Top
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Chocolate
ബൈ ബൈ ജങ്ക് ഫുഡ്സ്
സ്കൂൾ വിട്ട് ബേക്കറിയിലേക്ക് കയറാനൊരുങ്ങിയ അപ്പുക്കുട്ടനെ തോമസ് മാഷ് കൈയോടെ പിടികൂടി.
എങ്ങോട്ടാ ഓട്ടം? മാഷ് ചോദ്യമെറിഞ്ഞു. സർ, ട്യൂഷന് പോകുന്നതിന് മുൻപ് എന്തെങ്കിലും കഴിച്ചിട്ട് പോകണമെന്ന് അച്ഛൻ പറഞ്ഞിരുന്നു. അപ്പോ ഒരു ബർഗർ കഴിച്ചിട്ട് പോകാമെന്ന് കരുതിയതാ... അപ്പുക്കുട്ടൻ മറുപടി നൽകി.
ഉത്തരം കേട്ടതും മാഷ് അപ്പുക്കുട്ടന്റെ കൈയിലേക്ക് ഒരു പത്ര കട്ടിംഗ് കൊടുത്തു. കേന്ദ്ര സർക്കാരിന്റെ ജങ്ക് ഫുഡ് നിരോധനമായിരുന്നു വാർത്ത. തോമസ് മാഷ് അപ്പുക്കുട്ടനെ ചേർത്തു നിർത്തിക്കൊണ്ട് ഒരു കഥ പറയട്ടേയെന്ന് ചോദിച്ചു. അപ്പുക്കുട്ടന് ആകാംക്ഷയായി, എന്ത് കഥയാ മാഷേ? അപ്പുക്കുട്ടൻ ചോദിച്ചു. നീ ഇപ്പോൾ തിന്നാൻ പോയ ബർഗറിന്റെയും ജങ്ക് ഫുഡുകളുടെയും കഥ...
രുചിയല്ല, ആരോഗ്യമാണ് പ്രധാനം
രാവിലെ മുതൽ പറന്പിൽ പണിയെടുക്കുന്ന ഒരാൾക്ക് ആവശ്യമായ ഉൗർജം എത്രയാണെന്ന് കൂട്ടുകാർക്കറിയാമോ? 500 -600 വരെ കാലറി. ഇത്രയും കാലറിയാണ് ഒരൊറ്റ ബർഗറിൽ നിന്ന് ലഭിക്കുന്നത്. ഇതു കഴിച്ച് ക്ലാസിൽ അടങ്ങിയിരുന്നാൽ ഈ ഉൗർജത്തിന് എന്ത് സംഭവിക്കും? അധികം വൈകാതെ ഈ കൊഴുപ്പെല്ലാം അടിഞ്ഞുകൂടി ചൈൽഡ് ഡയബറ്റിസ് അടക്കമുള്ള അസുഖങ്ങളുണ്ടാകുമെന്നാണ് വിദഗ്ധർ പറയുന്നത്.
ബർഗറിന്റെ പ്രധാന ഭാഗമായ രണ്ട് ബ്രഡുകൾ മൈദകൊണ്ടാണ് ഉണ്ടാക്കുന്നത്. ഇതിൽ സിംഗിൾ കാർബോഹൈഡ്രേറ്റ് മാത്രമാണ് അടങ്ങിയിരിക്കുന്നത്. വിറ്റാമിനുകളോ ഫൈബറോ നല്ല കൊഴുപ്പുകളോ മിനറലുകളോ പ്രോട്ടീനോ ഇല്ല. ഇതിലുപയോഗിക്കുന്ന ഡാൽഡയിലാകട്ടെ ശരീരത്തിന് ആവശ്യമില്ലാത്ത പൂരിത കൊഴുപ്പുകളാണ് അടങ്ങിയിരിക്കുന്നത്.
ജങ്ക് ഫുഡിൽ ഉപയോഗിക്കുന്ന ഇറച്ചിയും മുട്ടയുമെല്ലാം ബ്രോയ്ലർ ചിക്കന്റേതായതിനാൽ ഇതും കുട്ടികളിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. ഫൈബറുകളില്ലാത്ത സിംഗിൾ കാർബോഹൈഡ്രേറ്റ് വളരെ വേഗം (ഒരു മണിക്കൂറിൽ) ദഹിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. ഇൻസുലിൻ ഇവ പെട്ടെന്നുതന്നെ ശരീര കോശങ്ങളിലേക്ക് എത്തിക്കും.
