Choclate
തീതുപ്പുന്ന അഗ്നിപർവതങ്ങൾ
അഗ്നിപർവതങ്ങളെക്കുറിച്ചും അഗ്നിപർവ വിസ്ഫോടനങ്ങളെക്കുറിച്ചുമൊക്കെ കൂട്ടുകാർ വാർത്തകളിൽ കണ്ടിട്ടുണ്ടാകും. എന്നാൽ, നാം കാണുകയും വായിക്കുകയും ചെയ്യുന്ന വാർത്തകളിൽ ഒതുങ്ങി നിൽക്കുന്നവയല്ല ഈ അഗ്നിപർവതങ്ങൾ അഥവാ വോൾക്കാനോകൾ. അഗ്നിപർവതങ്ങളുടെ പ്രത്യേകതകൾ, അവയുടെ വിശദാംശങ്ങൾ, വിവിധതരം അഗ്നിപർവതങ്ങൾ എന്നിവയെക്കുറിച്ച് ഈ ലക്കം വായിച്ചറിയാം.

സ്ഫോ​ട​നം

ഭൂ​മി​യു​ടെ ഉ​പ​രി​ത​ല​വു​മാ​യി ദ്വാ​രാ​മു​ഖ​ത്തോ​ടു കൂ​ടി ബ​ന്ധ​പ്പെ​ട്ടു കി​ട​ക്കു​ന്ന പ​ർ​വ​ത​രൂ​പ​ങ്ങ​ളാ​ണ് അ​ഗ്നി​പ​ർ​വ​ത​ങ്ങ​ൾ. ടെ​ക്‌ടോ​ണി​ക് ഫ​ല​ക​ങ്ങ​ൾ പ​ര​സ്പ​രം വി​ക​ർ​ഷി​ക്ക​പ്പെ​ടു​ക​യോ, കൂ​ടി​ച്ചേ​രു​ക​യോ ചെ​യ്യു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് അ​ഗ്നി​പ​ർ​വ​ത​ങ്ങ​ൾ പൊ​തു​വെ ക​ണ്ടു​വ​രു​ന്ന​ത്.

ഭൗ​മോ​പ​രി​ത​ല​ത്തി​ൽ വി​ള്ള​ലു​ക​ൾ വീ​ണ് അ​തി​ലു​ടെ ലാ​വ പു​റ​ത്തക്ക് ഒ​ഴു​കു​ക​യോ പൊ​ടി​ഞ്ഞ പാ​റ​യാ​യി പൊ​ട്ടി​ത്തെ​റി​ക്കു​ക​യോ ചെ​യ്യു​ന്പോ​ഴാ​ണ് അ​ഗ്നി​പ​ർ​വ​ത​ങ്ങ​ൾ രൂ​പം​കൊ​ള്ളു​ന്ന​ത്. ശ​ക്ത​മാ​യ സ്ഫോ​ട​ന ശേ​ഷി​യാ​ണ് ഇ​ത്ത​രം ഭൂ​രൂ​പ​ങ്ങ​ളു​ടെ പ്ര​ധാ​ന മു​ഖ​മു​ദ്ര. അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​ഫ​ല​മാ​യു​ണ്ടാ​കു​ന്ന ലാ​വ പ്ര​വാ​ഹം പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളെ ന​ശീ​ക​ര​ണ​ത്തി​ന് വി​ധേ​യ​മാ​ക്കു​ന്നു.സ്ഫോ​ട​ന​ത്തെ​ത്തു​ട​ർ​ന്ന് ലാ​വ​യും മ​റ്റും അ​വ​യ്ക്കു ചു​റ്റും അ​ടി​ഞ്ഞു​കൂ​ടി ഉ​യ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന മ​ല​യും ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. ഉ​രു​കി​യ ലാ​വ അ​ഗ്നി​പ​ർ​വ​ത വ​ക്‌ത്ര​ത്തി​ലൂ​ടെ ഉ​യ​ർ​ന്ന് ക്രേ​റ്റ​റി​ന്‍റെ വ​ശ​ങ്ങ​ളി​ലൂ​ടെ ഒ​ഴു​കി താ​ഴേ​ക്കി​റ​ങ്ങു​ന്നു. വെ​ള്ളം ചീ​റ്റി മു​ക​ളി​ലേ​ക്കു തെ​റി​ക്കു​ന്ന​തു​പോ​ലെ, ശ​ബ്ദ​ത്തി​ൽ വ​ള​രെ വേ​ഗ​ത്തി​ൽ സം​ഭ​വി​ക്കാ​റു​മു​ണ്ട്. ഇ​വ സം​ഭ​വി​ച്ച്, ലാ​വ​യും വാ​ത​ക​ങ്ങ​ളും ഒ​ഴു​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വ​സ്തു​ക്ക​ളും മ​നു​ഷ്യ​രും അ​പ​ക​ട​ത്തി​ലാ​വു​ക കൂ​ടി ചെ​യ്യാ​റു​ണ്ട്. അ​തീ​വ​ശ​ക്തി​യോ​ടെ പൊ​ട്ടി​ത്തെ​റി​യോ​ടെ ലാ​വാ പ്ര​വാ​ഹ​മു​ണ്ടാ​കു​ന്നു. റോ​മ​ൻ അ​ഗ്നി​ദേ​വ​നാ​ണ് വ​ൾ​ക്ക​ൻ. ഈ ​പേ​രി​ൽ നി​ന്നാ​ണ് വോ​ൾ​ക്കാ​നോ (Volcano) എ​ന്ന പ​ദ​മു​ണ്ടാ​യ​ത്.

