ഒന്നാം വർഷ ബിഎസ്സി എംഎൽടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷ മാർച്ച് 2022 - ഫലം പ്രസിദ്ധീകരിച്ചു
2022 മാർച്ചിൽ നടത്തിയ ഒന്നാം വർഷ ബിഎസ്സി എംഎൽടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 27 വരെ അപേക്ഷിക്കാം.
പിഎച്ച്ഡി ഇയർ എൻഡ് പരീക്ഷ 2022 ഫലം പ്രസിദ്ധീകരിച്ചു
2022ലെ പിഎച്ച്ഡി ഇയർ എൻഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചിരിക്കുന്നു.
രണ്ടാം വർഷ എംഎഎസ്എൽപി ഡിഗ്രി സപ്ലിമെന്ററി പരീക്ഷ ജൂലൈ 2022 ഡെസർട്ടേഷൻ അറിയിപ്പ്
ജൂലൈയിൽ നടക്കുന്ന രണ്ടാം വർഷ എംഎഎസ്എൽപി ഡിഗ്രി സപ്ലിമെന്ററി പരീക്ഷയുടെ ഡെസർട്ടേഷൻ ഇനിയും സമർപ്പിച്ചിട്ടില്ലാത്തവർ ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഡെസർട്ടേഷന്റെ സോഫ്റ്റ് കോപ്പിയും നാലു ഹാർഡ് കോപ്പികളും 30നു വൈകീട്ട് അഞ്ചിനകം സർവകലാശാലയിൽ സമർപ്പിക്കണം. ഡെസർട്ടേഷൻ വിശദാംശങ്ങൾ ഓൺലൈനായി 1655 രൂപ ഫീസ് സഹിതം 23 വരേയും 5515 രൂപ പിഴയോടുകൂടി 27 വരേയും സർവകലാശാലയിൽ സമർപ്പിക്കാം.
രണ്ടാം വർഷ എംഎഎസ്എൽപി ഡിഗ്രി സപ്ലിമെന്ററി പരീക്ഷ ജൂലൈ 2022 പരീക്ഷാ രജിസ്ട്രേഷൻ
ജൂലൈ 18 മുതൽ ആരംഭിക്കുന്ന രണ്ടാം വർഷ എംഎഎസ്എൽപി ഡിഗ്രി സപ്ലിമെന്ററി പരീക്ഷയ്ക്ക് 29 മുതൽ ജൂലൈ ആറുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110 രൂപ ഫൈനോടുകൂടി ജൂലൈ ഏഴുവരേയും 335 രൂപ സൂപ്പർഫൈനോടുകൂടി ജൂലൈ എട്ടുവരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
രണ്ടാം വർഷ എംഎസ്സി എംഎൽടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷ ജൂലൈ 2022 പരീക്ഷാ രജിസ്ട്രേഷൻ
ജൂലൈ 25 മുതൽ ആരംഭിക്കുന്ന രണ്ടാം വർഷ എംഎസ്സി എംഎൽടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷയ്ക്ക് 20 മുതൽ ജൂലൈ അഞ്ചുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110 രൂപ ഫൈനോടുകൂടി ജൂലൈ ഏഴുവരേയും 335 രൂപ സൂപ്പർഫൈനോടുകൂടി ജൂലൈ 11 വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.