Letters
പ്രവാസികളെ അവഗണിക്കരുത്
പ്രവാസികളെ അവഗണിക്കരുത്
Sunday, June 16, 2024 12:37 AM IST
സം​സ്ഥാ​ന​ത്ത് ലോ​ക​ കേ​ര​ളസ​ഭ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ്ര​വാ​സി​ക​ളു​ടെ പേ​രു പ​റ​ഞ്ഞ് കോ​ടി​ക​ൾ ചെ​ല​വ​ഴി​ക്കു​ന്ന ഈ ​മാ​മാ​ങ്ക​ത്തി​ൽ സാ​ധാ​ര​ണ പ്ര​വാ​സി​ക​ൾ​ക്കോ അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്കോ ഇ​ടം ല​ഭി​ക്കാ​റി​ല്ലെ​ന്ന​ത് മു​ൻ​കാ​ല അ​നു​ഭ​വ​മാ​ണ്. വിദേശത്തുള്ള സാധാരണ പ്രവാസികളുടെ പ്രശ്നങ്ങൾ ചർച്ചയാവണം.

ദു​ര​ന്ത​ങ്ങ​ൾ​ക്കു കാ​ത്തു​നി​ൽ​ക്കാ​തെ പ്ര​വാ​സി​സ​മൂ​ഹ​ത്തി​നു വേ​ണ്ടി​യു​ള്ള കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ലു​ക​ളും സ​ഹാ​യ​വും ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​ക​ണ​മെ​ന്ന ഓ​ർ​മ​പ്പെ​ടു​ത്ത​ൽ​കൂ​ടി ന​ല്കു​ന്നു​ണ്ട് കു​വൈ​റ്റി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ദു​ര​ന്തം.

എം.​ സി​നാ​ൻ, പാ​ഴൂ​ർ