അ​ഗ്നി​വ​ല​യം

ലോ​ക​മാ​കെ, സ​ജീ​വ​മാ​യ അ​ഞ്ഞൂ​റി​ല​ധി​കം അ​ഗ്നി​പ​ർ​വ​ത​ങ്ങ​ളു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ലോ​ക​ത്തി​ലെ സ​ജീ​വ അ​ഗ്നി​പ​ർ​വ​ത​ങ്ങ​ളി​ൽ ഏ​റെ​യും പ്ലേ​റ്റ് അ​തി​രു​ക​ളി​ലാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്. ഇ​തി​ൽ പ​സ​ഫി​ക് പ്ലേ​റ്റി​ലാ​ണ് അ​ഗ്നി​പ​ർ​വ​ത​ങ്ങ​ൾ ഏ​റെ​യും കേ​ന്ദ്രീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഈ ​ഭാ​ഗം ’അ​ഗ്നി​വ​ല​യം’ (Ring of fire) എ​ന്ന് അ​റി​യ​പ്പെ​ടു​ന്നു.കു​തി​ര​ലാ​ട​ത്തി​ന്‍റെ ആ​കൃ​തി​യി​ൽ ഏ​താ​ണ്ട് 40,000 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ സ​മു​ദ്ര​ഗ​ർ​ത്ത​ങ്ങ​ളു​ടെ​യും അ​ഗ്നി​പ​ർ​വ​ത​ങ്ങ​ളു​ടെ​യും കൂ​ട്ട​മാ​ണി​വി​ടെ. ഈ ​ഭാ​ഗ​ത്ത് 450തില​ധി​കം അ​ഗ്നി​പ​ർ​വ​ത​ങ്ങ​ൾ ഉ​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ലോ​ക​ത്തി​ലെ 75 ശ​ത​മാ​നം അ​ഗ്നി​പ​ർ​വ​ത​ങ്ങ​ളും ഇ​വി​ടെ​യാ​ണ്. ഇ​ന്ത്യ​യി​ൽ അ​ഗ്നി​പ​ർ​വ​ത​മു​ള്ള​ത് ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പുസ​മൂ​ഹ​ങ്ങ​ളി​ലാ​ണ്.

