Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
വിവാദക്കടലിലെ മത്സ്യബന്ധനം
WhatsApp
മത്സ്യത്തൊഴിലാളികൾക്കും കർഷകർക്കുമൊക്കെ വേണ്ടി എല്ലാ നിറങ്ങളിലുമുള്ള രാഷ്ട്രീയക്കാർ മുതലക്കണ്ണീരൊഴുക്കും. എന്നിട്ടു ചൂഷകരെ സഹായിക്കുന്ന തീരുമാനങ്ങളെടുക്കുകയും ചെയ്യും.
ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കൻ കന്പനിയായ ഇഎംസിസിയുമായി കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെഎസ്ഐഎൻസി) ഒപ്പുവച്ച ധാരണാപത്രം സർക്കാർ റദ്ദാക്കിയിരിക്കുകയാണ്. ഇതുസംബന്ധിച്ചു വലിയ വിവാദമുയർന്ന പശ്ചാത്തലത്തിലാണു സർക്കാർ നടപടി. കേരളത്തിന്റെ പരന്പരാഗത മത്സ്യബന്ധനമേഖലയ്ക്കു ദോഷകരമാണു ധാരണാപത്രത്തിലെ കാര്യങ്ങളെന്ന് ആശങ്ക ഉയർന്നിരുന്നു. ആഴക്കടൽ മത്സ്യബന്ധനം നടത്തുന്നതിനും 400 ആഴക്കടൽ ട്രോളറുകളും അഞ്ച് മത്സ്യബന്ധനക്കപ്പലുകളും നിർമിക്കുന്നതിനുമായിരുന്നു ഇഎംസിസിയും കെഎസ്ഐഎൻസിയും തമ്മിലുള്ള 2950 കോടി രൂപയുടെ ധാരണാപത്രം. കേരളത്തിന്റെ മത്സ്യസന്പത്ത് അമേരിക്കൻ ബഹുരാഷ് ട്ര കന്പനിക്കു തീറെഴുതിക്കൊടുക്കുന്നതിനു സർക്കാരിന്റെ അറിവോടെ ധാരണാപത്രം ഒപ്പുവച്ചെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ ആരോപണം. ഇടപാടിനു പിന്നിൽ അഴിമതിയുണ്ടെന്നു പ്രതിപക്ഷവും സർക്കാരിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വിവരങ്ങൾ പുറത്തുവന്നതിൽ ഗൂഢാലോചനയുണ്ടെന്നു സർക്കാരും പറയുന്നു. ധാരണാപത്രം ഒപ്പുവയ്ക്കാനിടയായ സാഹചര്യങ്ങളെപ്പറ്റി അന്വേഷണം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
ആഴക്കടൽ മത്സ്യബന്ധനത്തിനും മത്സ്യോത്പന്ന സംസ്കരണത്തിനും വിപണനത്തിനുമായി 5,325 കോടി രൂപയുടെ പദ്ധതിയാണ് ഇഎംസിസി മുന്നോട്ടുവച്ചതെന്നാണു പുറത്തുവന്ന വിവരം. മത്സ്യസംസ്കരണ കേന്ദ്രങ്ങളും പായ്ക്കിംഗ് യൂണിറ്റുകളും മറ്റും സ്ഥാപിക്കാൻ 100 കേന്ദ്രങ്ങളിൽ മൂന്ന് ഏക്കർ മുതൽ അഞ്ച് ഏക്കർ വരെ ഭൂമി വിട്ടുനൽകണമെന്നും കന്പനി ആവശ്യപ്പെട്ടിരുന്നു. മറ്റൊരു നിർദേശം14 മത്സ്യബന്ധന തുറമുഖങ്ങൾ നവീകരിക്കുകയോ നിർമിക്കുകയോ ചെയ്യണമെന്നും 200 കേന്ദ്രങ്ങളിൽ ഫിഷ് സ്റ്റാളുകൾ ആരംഭിക്കണമെന്നുമാണ്. ഈ പദ്ധതി അതേപടി നടപ്പാക്കപ്പെട്ടാൽ കേരളത്തിന്റെ മത്സ്യബന്ധനമേഖല ഈ അമേരിക്കൻ കന്പനിയുടെ പിടിയിലമരുമോ എന്ന ആശങ്ക ഉയർന്നതു സ്വാഭാവികം. ആഴക്കടലിൽ കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ യാനം ഇറക്കുകയും ഇഎംസിസി സംഭരണവും സംസ്കരണവും വിപണനവും നടത്തുകയും ചെയ്യുമെന്നായിരുന്നു ധാരണാപത്രത്തിൽ പറഞ്ഞിരുന്നത്. സർക്കാരിലെ ഉന്നതരുടെ സമ്മതമില്ലാതെ ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ടുപോകാനും ധാരണാപത്രം ഒപ്പിടാനും കഴിയുമോ? ഉദ്യോഗസ്ഥരെ കയറൂരി വിടുന്നതിന്റെ തിക്തഫലങ്ങൾ സർക്കാരിന് അറിവുള്ളതാണല്ലോ.
