ബിഎഎംഎസ് പരീക്ഷാ രജിസ്ട്രേഷൻ അപേക്ഷ
മാർച്ച് 17ന് ആരംഭിക്കുന്ന തേർഡ് പ്രഫഷണൽ ബിഎഎംഎസ് ഡിഗ്രി സപ്ലിമെന്ററി (2012 സ്കീം) പരീക്ഷ, തേർഡ് പ്രഫഷണൽ ബിഎഎംഎസ് പാർട്ട് 1 ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം, 2011 പ്രവേശനം) പരീക്ഷ, 2020 മാർച്ച് 16ന് ആരംഭിക്കുന്ന തേർഡ് പ്രഫഷണൽ ബിഎഎംഎസ് ഡിഗ്രി സപ്ലിമെന്ററി (2016 സ്കീം) പരീക്ഷ എന്നിവയ്ക്ക് 27 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
തിയറി പരീക്ഷാ തിയതി
മാർച്ച് നാലിന് ആരംഭിക്കുന്ന ഒന്നാം വർഷ എംഎസ്സി മെഡിക്കൽ ഫിസിയോളജി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
റീടോട്ടലിംഗ് ഫലം
അവസാന വർഷ ബിഎസ്സി എംആർടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.