ക്രേ​റ്റ​ർ

അ​ഗ്നി​പ​ർ​വ​ത​ത്തി​ന്‍റെ മു​ക​ൾ​ഭാ​ഗ​ത്തു​ള്ള കു​ഴി​യാ​ണ് ക്രേ​റ്റ​ർ. കി​ണ​റി​ന്‍റെ​യോ, ചോ​ർ​പ്പി​ന്‍റെ​യോ ആ​കൃ​തി​യാ​യി​രി​ക്കും അ​ഗ്നി​പ​ർ​വ​ത വ​ക്രം. അ​തി​നാ​ലാ​ണ് ഇ​ങ്ങ​നെ​യൊ​രു നാ​മം. സ്ഫോ​ട​ന​ഫ​ല​മാ​യോ അ​തി​നു​മു​ന്പോ നേ​രി​യ​തോ​തി​ലു​ള്ള ഭൂ​ക​ന്പ​ങ്ങ​ളും അ​നു​ഭ​വ​പ്പെ​ടാം.പ​ർ​വ​ത​മു​ഖ​ത്തി​ലൂ​ടെ നാ​ലു​പാ​ടും പ​ര​ന്നൊ​ഴു​കു​ന്ന ലാ​വ​യും ചു​റ്റു​പാ​ടും ചി​ത​റി​വീ​ഴു​ന്ന ശി​ലാ​ഖ​ണ്ഡ​ങ്ങ​ളും അ​ടി​ഞ്ഞു​കൂ​ടി സ്തൂ​പി​കാ​കാ​ര​മാ​യ കു​ന്നു​ക​ൾ​ക്കു രൂ​പം ന​ല്കു​ന്നു. ഇ​വ​യു​ടെ മ​ധ്യ​ത്തി​ലു​ള്ള വാ​മു​ഖം നാ​ളീ​രൂ​പ​ത്തി​ൽ അ​ത്യ​ഗാ​ധ​മാ​യി​രി​ക്കും. ഇ​താണ് അ​ഗ്നി​പ​ർ​വ​ത വ​ക്രം. ഒ​രേ അ​ഗ്നി​പ​ർ​വ​ത​ത്തി​നു ത​ന്നെ ഒ​ന്നി​ല​ധി​കം വി​ല​മു​ഖ​ങ്ങ​ളു​ണ്ടാ​യി എ​ന്നു വ​രാം. ഈ ​മു​ഖ​ത്തു നി​ന്നും താ​ഴേ​ക്ക് നാ​ളി​ക​ളു​ണ്ടാ​കും.

ലാ​വ

സ്ഫോ​ട​ന​ഫ​ല​മാ​യി അ​ഗ്നി​പ​ർ​വ​ത വക്‌ത്രത്തി​ൽ​നി​ന്നും മ​റ്റു വി​ള്ള​ലു​ക​ളി​ൽ നി​ന്നും തി​ള​ച്ചു​യ​ർ​ന്ന് ഭൂ​മി​യു​ടെ ഉ​പ​രി​ത​ല​ത്തി​ലേ​ക്കൊ​ഴു​കു​ന്ന ഉ​രു​കി​യ പാ​റ​യാ​ണ് ലാ​വ. ദ്രാ​വ​കം ത​ണു​ത്തു​റ​ഞ്ഞ് ക​ട്ടി​യാ​യ അ​വ​സ്ഥ​യി​ലും ലാ​വ എ​ന്നു ത​ന്നെ​യാ​ണ് വി​ളി​ക്ക​പ്പെ​ടു​ന്ന​ത്. ആ​ഴ​ത്തി​ൽ നി​ന്ന് മാ​ഗ്മ ആ​യി രൂ​പം​കൊ​ള്ളു​ന്ന ലാ​വ, വ​ള​രെ​യേ​റെ ക​ട്ടി​യു​ള്ള​താ​യ​തി​നാ​ൽ അ​ത്ര ദൂ​ര​മൊ​ന്നും പ​ത​ഞ്ഞൊ​ഴു​കു​ന്ന​താ​യി അ​നു​ഭ​വ​പ്പെ​ടാ​റി​ല്ല.സി​ലി​ക്ക​യു​ടെ ശ​ത​മാ​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ലാ​വ​യെ പ​ല വി​ഭാ​ഗ​ങ്ങ​ളാ​ക്കി തി​രി​ച്ചി​ട്ടു​ണ്ട്. ആ​ൻ ഡെ ​സൈ​റ്റ്, റ​യോ ലൈ​റ്റ് എ​ന്നി​വ ഉ​ദാ​ഹ​ര​ണം. ലാ​വ ത​ണു​ത്തു വ​രു​ന്പോ​ൾ, അ​തി​ന്‍റെ ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​വി​ധ രൂ​പ​ങ്ങ​ളി​ലാ​യി മാ​റു​ന്ന​താ​യും കാ​ണാം. അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം മൂ​ലം ലാ​വ പ​ര​ന്നു ഒ​ഴു​കു​ന്പോ​ഴാ​ണ് ലാ​വാ സ​മ​ത​ലം രൂ​പ​പ്പെ​ടു​ന്ന​ത്. നൂ​റു ക​ണ​ക്കി​ന് മൈ​ലു​ക​ൾ വ​രെ ഇ​വ​യ്ക്കു വി​സ്തൃ​തി ഉ​ണ്ടാ​കു​ന്നു.