ലക്ഷങ്ങൾക്കു ജീവനോപാധിയും സംസ്ഥാനത്തിനു വലിയ തോതിൽ വരുമാനവും നൽകുന്നതാണു കേരളത്തിലെ പരന്പരാഗത മത്സ്യബന്ധനമേഖല. മത്സ്യത്തൊഴിലാളികളുടെ താത്പര്യങ്ങളും കേരളതീരത്തെ മത്സ്യസന്പത്തും സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്തുന്ന ഫിഷറീസ് നയമാണ് സംസ്ഥാനസർക്കാർ ആവിഷ്കരിച്ചിട്ടുള്ളത്. ഈ നയത്തിനു വിരുദ്ധമായി ഒരു വിദേശകന്പനിക്കു ചൂഷണത്തിന് അവസരമൊരുക്കുന്ന തരത്തിൽ കേരളസർക്കാരിന്റെ ഒരു സ്ഥാപനം എങ്ങനെ ധാരണാപത്രത്തിൽ ഒപ്പിട്ടു എന്നതാണ് അടിസ്ഥാന പ്രശ്നം. ആഗോളവത്കരണ നയങ്ങളുടെ മറവിൽ വലിയ കോർപറേറ്റുകൾ നാടിന്റെ സന്പത്തു കൊള്ളയടിക്കാൻ ഭരണാധികാരികളുടെ ഒത്താശയോടെ അവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ദൃഷ്ടാന്തമാണിതും. പരന്പരാഗത മത്സ്യബന്ധനമേഖലയുടെ താത്പര്യങ്ങൾ എൽഡിഎഫ് സർക്കാർ ബലികഴിച്ചു എന്നു പ്രതിപക്ഷം ആരോപിക്കുന്പോൾ, മുന്പു കേന്ദ്രം ഭരിച്ച യുപിഎ സർക്കാരാണു കടലിലെ മത്സ്യസന്പത്തു വിദേശകുത്തകകൾക്കു കൊള്ളയടിക്കാൻ പാകത്തിൽ നയങ്ങൾ കൊണ്ടുവന്നതെന്നു സംസ്ഥാന സർക്കാരിനെ നയിക്കുന്നവർ മറുപടി പറയുന്നു. വിവാദ കാർഷിക നിയമങ്ങൾക്കെതിരേ ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർ പോരാടേണ്ടിവരുന്നതു കേന്ദ്ര സർക്കാരിനോടു മാത്രമല്ല ഉദാരവത്കരണ നയങ്ങളെ നിയന്ത്രിക്കുന്ന കോർപറേറ്റുകളോടുമാണ്. കേരളത്തിലെ കാർഷികമേഖലയുടെ നട്ടെല്ലായിരുന്ന റബർകൃഷിയെ തകർത്തത് യുപിഎ സർക്കാരിലെ ധനമന്ത്രിയായിരുന്ന പി. ചിദംബരം ടയർ മുതലാളിമാർക്കുവേണ്ടി എടുത്ത തീരുമാനങ്ങളായിരുന്നെന്ന് എല്ലാവർക്കുമറിയാം. ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം എന്നതാണ് എല്ലാവരുടെയും നയം. മത്സ്യത്തൊഴിലാളികൾക്കും കർഷകർക്കുമൊക്കെ വേണ്ടി എല്ലാ നിറങ്ങളിലുമുള്ള രാഷ്ട്രീയക്കാർ മുതലക്കണ്ണീരൊഴുക്കും. എന്നിട്ടു ചൂഷകരെ സഹായിക്കുന്ന തീരുമാനങ്ങളെടുക്കുകയും ചെയ്യും.
