​ഞ്ഞി​രു​ന്നു. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് സെ​ബാ​സ്റ്റ്യ​നെ മാ​ര്‍​ട്ടി​ന്‍ വ​ടി​വാ​ള്‍ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച​തെ​ന്നു ചേ​രാ​ന​ല്ലൂ​ര്‍ പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​സ​മ​യം മാ​ര്‍​ട്ടി​ന്‍ ആ​യു​ധം കൈ​യി​ല്‍ ക​രു​തി​യി​രു​ന്നു. പ​രി​ക്കേ​റ്റ സെ​ബാ​സ്റ്റ്യ​ന്‍ കൊ​ച്ചി അ​മൃ​ത ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ആ​ക്ര​മ​ണ​ത്തി​ല്‍ അ​യ​ല്‍​വാ​സി​യാ​യ വി​ശ്വം​ഭ​ര​നും പ​രി​ക്കേ​റ്റി​രു​ന്നു. പോ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യാ​ണു മാ​ര്‍​ട്ടി​നെ കീ​ഴ്പ്പെ​ടു​ത്തി​യ​ത്.