ഇവ കഴിച്ചിട്ട് അടങ്ങി ഇരിക്കുന്നതിനാൽ കാലറിക്ക് പ്രവർത്തിക്കാൻ അവസരം ലഭിക്കില്ല. അവ അമിത കൊഴുപ്പായി ശരീര കോശങ്ങളിൽ അടിഞ്ഞു കൂടും. ഇത് കുട്ടികളിൽ പ്രമേഹം പോലുള്ള രോഗങ്ങളുണ്ടാക്കും.
ഇത് ആരോഗ്യത്തിലേക്കുള്ള ചുവടുവയ്പ്
നന്നായി പഠിക്കുന്നതിനൊപ്പം ആരോഗ്യവും കാത്തുസൂക്ഷിക്കണമെന്ന് കൂട്ടുകാർക്കറിയാമല്ലോ?
ആഹാരശീലങ്ങൾകൊണ്ട് ധാരാളം രോഗങ്ങളുണ്ടാകുമെന്ന് നമ്മെ ഓർമപ്പെടുത്തിക്കൊണ്ടാണ് സ്കൂൾ കാന്റീനിലും പരിസരത്തും ഫുഡ് സേഫ്റ്റി അഥോറിറ്റി ഓഫ് ഇന്ത്യ ഡിസംബർ ഒന്നു മുതൽ ജങ്ക് ഫുഡ് നിരോധിച്ചത്. ഇതിന് പിന്നാലെ സംസ്ഥാന സർക്കാരും ജങ്ക് ഫുഡിനെ പടികടത്താൻ ഒരുങ്ങുകയാണ്.
കാരണം ബർഗറും പിസയും പഫ്സും ഫ്രഞ്ച് ഫ്രൈസുമൊന്നും കുട്ടികൾക്ക് അത്ര നല്ലതല്ലെന്നതു തന്നെ. കോള, ചിപ്സ്, ബർഗർ, പിസ, കാർബണേറ്റഡ് ജ്യൂസുകൾ തുടങ്ങി ജങ്ക് ഫുഡ് വിഭാഗത്തിൽപ്പെടുന്ന എല്ലാ ഭക്ഷണ വിഭാഗങ്ങൾക്കും നിരോധനം ബാധകമാണ്.
സ്കൂൾ കാന്റീനുകൾക്കൊപ്പം ഹോസ്റ്റൽ മെസ്സിലും നിയമം ബാധകമാകും. ഇതിന് പുറമേ സ്കൂൾ മേളകളിലും മറ്റും ജങ്ക് ഫുഡ് കന്പനികളുടെ ബാനർ പ്രദർശിപ്പിക്കാനും വിദ്യാർഥികൾക്കു ജങ്ക് ഫുഡ് സാംപിളുകൾ നൽകുന്നതിനും സ്കൂളിലും പാഠ്യവസ്തുക്കളിലും ഭക്ഷ്യകന്പനികളുടെ ലോഗോ പ്രദർശിപ്പിക്കുന്നതിനും വിലക്കുണ്ട്.