മാ​ഗ്മ

ഭൂ​മി​യു​ടെ ഉ​പ​രി​ത​ല​ത്തി​ന് അ​ടി​യി​ലാ​യി ഉ​രു​കി​യ​തോ പാ​തി ഉ​രു​കി​യ​തോ ആ​യ അ​വ​സ്ഥ​യി​ലു​ള്ള പാ​റ, താ​ഴ്ന്ന തി​ള​നി​ല​യു​ള്ള വാ​ത​ക​ങ്ങ​ൾ, പ​ര​ൽ പ​ദാ​ർ​ഥ​ങ്ങ​ൾ, മ​റ്റു ഖ​ര വ​സ്തു​ക്ക​ൾ ഇ​വ​യു​ടെ മി​ശ്രി​ത​ത്തെ​യാ​ണ് മാ​ഗ്മ അ​ഥ​വാ, ദ്ര​വ​ശി​ല എ​ന്ന് പ​റ​യു​ന്ന​ത്.ഭൂ​വ​ൽ​ക്ക​ത്തി​ന​ടി​യി​ൽ ശി​ലാ​ബ​ന്ധി​ത​മാ​യ വ​ലി​യ അ​റ​ക​ളി​ൽ കാ​ണ​പ്പെ​ടു​ന്ന മാ​ഗ്മ അ​ഗ്നി​പ​ർ​വ​ത​ങ്ങ​ൾ വ​ഴി പു​റ​ത്തേ​ക്കു ചീ​റ്റ​പ്പെ​ടു​ക​യോ ഉ​റ​ച്ച് പ്ലൂ​ട്ടോ​ണ്‍ ശി​ല​ക​ളാ​വു​ക​യോ ചെ​യ്യാം. അ​ഗ്നി​പ​ർ​വ​ത വി​സ്ഫോ​ട​ന സ​മ​യ​ത്ത് ഇ​പ്ര​കാ​രം പു​റ​ത്തു വ​രു​ന്ന മാ​ഗ്മ​യെ​യാ​ണ് ലാ​വ അ​ഥ​വാ, ലാ​വാ​പ്ര​വാ​ഹം എ​ന്ന് പ​റ​യു​ന്ന​ത്.

ത​ല​യ​ണ ലാ​വ

അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​ഫ​ല​മാ​യി പു​റ​ത്തു​വ​രു​ന്ന ദ്ര​വ​മാ​ഗ്മ​യാ​യ ഈ ​ലാ​വ​യു​ടെ താ​പ​നി​ല 1000 ഡി​ഗ്രി മു​ത​ൽ 1200 ഡി​ഗ്രി സെ​ന്‍റീ​ഗ്രേ​ഡു വ​രെ​യാ​യി​രി​ക്കും. സി​ലി​ക്ക​യു​ടെ അം​ശം അ​ധി​ക​മാ​ണെ​ങ്കി​ൽ ലാ​വ​യ്ക്ക് മു​റു​ക്ക​മു​ണ്ടാ​കും. ഇ​ങ്ങ​നെ പു​റ​ത്തു വ​രു​ന്ന ലാ​വ​യു​ടെ ഒ​ഴു​ക്കു കു​റ​യു​ന്ന​ത് ത​ണു​ത്തു​റ​യു​ന്പോ​ഴാ​ണ്.പ​ര​ന്നൊ​ഴു​കു​ന്പോ​ൾ പു​റ​ത്തു വ​രു​ന്ന ഹൈ​ഡ്ര​ജ​ൻ ക്ലോ​റൈ​ഡ്, ഹൈ​ഡ്ര​ജ​ൻ സ​ൾ​ഫൈ​ഡ്, ഹൈ​ഡ്ര​ജ​ൻ, കാ​ർ​ബ​ണ്‍ഡ​യോ​ക്സൈ​ഡ്, കാ​ർ​ബ​ണ്‍ മോ​ണോ​ക്സൈ​ഡ്, ഹൈ​ഡ്ര​ജ​ൻ ഫ്ലൂ​റൈ​ഡ് എ​ന്നി​വ അ​ന്ത​രീ​ക്ഷ​ത്തി​ൽ ല​യി​ച്ച​ശേ​ഷം ത​ണു​ത്ത് ക​ട്ടി​യാ​വു​ന്ന ലാ​വ ഒ​രു ത​ല​യ​ണ​യു​ടെ ആ​കൃ​തി​യി​ലാ​കു​ന്നു. ഇ​താ​ണ് ത​ല​യ​ണ ലാ​വ! പ​സ​ഫി​ക് പ്ര​ദേ​ശ​ത്ത് ഇ​ത്ത​രം ലാ​വ കാ​ണ​പ്പെ​ടു​ന്നു.