ആഴക്കടൽ മത്സ്യബന്ധനത്തിനു ട്രോളറുകൾക്കു വൻതോതിൽ അനുമതി നൽകുന്നത് ഇപ്പോൾത്തന്നെ പ്രതിസന്ധിയിലായ യന്ത്രവത്കൃത - പരന്പരാഗത മത്സ്യബന്ധനമേഖലയെ പാടേ തകർക്കുമെന്ന് ഇതുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു. അനിയന്ത്രിത മത്സ്യബന്ധനം നിയന്ത്രിക്കുന്നതിനാണ് 1980-ലെ കേരള മറൈൻ ഫിഷറീസ് റഗുലേഷൻ ആക്ടിൽ ആവശ്യമായ ഭേദഗതികൾ കൊണ്ടുവന്നത്. ഇതനുസരിച്ചു പത്തു വർഷത്തേക്കു പുതിയ മത്സ്യബന്ധന യാനങ്ങൾക്കു രജിസ്ട്രേഷനോ ലൈസൻസോ കൊടുക്കേണ്ടെന്നു സർക്കാർ തീരുമാനിച്ചിരുന്നു. ഇതു മറികടന്നു ധാരണാപത്രമുണ്ടാക്കിയാൽ അതു കേരളത്തിന്റെ മത്സ്യബന്ധനമേഖലയുടെ താത്പര്യങ്ങൾ സംരക്ഷിക്കാനല്ലെന്നു വ്യക്തം. വ്യവസായ വകുപ്പിനു കീഴിലുള്ള സ്ഥാപനമാണ് അമേരിക്കൻ കന്പനിയുമായി ധാരണാപത്രം ഉണ്ടാക്കിയത്. ഫിഷറീസ് വകുപ്പ് അറിഞ്ഞാണെങ്കിലും അറിയാതെയാണെങ്കിലും വേണ്ടത്ര പരിശോധനകളും കൂടിയാലോചനകളും കൂടാതെ ഇങ്ങനെയൊരു തീരുമാനമെടുത്തതിന്റെ ദോഷം ഇപ്പോഴെങ്കിലും എല്ലാവരും മനസിലാക്കുന്നുണ്ടെങ്കിൽ നല്ലത്.
ഇന്ധനവില വീണ്ടും കൂട്ടുന്നു, ആരുണ്ടിവിടെ ചോദിക്കാൻ?
ജനങ്ങളുടെ അവസരം ഇതാ വന്നിരിക്കുന്നു
ആർഷ സംസ്കൃതിയുടെ കാവ്യപുണ്യം
പോലീസിന്റെ ടൂൾ കിറ്റും പൗരന്റെ നിസ്സഹായതയും
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും കർണാടകയുടെ സമീപനവും
സമരം തീർക്കാൻ ചർച്ച തുടരണം
പാസഞ്ചർ ട്രെയിനുകൾ ഓടിക്കാൻ സമയമായില്ലേ?
പഞ്ചാബിലെ ഇലക്ഷൻ ഫലം നൽകുന്ന സൂചനകൾ
ബിജെപിയുടെ ചാക്കിട്ടുപിടിത്തവും കോൺഗ്രസിന്റെ നിസഹായതയും
സാന്ത്വനസ്പർശത്തിന്റെ ആശ്വാസം നിഷേധിക്കരുത്
കുട്ടികളുടെ ഒളിച്ചോട്ടവും തകരുന്ന ബന്ധങ്ങളും
കേരളം വളരട്ടെ
അതിർത്തിയിൽ സമാധാനം വരട്ടെ
മലിനീകരണം കുറയ്ക്കണം, പക്ഷേ പാവങ്ങളെ കണ്ടംചെയ്യരുത്
കോവിഡ് ജാഗ്രതയിൽ ഉദാസീനത അപകടം
സർവകലാശാലാ സേവനങ്ങൾ വിദ്യാർഥികളുടെ അവകാശം
ഹിമാലയൻ ദുരന്തവും പാഠം പഠിക്കാത്തവരും
നാടു മുഴുവൻ വനമാക്കിയാൽ ജനങ്ങൾ എവിടെപ്പോകും?
