ബൈക്കിൽ കൊണ്ടുവന്ന സ്വർണം കവർന്ന കേസ്: ഇനി പി​ടി​യി​ലാ​വാ​ന്‍ എ​ട്ടു​പേ​ര്‍
Monday, November 22, 2021 2:52 PM IST
കോഴിക്കോട്: വെ​സ്റ്റ് ബം​ഗാ​ള്‍ സ്വ​ദേ​ശി​യി​ല്‍നി​ന്നു 1.200 കി​ലോ​ഗ്രാം സ്വ​ര്‍​ണം ക​വ​ര്‍​ന്ന കേ​സി​ല്‍ ഇ​നി പി​ടി​യി​ലാ​വാ​നു​ള്ള​ത് എ​ട്ട് പേ​ര്‍. ക​വ​ര്‍​ച്ച​യ്ക്കു ശേ​ഷം വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ത്തി​ലെ നാ​ലു​ പേ​രെ ഇ​ന്ന​ലെ പി​ടി​കൂ​ടി​യി​രു​ന്നു.

പ​യ്യാ​ന​ക്ക​ല്‍ തെ​ക്ക​ഞ്ചീ​രി വീ​ട്ടി​ല്‍​ക​മ്പി വാ​വ എ​ന്ന ജി​നി​ത്ത് ( 37 ), കൊ​മ്മേ​രി മു​ക്കു​ണ്ണി​ത്താ​ഴം വീ​ട്ടി​ല്‍ ജ​മാ​ല്‍ ഫാ​രി​ഷ് (22 ), പ​ന്നി​യ​ങ്ക​ര കീ​ല​ക്കാ​ട്ട് നി​ലം പ​റ​മ്പി​ല്‍ ഷം​സുദീ​ന്‍(31 ), കാ​സ​ര്‍​ഗോ​ഡ് കു​ന്താ​ര്‍ പോ​ക്ക​റ​ടു​ക്ക വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് നൗ​ഷാ​ദ് (30 )എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​വ​ര്‍​ക്കു പു​റ​മേ ഇ​ന്ന് ഒ​രാ​ളു​ടെ അ​റ​സ്റ്റ് കൂ​ടി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തും. മ​റ്റു​ള്ള​വ​രെ ഉ​ട​ന്‍ പി​ടി​കൂ​ടു​മെ​ന്നാണു വി​വ​രം. സെ​പ്റ്റം​ബ​ര്‍ 20ന് ​രാ​ത്രി​യി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.​
ബം​ഗാ​ള്‍ വ​ര്‍​ധ​മാ​ന്‍ സ്വ​ദേ​ശി​യാ​യ റം​സാ​ന്‍ അ​ലി, ലി​ങ്ക് റോ​ഡി​ലു​ള്ള സ്വ​ര്‍​ണ്ണ ഉ​രു​ക്ക് ശാ​ല​യി​ല്‍ നി​ന്നു മാ​ങ്കാ​വി​ലേ​ക്കു ബൈ​ക്കി​ല്‍ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന 1.200 കി​ലോ​ഗ്രാം സ്വ​ര്‍ണം നാ​ലു ബൈ​ക്കി​ലെ​ത്തി​യ എ​ട്ടു പേ​ര്‍ ചേ​ര്‍​ന്നു ക​ണ്ടം​കു​ളം ജൂ​ബി​ലി ഹാ​ളി​നു സ​മീ​പം അ​ക്ര​മി​ച്ചു ക​വ​ര്‍​ന്നെ​ടു​ക്കു​ക​യാ​യി​രു​ന്നു.

അ​ന്വേ​ഷ​ണ​ത്തി​ല്‍നി​ന്നു ക​വ​ര്‍​ച്ച ന​ട​ത്തു​മ്പോ​ള്‍ ഇ​വ​ര്‍​ക്കു വേ​ണ്ട സിം ​കാ​ര്‍​ഡു​ക​ള്‍ എ​ടു​ത്തു ന​ല്‍​കി സ​ഹാ​യി​ച്ച മൂ​ട്ടോ​ളി സ്വ​ദേ​ശി ല​ത്തീ​ഷി​നെ പോ​ലീ​സ് നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്ത​തി​ല്‍നി​ന്നു പ്ര​തി​ക​ളി​ലേ​ക്ക് എ​ത്തിച്ചേ​രു​ക​യു​മാ​യി​രു​ന്നു.