വി​വി​ധ​ത​രം അ​ഗ്നി​പ​ർ​വ​ത​ങ്ങ​ൾ

* ഹ​മാ​വി​യ​ൻ
* സ്ട്രോം​ബോ​ലി​യ​ൻ
* വ​ൾ​ക്കാ​നി​യ​ൻ
* പി​ലി​യ​ൻ
* വെ​സൂ​വി​യ​ൻ.വാ​ത​ക​ങ്ങ​ളു​ടെ അം​ശം കു​റ​വും വ​ൻ സ്ഫോ​ട​ന​മി​ല്ലാ​ത്ത​തും സ്ഫോടന​ത്തി​നു​ശേ​ഷം ഉ​ട​നെ ലാ​വ പ്ര​വ​ഹി​ച്ചു തു​ട​ങ്ങു​ന്ന​ത് സ്ട്രോം​ബോ​ലി​യ​ൻ അ​ഗ്നി​പ​ർ​വ​ത​ങ്ങ​ളു​ടെ സ്വ​ഭാ​വ​മാ​ണ്. കു​ഴ​ന്പു​രൂ​പ​ത്തി​ൽ മാ​ഗ്മ പ്ര​വ​ഹി​ക്കു​ന്ന​ത് വ​ൾ​ക്കാ​നി​യ​നാ​ണ്. ശൂ​ന്യ​മാ​യ മാ​ഗ്മ​യും ശ​ക്തി​യു​ള്ള സ്ഫോ​ട​ന​വു​മു​ള്ള​ത് പി​ലി​യ​ൻ അ​ഗ്നി​പ​ർ​വ​ത​ത്തി​നാ​ണ്. അ​ഗ്നി​പ​ർ​വ​ത വക്രത്തി​ന്‍റെ വ​ക്കു​ക​ൾ പൊ​ട്ടി​ത്ത​ക​രും വി​ധം ശ​ക്ത​മാ​യ സ്ഫോ​ട​ന​മു​ണ്ടാ​കു​ന്ന​ത് വെ​സൂ​വി​യ​നു​ക​ളു​ടെ പ്ര​ത്യേ​ക​ത​യാ​ണ്.