ആദ്യ പീരീഡിൽ ക്ലാസിൽ ശ്രദ്ധിക്കുന്നതുപോലെ തന്നെ അവസാന പീരീഡിലും ശ്രദ്ധ കിട്ടാനും ഉച്ചയ്ക്കു ശേഷം ഉറക്കം തൂങ്ങാതിരിക്കാനും ബുദ്ധി വളരാനും ജങ്ക് ഫുഡ് സഹായിക്കുന്നില്ലെന്ന് മാത്രമല്ല വിപരീത ഫലം ഉണ്ടാക്കുന്നുവെന്നതും കൂട്ടുകാർ ശ്രദ്ധിക്കണം. നല്ല ഭക്ഷണം നന്നായി കഴിച്ച് നന്നായി പഠിക്കാൻ ഈ നിരോധനം സഹായിക്കുമെന്നതിൽ തർക്കമില്ല. നാടൻ ഭക്ഷണങ്ങളെ തിരികെ കൊണ്ടുവരാനും ഈ നിരോധനം ഉപകരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
എന്താണ് ജങ്ക് ഫുഡ്
2016ൽ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയണ്മെന്റ് സംഘടിപ്പിച്ച ഓണ്ലൈൻ സർവേ പ്രകാരം രാജ്യത്ത് 93 ശതമാനം കുട്ടികളും ജങ്ക് ഫുഡിന്റെ പിടിയിലാണ്. കൂടുതൽ കുട്ടികളും കാന്റീനിൽ നിന്നോ സ്കൂൾ പരിസരത്തെ കടകളിൽ നിന്നോ ആണ് കഴിക്കുന്നത്. 68 ശതമാനം കുട്ടികളും ആഴ്ചയിൽ ഒരിക്കലെങ്കിലും ടിന്നിലടച്ച പാനീയങ്ങൾ ഉപയോഗിക്കുന്നു. ഇതിൽ 53 ശതമാനം പേർ ദിവസവും ഉപയോഗിക്കുന്നു. 9നും 17നും ഇടയിൽ പ്രായമുള്ള 13,200 കുട്ടികളിലാണ് സർവേ നടത്തിയത്.
ജങ്ക് ഫുഡ് അഥവാ വെളുത്ത വിഷം എന്ന് അറിയപ്പെടുന്ന ഭക്ഷണസാധനങ്ങൾ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. പോഷകമൂല്യങ്ങൾ കുറവും കാലറി കൂടുതലുമുള്ള ആരോഗ്യകരമല്ലാത്ത ഭക്ഷണമാണ് ജങ്ക് ഫുഡ്. കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ ഇവയിൽ അമിതമായിരിക്കും. കൂടാതെ നാരുകൾ, പ്രോട്ടീൻ, വിറ്റാമിൻ തുടങ്ങിയ പോഷകഗുണങ്ങൾ വളരെ കുറവുമായിരിക്കും. വൈറ്റ് ബ്രഡ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മൈദ.
പായ്ക്കറ്റ് സൂപ്പിലും നൂഡിൽസിലും പൊട്ടറ്റോ ഫ്രൈയിലും മറ്റും ഉപയോഗിക്കുന്ന റിഫൈൻഡ് ഉപ്പ്, പായ്ക്കറ്റുകളിലെ പാലുത്പന്നങ്ങൾ, ചോക്ലേറ്റിലും മിഠായികളിലും ഉപയോഗിക്കുന്ന റിഫൈൻഡ് പഞ്ചസാര, തവിടു കളഞ്ഞ വെളുത്ത അരി തുടങ്ങിയവ ജങ്ക് ഫുഡിൽ പെടും.
നിരോധിക്കാൻ പത്തു കാരണങ്ങൾ
ജങ്ക് ഫുഡ് നിരോധിക്കുന്നതിനായി ഫുഡ് സേഫ്റ്റി അഥോറിറ്റി ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടിയത് പത്തു കാരണങ്ങളാണ്.
1. പൊണ്ണത്തടി
2. പഠനത്തിലെ പിന്നോട്ടുപോകൽ
3. ഹൈപ്പർ ആക്ടിവിറ്റി
4. അലർജി
5. ഡയബറ്റിസ് ഉണ്ടാകാനുള്ള സാധ്യത
6. പിന്നീടുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങൾ
7. വിലയിലെ വർധന
8. ദുശ്ശീലങ്ങളിലേക്കുള്ള ആദ്യപടി
9. നല്ല ഭക്ഷണ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി
10. കുട്ടികളിലുള്ള ഉത്തരവാദിത്തം
പൂട്ടു വീണത് ആർക്കൊക്കെ?