അഭിപ്രായപ്രകടനം രാജ്യദ്രോഹമല്ല
മന്ത്രിസഭാ തീരുമാനങ്ങൾ നീതിപൂർവം നടപ്പാക്കണം
ഇന്ധനവില വീണ്ടും കൂട്ടുന്നു, ആരുണ്ടിവിടെ ചോദിക്കാൻ?
ജനങ്ങളുടെ അവസരം ഇതാ വന്നിരിക്കുന്നു
ആർഷ സംസ്കൃതിയുടെ കാവ്യപുണ്യം
പോലീസിന്റെ ടൂൾ കിറ്റും പൗരന്റെ നിസ്സഹായതയും
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും കർണാടകയുടെ സമീപനവും
സമരം തീർക്കാൻ ചർച്ച തുടരണം
പാസഞ്ചർ ട്രെയിനുകൾ ഓടിക്കാൻ സമയമായില്ലേ?
പഞ്ചാബിലെ ഇലക്ഷൻ ഫലം നൽകുന്ന സൂചനകൾ
ബിജെപിയുടെ ചാക്കിട്ടുപിടിത്തവും കോൺഗ്രസിന്റെ നിസഹായതയും
സാന്ത്വനസ്പർശത്തിന്റെ ആശ്വാസം നിഷേധിക്കരുത്
കുട്ടികളുടെ ഒളിച്ചോട്ടവും തകരുന്ന ബന്ധങ്ങളും
കേരളം വളരട്ടെ
അതിർത്തിയിൽ സമാധാനം വരട്ടെ
മലിനീകരണം കുറയ്ക്കണം, പക്ഷേ പാവങ്ങളെ കണ്ടംചെയ്യരുത്
കോവിഡ് ജാഗ്രതയിൽ ഉദാസീനത അപകടം
സർവകലാശാലാ സേവനങ്ങൾ വിദ്യാർഥികളുടെ അവകാശം
ഹിമാലയൻ ദുരന്തവും പാഠം പഠിക്കാത്തവരും
നാടു മുഴുവൻ വനമാക്കിയാൽ ജനങ്ങൾ എവിടെപ്പോകും?
അഭിപ്രായപ്രകടനം രാജ്യദ്രോഹമല്ല
മന്ത്രിസഭാ തീരുമാനങ്ങൾ നീതിപൂർവം നടപ്പാക്കണം
Latest News
മുതിർന്ന പൗരന്മാർക്കുള്ള കോവിഡ് വാക്സിനേഷൻ ഇന്ന് മുതൽ
ലിവർപൂൾ വിജയവഴിയിൽ; ഷെഫീൽഡ് യുണൈറ്റഡിനെ തകർത്തു
അമിതാഭ് ബച്ചന് ശസ്ത്രക്രിയ; വിശദാംശങ്ങൾ പറയാതെ ട്വീറ്റ്
ഏത് രാജ്യത്താണെങ്കിലും ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം ഉറപ്പു വരുത്തണമെന്ന് മലാല
കുവൈറ്റില് 844 പേര്ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
Latest News
മുതിർന്ന പൗരന്മാർക്കുള്ള കോവിഡ് വാക്സിനേഷൻ ഇന്ന് മുതൽ
ലിവർപൂൾ വിജയവഴിയിൽ; ഷെഫീൽഡ് യുണൈറ്റഡിനെ തകർത്തു
അമിതാഭ് ബച്ചന് ശസ്ത്രക്രിയ; വിശദാംശങ്ങൾ പറയാതെ ട്വീറ്റ്
ഏത് രാജ്യത്താണെങ്കിലും ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം ഉറപ്പു വരുത്തണമെന്ന് മലാല
കുവൈറ്റില് 844 പേര്ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top