ഗ്ര​ഹ​ങ്ങ​ളി​ലെ അ​ഗ്നി​പ​ർ​വ​ത​ങ്ങ​ൾ

ശു​ക്ര​ന്‍റെ ഉ​പ​രി​ത​ല​ത്തി​ന്‍റെ 90% ബ​സാ​ൾ​ട്ട് ആണുള്ള​ത്. അ​ഗ്നി​പ​ർ​വ​ത​പ്ര​ക്രി​യ ഈ ​ഗ്ര​ഹ​ത്തി​ന്‍റെ ഉ​പ​രി​ത​ലം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ്, ഏ​ക​ദേ​ശം 50 കോ​ടി വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പേ ഉ​പ​രി​ത​ലം രൂ​പാ​ന്ത​ര​പ്പെ​ടു​ത്തി​യ ഒ​രു സു​പ്ര​ധാ​ന സം​ഭ​വം ഉ​ണ്ടാ​യി​രി​ക്കാ​മെ​ന്ന് ശാ​സ്ത്ര​ജ്ഞ​ർ അ​നു​മാ​നി​ക്കു​ന്നു. മ​ഗെ​ല്ല​ൻ ബ​ഹി​രാ​കാ​ശ​പേ​ട​കം ഏ​റ്റ​വും ഉ​യ​ർ​ന്ന അ​ഗ്നി​പ​ർ​വ​ത​മാ​യ മാ​റ്റ് മോ​ണ്‍സി​ൽ സ​മീ​പ​കാ​ല​ത്ത് അ​ഗ്നി​പ​ർ​വ​ത​പ്ര​ക്രി​യ സ​ജീ​വ​മാ​യി​രു​ന്നു​വെ​ന്ന​തി​ന് സൂ​ച​ന​ക​ൾ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.ചൊ​വ്വ​യി​ൽ ധാ​രാ​ളം ലു​പ്ത അ​ഗ്നി​പ​ർ​വ​ത​ങ്ങ​ൾ ഉ​ള്ള​തി​ൽ നാ​ലെ​ണ്ണം ഭൂ​മി​യി​ലെ ഏ​ത് അ​ഗ്നി​പ​ർ​വ​ത​ത്തെ​ക്കാ​ളും വ​ലു​താ​ണ്. ഇ​വ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് വ​ർ​ഷ​ങ്ങ​ളാ​യി ലു​പ്ത​മാ​യ​താ​യി ക​രു​ത​പ്പെ​ടു​ന്നു. എ​ന്നാ​ൽ യൂ​റോ​പ്യ​ൻ ബ​ഹി​രാ​കാ​ശ​പേ​ട​ക​മാ​യ മാ​ർ​സ് എ​ക്സ്പ്ര​സ് ചൊ​വ്വ​യി​ലും സ​മീ​പ​കാ​ല​ത്ത് അ​ഗ്നി​പ​ർ​വ​ത​പ്ര​ക്രി​യ സ​ജീ​വ​മാ​യി​രു​ന്നു​വെ​ന്ന​തി​ന് സൂ​ച​ന​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഉ​പ​ഗ്ര​ഹ​ങ്ങ​ളി​ലെ അ​ഗ്നി​പ​ർ​വ​ത​ങ്ങ​ൾ

സൗ​ര​യൂ​ഥ​ത്തി​ലെ ഏ​റ്റ​വും അ​ഗ്നി​പ​ർ​വ​ത​പ്ര​ക്രി​യ കാ​ണ​പ്പെ​ടു​ന്ന​ത് വ്യാ​ഴ​ത്തി​ന്‍റെ ഉ​പ​ഗ്ര​ഹ​മാ​യ ഇ​യോ​വി​ലാ​ണ്. സ​ൾ​ഫ​ർ, സ​ൾ​ഫ​ർ ഡൈ ​ഓ​ക്സൈ​ഡ്, സി​ലി​ക്കേ​റ്റ് പാ​റ​ക​ൾ എ​ന്നി​വ വ​മി​ക്കു​ന്ന അ​ഗ്നി​പ​ർ​വ​ത​ങ്ങ​ളാ​ൽ നി​ബി​ഢമാ​ണ് ഇ​യോ.1,800K (1,500 0c)ല​ധി​കം താ​പ​നി​ല​യു​ള്ള ഇ​തി​ലെ ലാ​വ സൗ​ര​യൂ​ഥ​ത്തി​ലെ ഏ​റ്റ​വും താ​പ​നി​ല​യു​ള്ള ലാ​വ​യാ​ണ്. 2001 ഫെ​ബ്രു​വ​രി​യി​ൽ സൗ​ര​യൂ​ഥ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​തി​ൽ​വ​ച്ച് ഏ​റ്റ​വും വ​ലി​യ അ​ഗ്നി​പ​ർ​വ​ത​സ്ഫോ​ട​നം ഇ​യോ​വി​ൽ ന​ട​ന്നു.‌‌‌