* ഫ്രഞ്ച് ഫ്രൈസ്
* പൊട്ടറ്റോ ചിപ്സ്
* കോളകൾ
*ഐസ്ക്രീം
* പാക്കറ്റ് ഭക്ഷണം (റെഡി ടു ഈറ്റ്)
* നൂഡിൽസ്
*ബർഗർ
* പീറ്റ്സ
* പഫ്സ്
* മീറ്റ് റോൾ
* വൈറ്റ് ബ്രെഡ്
* പാക്ക് ചെയ്ത സൂപ്പ്
* മിഠായി
* ചോക്ലേറ്റ്
*മധുര പലഹാരങ്ങൾ
ഈറ്റ് ഹെൽത്തി
വൈറ്റമിനുകളും ലവണങ്ങളും അന്നജവും ഗ്ലൂക്കോസും അടങ്ങിയ കോംപ്ലക്സ് കാർബോ ഹൈഡ്രേറ്റ് ആഹാരമാണ് കുട്ടികൾ കഴിക്കേണ്ടത്. ജങ്ക് ഫുഡിന് പകരം പഴങ്ങൾ ശീലമാക്കാം. ഓറഞ്ച്, ആപ്പിൾ, പേരയ്ക്ക, മാങ്ങ, കഷണങ്ങളാക്കിയ പൈനാപ്പിൾ, ഏത്തപ്പഴം എന്നിവ സ്കൂൾ ബാഗിൽ കരുതാം.
പച്ചക്കറികൾ പച്ചയ്ക്കു തന്നെ കഴിക്കുന്ന സാലഡുകൾ ലഞ്ച് ബോക്സിൽ ഉൾപ്പെടുത്താം. കാരറ്റ്, തക്കാളി, വെള്ളരി, സവാള തുടങ്ങിയവ ലഞ്ച് ബോക്സിലേക്ക് എടുക്കാം. മത്തി പോലുള്ള ചെറിയ മത്സ്യങ്ങൾ ഓർമശക്തി വർധിപ്പിക്കാൻ സഹായിക്കും.
നാടൻ പലഹാരങ്ങൾ ടിഫിൻ ബോക്സിൽ ഉൾപ്പെടുത്താം. കപ്പലണ്ടിയും ശർക്കരയും ചേരുന്ന കടല മിഠായി, ശർക്കരയോ കരിപ്പെട്ടിയോ ചേർത്ത റാഗി കൊഴുക്കട്ട, ചെന്പാവരി കൊണ്ടുള്ള കൊഴുക്കട്ട, ഗോതന്പ് ഉണ്ട, സുഖിയൻ, എള്ളുണ്ട, ഇലയട, ആവിയിൽ പുഴുങ്ങിയ പലഹാരങ്ങൾ, ബദാം പോലുള്ള നട്സ്, ഡ്രൈ ഫ്രൂട്ട്സ് തുടങ്ങിയവയും സ്കൂളിലേക്കുള്ള പാത്രത്തിൽ എടുക്കാം.
തവിടു കളയാത്ത അരിയുടെ ചോറ്, നവരയരി, പുലാവ്, ചപ്പാത്തി, ഇഡലി, ദോശ എന്നിവയെല്ലാം ഈ ഗണത്തിൽ പെടും. മൈദ, തവിടു കളഞ്ഞ അരി, പഞ്ചസാര എന്നിവ സിംഗിൾ കാർബോ ഹൈഡ്രേറ്റ് ആഹാരങ്ങളാണ്. മീൻ, നാടൻ കോഴിയിറച്ചി, പച്ചക്കറികൾ, ഇലക്കറികൾ, മുട്ട, പയർ, കടല (മുളപ്പിച്ചെടുത്താൽ നല്ലത്) എന്നിവയും ഉച്ച ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പ്രോട്ടീൻ വിഭവങ്ങളും മാറിമാറി ഉൾപ്പെടുത്താം. മീൻ ആണ് കുട്ടികൾക്ക് നല്ലതെന്നും വിദഗ്ധർ പറയുന്നു.
പയറു വർഗങ്ങളിൽ ബീറ്റ്റൂട്ട്, വെണ്ടയ്ക്ക, പയർ, പാവയ്ക്ക, വഴുതനങ്ങ, മുരിങ്ങയില, ചീര, കൂണ് തുടങ്ങി ലഭ്യമായ എല്ലാ പച്ചക്കറികളും കുട്ടികൾ കഴിക്കണം. ദഹനവും ആഗിരണവും ഉൾപ്പടെയുള്ള ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ ആന്റി ഓക്സൈഡുകൾ ധാരാളമടങ്ങിയ ചക്ക, മാതളം തുടങ്ങിയ പഴങ്ങളും സ്കൂളിലേക്ക് കരുതാം.
