പെൺകുട്ടിക്കു പീഡനം; സ്വയം പ്രഖ്യാപിത ആൾദൈവവും ഭാര്യയും പിടിയിൽ
Monday, December 20, 2021 12:32 PM IST
ചെ​ന്നൈ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യും ഗ​ർ​ഭി​ണി​യാ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ സ്വ​യം പ്ര​ഖ്യാ​പി​ത ആ​ൾ​ദൈ​വ​വും ഭാ​ര്യ​യും അ​റ​സ്റ്റി​ൽ.
ഗ​ർ​ഭം അ​ല​സി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ പെ​ണ്‍​കു​ട്ടി​യു​ടെ ന​ഗ്ന​ചി​ത്രം സ​മൂ​ഹ ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്നും ഇ​വ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തിയത്രേ.

ചെ​ന്നൈ സ്വ​ദേ​ശി​ക​ളാ​യ സ​ത്യ​നാ​രാ​യ​ണ​നും ഭാ​ര്യ പു​ഷ്പ​ല​ത​യു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ർ ഷി​ർ​ദി​പു​രം സ​ർ​വ​ശ​ക്തി​പീ​ഠം എ​ന്ന പേ​രി​ൽ ഒ​രു ക്ഷേ​ത്രം ന​ട​ത്തു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. ഭാ​ര്യ പു​ഷ്പ​ല​ത​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​യാ​ൾ പെ​ണ്‍​കു​ട്ടി​ക്കു പ​തി​നാ​റു​ വ​യ​സാ​യ​പ്പോ​ൾ ആദ്യം പീ​ഡി​പ്പി​ച്ച​തെന്നു പോ​ലീ​സ് പ​റ​ഞ്ഞു.

ജ്യൂസ് നൽകി

പെ​ണ്‍​കു​ട്ടി 2016ൽ ​പ്ല​സ് ടു​വിനു പ​ഠി​ക്കു​ന്ന സ​മ​യ​ത്താ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സു​ഖ​മി​ല്ലാ​ത്ത അ​മ്മ​യ്ക്കു പു​ണ്യ ഭ​സ്മം വാ​ങ്ങാ​ൻ ആ​ശ്ര​മ​ത്തി​ൽ പോ​യ​തായിരുന്നു പെൺകുട്ടി. ഇ​ര​യു​ടെ മു​ത്ത​ശ്ശി ഇ​തി​ന​കംത​ന്നെ പെൺകുട്ടിയെ ദ​ന്പ​തി​ക​ൾ​ക്കു പ​രി​ച​യ​പ്പെ​ടു​ത്തി​യിട്ടുണ്ടായിരുന്നു.

ഇവരുടെ ക്ഷേ​ത്ര​ത്തി​ൽ ചെ​ന്ന​തി​നു പി​ന്നാ​ലെ പു​ഷ്പ​ല​ത ജ്യൂ​സ് വാ​ഗ്ദാ​നം ചെ​യ്തു. ജ്യൂസ് കുടിച്ച പെൺകുട്ടി ബോധരഹിതയായി. ര​ണ്ടു മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞു താ​ൻ ഉ​ണ​ർ​ന്നു ​നോ​ക്കു​ന്പോ​ൾ ക​ട്ടി​ലി​ൽ വ​സ്ത്ര​മി​ല്ലാ​തെ കി​ട​ക്കു​ക​യാ​യി​രു​ന്നെ​ന്നും പെ​ണ്‍​കു​ട്ടി പ​രാ​തി​യി​ൽ പ​റ​യു​ന്നു.​

വലിയ വേദനയും ശാരീരിക അവശതയും പെ ൺകുട്ടിക്കു തോന്നി. താൻ ആക്രമിക്കപ്പെട്ടു എന്നും അവൾക്കു മനസിലായി. എന്നാൽ, പി​ന്നീ​ട് ഇവർ പകർത്തിയ നഗ്നദൃശ്യങ്ങൾ കാ​ണി​ച്ചു നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും ചെയ്യുകയായിരുന്നു പ്രതികൾ.

വിവാഹശേഷവും

2018ൽ ​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​വി​വാ​ഹി​ത​യാ​യി. 2020​ൽ ഭ​ർ​ത്താ​വ് ജോ​ലി​ക്കാ​യി വി​ദേ​ശ​ത്തേ​ക്കു പോ​യെന്നു മ​ന​സി​ലാ​ക്കി​യ സ​ത്യ​നാ​രാ​യ​ണ​ൻ വീ​ണ്ടും യു​വ​തി​യെ ഫോ​ണി​ൽ വി​ളി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ന​ഗ്ന​ചി​ത്ര​ങ്ങ​ൾ ഭ​ർ​ത്താ​വി​ന് അ​യ​ച്ചു​കൊ​ടു​ക്കു​മെന്നു പ​റ​ഞ്ഞ് മാ​സ​ങ്ങ​ളോ​ളം നി​ര​വ​ധി ത​വ​ണ ബ​ലാ​ത്സം​ഗം ചെ​യ്ത​താ​യും യു​വ​തി പ​റ​യു​ന്നു.

2020​ൽ താൻ ഗ​ർ​ഭി​ണി​യാ​ണെ​ന്നു മ​ന​സി​ലാ​ക്കി​യ യു​വ​തി ഇ​ക്കാ​ര്യം സ​ത്യ​നാ​രാ​യ​ണ​നോ​ടും ഭാ​ര്യ​യോ​ടും പ​റ​ഞ്ഞു. കു​ഞ്ഞി​നെ ഗ​ർ​ഭ​ച്ഛി​ദ്രം ന​ട​ത്താ​ൻ ഇ​വ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. അ​തി​നി​ടെ ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച യു​വ​തി ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ൽ കു​ഞ്ഞിനു ജന്മം ​ന​ൽ​കി.​

ഈ വ​ർ​ഷം ന​വം​ബ​റി​ൽ യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ചു വി​ദേ​ശ​ത്തേ​ക്കു മ​ട​ങ്ങി​യി​രു​ന്നു. ആ ​സ​മ​യ​ത്തു യു​വ​തി​യെ വീ​ണ്ടും കാ​ണാ​ൻ സ്വ​യം പ്ര​ഖ്യാ​പി​ത ആ​ൾ​ദൈ​വ​മാ​യ സ​ത്യ​നാ​രാ​യ​ണ​ൻ നി​ർ​ബ​ന്ധി​ച്ചു. ഒ​ടു​വി​ൽ ഇ​ക്കാ​ര്യം യു​വ​തി ഭ​ർ​ത്താ​വി​നെ അ​റി​യി​ച്ചു.

തു​ട​ർ​ന്ന് ഇ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. സത്യനാരായണനെതിരേ പോ​ക്സോ ഉ​ൾ​പ്പ​ടെ​യു​ള്ള വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​യാ​ൾ​ക്ക് ഒ​രു യു ​ട്യൂ​ബ് ചാ​ന​ലു​മു​ണ്ട്.