ക്ര​യോ​വോ​ൾ​ക്കാ​നി​സം

വ്യാ​ഴ​ത്തി​ന്‍റെ ഗ​ലീ​ലി​യ​ൻ ഉ​പ​ഗ്ര​ഹ​ങ്ങ​ളി​ൽ ഏ​റ്റ​വും ചെ​റു​താ​യ യൂ​റോ​പ്പ​യി​ൽ ജ​ലം വ​മി​ക്കു​ന്ന അ​ഗ്നി​പ​ർ​വ​ത​പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്നു. ജ​ലം ഉ​പ​രി​ത​ല​ത്തി​ലെ​ത്തു​ന്പോ​ൾ താ​പ​നി​ല കു​റ​വാ​യ​തി​നാ​ൽ ഘ​നീ​ഭ​വി​ക്കു​ന്ന പ്ര​ക്രി​യ​യെ ക്ര​യോ​വോ​ൾ​ക്കാ​നി​സം എ​ന്ന് വി​ളി​ക്കു​ന്നു. സൗ​ര​യൂ​ഥ​ത്തി​ലെ ബാ​ഹ്യ​ഗ്ര​ഹ​ങ്ങ​ളി​ലെ ഉ​പ​ഗ്ര​ഹ​ങ്ങ​ളി​ൽ ഈ ​പ്ര​ക്രി​യ സാ​ധാ​ര​ണ​മാ​ണ്.1989 -ൽ ​വോ​യേ​ജ​ർ 2 നെ​പ്ട്യൂ​ണി​ന്‍റെ ഉ​പ​ഗ്ര​ഹ​മാ​യ ട്രൈ​റ്റ​ണി​ൽ ഇ​ത്ത​രം അ​ഗ്നി​പ​ർ​വ​ത​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. 2005ൽ ​കാ​സി​നി പേ​ട​കം, ശ​നി​യു​ടെ ഉ​പ​ഗ്ര​ഹ​മാ​യ എ​ൻ​കി​ലാ​ഡ​സി​ൽ ന​ട​ന്ന ക്ര​യോ​വോ​ൾ​ക്കാ​നി​സ​ത്തി​ന്‍റെ പ​ട​ങ്ങ​ൾ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. കാ​സി​നി ശ​നി​യു​ടെ ഉ​പ​ഗ്ര​ഹ​മാ​യ ടൈ​റ്റാ​നി​ലും മീ​ഥൈ​ൻ വ​മി​ക്കു​ന്ന അ​ഗ്നി​പ​ർ​വ​ത​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. ഇ​തി​ന്‍റെ അ​ന്ത​രീ​ക്ഷ​ത്തി​ലെ മീ​ഥൈ​ന്‍റെ പ്ര​ധാ​ന​ഹേ​തു അ​ഗ്നി​പ​ർ​വ​ത​പ്ര​വ​ർ​ത്ത​ന​മാ​ണെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു.

കൈ​പ്പ​ർ ബെ​ൽ​റ്റി​ലെ ക്വാ​റോ​റി​ലും ക്ര​യോ​വോ​ൾ​ക്കാ​നി​സം ന​ട​ക്കു​ന്നു​വെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു. സൗ​ര​യൂ​ഥേ​ത​ര​ഗ്ര​ഹ​മാ​യ കോ​റോ​ത്തി​ലും ഇ​യോ​വി​ലെ​പ്പോ​ലെ​യു​ള്ള ശ​ക്ത​മാ​യ അ​ഗ്നി​പ​ർ​വ​ത​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​വെ​ന്ന് 2010-ൽ ​ന​ട​ന്ന പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു.

താ​മു മാ​സി​ഫ്

നി​ല​വി​ലു​ള്ള വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഭൂ​മി​യി​ലെ ഏ​റ്റ​വും വ​ലി​യ അ​ഗ്നി​പ​ർ​വ​ത​മാ​ണ് താ​മൂ മാ​സി​ഫ്. സൗ​ര​യൂ​ഥ​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ അ​ഗ്നി​പ​ർ​വ​ത​ങ്ങ​ളി​ലൊ​ന്നാ​കാം താ​മൂ മാ​സി​ഫ് എ​ന്നും ക​രു​ത​പ്പെ​ടു​ന്നു.ഇ​ത് രൂ​പം കൊ​ണ്ട​ത് 14.4 കോ​ടി വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പാ​കാ​മെ​ന്ന് ശാ​സ്ത്ര​ജ്ഞ​ർ ക​രു​തു​ന്നു. ഈ ​അ​ഗ്നി​പ​ർ​വ​ത​ത്തി​ന് ഭൂ​മി​ക്ക​ടി​യി​ലേ​ക്ക് 30 കി​ലോ​മീ​റ്റ​റോ​ളം താ​ഴ്ച​യു​ണ്ടാ​കാ​മെ​ന്നാണ് ഗ​വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്കി​യ പ്രൊ​ഫ. വി​ല്യം സാ​ഗ​റി​ന്‍റെ അ​ഭി​പ്രാ​യം.

ഗിഫു മേലാറ്റൂർ