തേങ്ങയിലുണ്ട് ഊർജം
കുട്ടികൾക്കുള്ള ആഹാരത്തിൽ തേങ്ങ ഉറപ്പുവരുത്തണമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ നിർദേശം.
തോരൻ കറികളിൽ തേങ്ങ അധികം വേവിക്കാൻ പാടില്ല. വിർജിൻ കോക്കനട്ട് ഓയിൽ ഓർമശക്തി കൂടുവാൻ ഏറെ സഹായിക്കും. കറികളിൽ തേങ്ങാപ്പാൽ ചേർക്കുന്നതും നല്ലതാണ്.
ആദിൽ മുഹമ്മദ്
ശ്ശൊ! ഇങ്ങനെ പേടിച്ചാലോ
തനിക്ക് ചുറ്റും കാണുന്ന പലതിനെയും പേടിയോടെ നോക്കിക്കാണുന്നവരാണ് മനുഷ്യർ. കൂട്ടുകാരുടെ കാര്യം തന്നെ
പത്രം നമ്മുടെ പ്രിയമിത്രം
രാവിലെ ചൂടുകാപ്പിക്കൊപ്പം അന്നത്തെ ദിനപത്രം മലയാളിക്കു നിർബന്ധമാണ്. വർത്തമാന പത്രങ്ങൾ എന്നു വിളി
രാത്രിയിലെ യാത്രക്കാർ
നമ്മൾ വായിച്ച കഥകളിൽ സ്ഥിരമായി വരുന്ന ചില കഥാപാത്രങ്ങളുണ്ട്. കൗശലക്കാരൻ കാക്ക, കള്ളി കുയിലമ്മ, കൗശലവീരൻ കുറുക്ക
കഥകളുടെ സുൽത്താൻ
മലയാള സാഹിത്യത്തിന്റെ നടുമുറ്റത്ത്, മാംഗോസ്റ്റിൻ മരച്ചുവട്ടിൽ സൈഗാളിന്റെയും പങ്കജ് മല്ലിക്കി
പ്ലാസ്റ്റിക്കേ വിട
പ്ലാസ്റ്റിക്കിന്റെ ആധിക്യം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം അപരിഹാര്യമായ ദുരിതങ്ങൾക്ക് വഴിവയ്ക്കുന്
അമ്പന്പോ ! അണക്കെട്ട്...
2018ലെ അതിഭയാനകമായ പ്രളയത്തിന്റെ നടുക്കുന്ന ഓർമകളിൽ നിന്ന് ഇന്നും മലയാളികൾ പുറത്തുവന്നിട്ടില്ല. ഇടു
ഇന്ത്യയുടെ പാൽക്കാരൻ
ഒരിക്കലെങ്കിലും അമുൽ ഐസ്ക്രീം കഴിക്കാത്തവരുണ്ടാകില്ല. അമുലിന്റെ മനോഹരമായ പരസ്യ ചിത്രങ്ങൾ കാണ
കളിക്കാം രസിക്കാം
“മനുവിന് വലുതാകുന്പോൾ ആരാകാനാണ് ആഗ്രഹം?’’ അച്ഛന്റെ സുഹൃത്ത് മനുവിനോട് ചോദിച്ചു. “എനിക്ക് പട്ടാ
കൂട്ടുകൂടാം... കടലാസുകലയോട്...
വെറുതെയിരിക്കുന്പോൾ ഒരു കടലാസു കഷ്ണം കൈയിൽ കിട്ടിയാൽ അതിനെ മടക്കി ഒടിച്ച് എന്തെങ്കിലുമൊരു രൂ
മൺസൂൺ ഡേയ്സ്
പിറന്നാളിനു പുത്തനുടുപ്പിട്ട് സ്കൂളിലേക്കു പോകാൻ തയാറായി നിൽക്കുകയായിരുന്നു ഉണ്ണിക്കുട്ടൻ. വീട്ടിൽ നിന്ന് ഇറങ്ങാൻ തു
മരുഭൂമികൾ കഥപറയുമ്പോൾ
മരുഭൂമിയെന്നു കേൾക്കുന്പോൾ കൂട്ടുകാരുടെ ഉള്ളിലേക്ക് ആദ്യമെത്തുന്ന ചിത്രം ഏതാണ്. കത്തിജ്വലിക്കുന്ന സൂര്യനും ചുട്ടു പൊള
മേൽവിലാസം ശരിയാണ്
പുഴക്കരയിലുള്ള അലക്കുകല്ലിന്മേല് തങ്കിയമ്മയ്ക്ക് കൂട്ടിരിക്കുമ്പോഴായിരുന്നു പോസ്റ്റ്മാന് കുട്ട
മഹാ നദികൾ
പല ദേശങ്ങളിലൂടെയും സംസ്കാരങ്ങളിലൂടെയും കടന്നുസഞ്ചരിക്കുന്പോഴാണ് ഒാരോ നദി പേരും പെരുമയും നേടുക. മനുഷ്യസംസ്കാരങ്ങ
ഭൂമിയുടെ ശ്വാസകോശം കത്തുന്നു
ഭൂമിയുടെ ശ്വസകോശം കത്തിയെരിയാന് തുടങ്ങിയിട്ട് ആഴ്ചകള് പിന്നിട്ടിരിക്കുന്നു. ഇന്നും ആമസോണില് തീയടങ്ങിയിട്ടില്ല. ലോ
ഭൂമിയെ ഉരുക്കുന്ന ആഗോളതപനം
ആഗോളതപനം എന്ന പദം കണ്ടെത്തുകയും അതിനെക്കുറിച്ചുള്ള അവബോധം ലോകമെങ്ങും വളർത്തുന്നതിൽ അതിനിർണായക പങ്കുവഹിക്കുക
നമ്മുടെ മീനുകൾ
കേരളത്തിലെ 44 നദികളിലും പോഷക നദികളിലും കായലുകളിലും തടാകങ്ങളിലുമായി ഇരുനൂറിലധികം ഇനങ്ങൾ ശുദ്ധജലമത്സ്യങ്ങ
സ്മൈൽ പ്ലീസ്
കൂട്ടുകാരെല്ലാവരും തന്നെ അച്ഛന്റെയോ അമ്മയുടെയോ മൊബൈല്ഫോണുകളിലും ടാബുകളിലുമെല്ലാം ഫോട്ടോ എടു
ലയൺ കിംഗ്
കാട്ടിലെ ശക്തിമാനായ രാജാവ് നിലനിൽപ്പിനായി പോരാടുന്ന കഥയാണ് ഇന്ന് ഉയർന്നുവരുന്നത്. ഗുജറാത്തിലെ ഗീർ വനത്തിൽ അടുത്തിടെ നിരവ
തീതുപ്പുന്ന അഗ്നിപർവതങ്ങൾ
അഗ്നിപർവതങ്ങളെക്കുറിച്ചും അഗ്നിപർവ വിസ്ഫോടനങ്ങളെക്കുറിച്ചുമൊക്കെ കൂട്ടുകാർ വാർത്തകളിൽ കണ്ടിട്ടുണ്ടാകും. എന്നാൽ, നാം കാണുകയും വായിക്കുകയും ചെയ്യുന്ന
ഇലക്ട്രിക് യുഗം
ഈയടുത്തായി നമ്മള് പതിവായി കേള്ക്കുന്ന വാക്കാണല്ലോ വൈദ്യുത വാഹനങ്ങള്. സാധാരണയായി നമ്മുടെ വാഹനങ്ങളില് പെട്രോളോ ഡീ

ചന്ദ്രയാനം
ഓര്ബിറ്റര്
ചന്ദ്രനിലിറങ്ങാതെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹം. വിവരശേഖരണവും അവ ഭൂമിയിലെത്തിക്കുകയുമാണ് പ്രധാന
ഇവൻ പുലിയാണ്
ഇന്ത്യയില് പുലികള് ചാകുന്നതിന്റെ നിരക്ക് ആശങ്കപ്പെടുത്തും വിധം വര്ധിക്കുന്നു എന്ന വാര്ത്ത കൂട്ടു
തുള്ളിക്കൊരു കുടം
പുത്തൻ യൂണിഫോമും കുടയും ബാഗും അതിൽ നിറയെ പുസ്തകങ്ങളുമൊക്കെയായി ജൂണ് മാസത്തിലെ പ്രഭാതങ്ങളിൽ സ്കൂളിലേക്ക് പോകാൻ ഒ
വേണം പുതിയ ആകാശവും ഭൂമിയും
നമ്മുടെ നീലഗ്രഹത്തെയും അതിന്റെ പരിസ്ഥിതിയെയും സംരക്ഷിക്കാനുള്ള നമ്മുടെ കർത്തവ
വർണങ്ങൾ വിതറി
ഒന്ന് ഓർത്തുനോക്കൂ... ഒരു ദിവസം ചുറ്റുമുള്ള വസ്തുക്കളുടെയെല്ലാം നിറം കറുപ്പോ വെളുപ്പോ മാത്രമായി മാറിയാൽ എന്തായിരിക്ക
നേരറിയാൻ
ശാരദ ചിട്ടി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കോൽക്കത്ത പോലീസ് കമ്മീഷ്ണറെ ചോദ്യം ചെയ്യാൻ സിബിഐ ഉദ്യോഗസ്ഥർ എത്തിയതും അവര
ഭ്രമിപ്പിക്കും പരസ്യം
ഓരോ ദിവസവും വ്യത്യസ്ത ബ്രാൻഡുകളുടെ എണ്ണമറ്റ പരസ്യങ്ങളാണ് നമ്മുടെ കണ്ണിന് മുന്നിലൂടെ കടന്നുപോകുന്നത്. എവിടേക്കു തി
വായിക്കാം ക്ലാസിക്കുകൾ
ക്ലാസിക്കുകൾ എന്ന വാക്ക് കൂട്ടുകാർ നിരന്തരം കേൾക്കുന്നുണ്ടാവും. സാഹിത്യത്തിലും, സിനിമയിലും, മറ്റു കലാരൂപങ്ങളിലുമൊക്
പാലം കടക്കുവോളം
പാലങ്ങളെക്കുറിച്ചു മനസിലാക്കാതെ മനുഷ്യന്റെ പുരോഗതിയിലേക്കുള്ള യാത്ര പൂർണമാകില്ല. പാലങ്ങൾ പുരാതനകാലം, പിന്നിട്ട
കോളാർ: ഇന്ത്യയുടെ സ്വർണനഗരം
കോളാർ സ്വർണഖനി
ചരിത്രാതീത കാലങ്ങൾക്കു മുന്പേ അറിയപ്പെട്ടിരുന്ന അമൂല്യലോഹമാണല്ലോ സ്വർണം. ചരിത്രം പരിശോധി
കല്ലല്ല കൽക്കരി
മേഘാലയയിലെ ഒരു കൽക്കരിഖനിയിൽ നിരവധി തൊഴിലാളികൾ അപകടത്തിൽപ്പെട്ട വാർത്ത ഏതാനും ദിവസങ്ങൾക്കു കൂട്ടുകാർ വായിച്ചിരിക്കും. ലേ
Latest News
അദാനിയെ അറസ്റ്റ് ചെയ്യണം, സംരക്ഷിക്കുന്നത് പ്രധാനമന്ത്രി; ജെപിസി അന്വേഷണം വേണമെന്നും രാഹുൽ ഗാന്ധി
തമിഴ്നാട്ടിൽ കനത്ത മഴ; രാമേശ്വരത്ത് മേഘവിസ്ഫോടനം
കാറും ബൈക്കും കൂട്ടിയിടിച്ച് പോലീസുകാരൻ മരിച്ചു
"അന്നത്തെ ആരോപണങ്ങൾ ശരിവയ്ക്കുന്ന നടപടി': അദാനിക്കെതിരേ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്
ഓൺലൈനിലൂടെ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ചു; സ്ത്രീയുടെ കൈപ്പത്തി അറ്റു