Top
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Chocolate
മരുഭൂമികൾ കഥപറയുമ്പോൾ
മരുഭൂമിയെന്നു കേൾക്കുന്പോൾ കൂട്ടുകാരുടെ ഉള്ളിലേക്ക് ആദ്യമെത്തുന്ന ചിത്രം ഏതാണ്. കത്തിജ്വലിക്കുന്ന സൂര്യനും ചുട്ടു പൊള്ളുന്ന ചൂടും പൊടിപാറിച്ചു പറന്നുയരുന്ന കാറ്റുമൊക്കെയാവും അല്ലേ... അതേ... ഒരുതുള്ളി വെള്ളംപോലും ലഭിക്കാതെ കണ്ണെത്താദൂരത്തോളം വറ്റിവരണ്ടു കിടക്കുന്ന മണൽക്കാടുകൾ! ഭൂമിയിൽ ആകെയുള്ള കരപ്രദേശത്തിന്റെ ഏഴിലൊരുഭാഗം മരുഭൂമികളാണെന്നു കൂട്ടുകാർക്ക് അറിയാമോ? മരുഭൂമികളുടെ മഹാദ്ഭുതങ്ങളിലേക്കു കണ്ണോടിക്കാം.
മരുഭൂമികൾ വളരുന്ന കാഴ്ച!
ഉപഗ്രഹങ്ങൾ പകർത്തിയ ചിത്രങ്ങളിൽനിന്നാണ് ശാസ്ത്രജ്ഞന്മാർക്ക് മരുഭൂമികൾ വളരുന്നതിനേക്കുറിച്ച് ബോധ്യമാവുന്നത്. മരുഭൂമിയല്ലാത്ത ഭാഗങ്ങളിലേക്കു മണലാരണ്യത്തിലെ മണൽ ദിവസേന അതിക്രമിച്ചുകയറുന്നു.
വളരെ ചുരുക്കമായിട്ടാണെങ്കിലും മനുഷ്യന്റെ കഠിനപ്രയത്നത്തിന്റെ ഫലമായി മരുപ്രദേശം പച്ചപ്പണിയുന്നുമുണ്ട്.
എന്താണ് മരുഭൂമികൾ?
25 സെന്റീ മീറ്ററിൽ താഴെ വാർഷിക വർഷപാതമുള്ള പ്രദേശങ്ങളെയാണ് പൊതുവേ മരുഭൂമി എന്നു വിളിക്കുക. മരുഭൂമികളിലേറെയും 15 ഡിഗ്രിക്കും 40 ഡിഗ്രിക്കും മധ്യേയുള്ള അക്ഷാംശരേഖകളിലാണ് കിടക്കുന്നത്.
മരുഭൂമികളെ പ്രധാനമായും ഉഷ്ണമരുഭൂമികൾ, ശീതമരുഭൂമികൾ, ധ്രുവമരുഭൂമികൾ എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. മരുഭൂമിക്ക് ഇംഗ്ലീഷിൽ desert (ഡെസേർട്ട്) എന്നു പേരുണ്ടായത് desertum എന്ന ലാറ്റിൻ പദത്തിൽനിന്നാണ്. ‘ഉപേക്ഷിക്കപ്പെട്ട സ്ഥലം’ എന്നാണ് അതിന്റെ അർഥം.
ഫോസിൽ മരുഭൂമി
ആഫ്രിക്കയിലെ കലഹാരി മരുഭൂമി “ഫോസിൽ മരുഭൂമി’’ എന്നാണ് അറിയപ്പെടുന്നത്. മരുഭൂമികളിൽനിന്നാണ് ലോകത്തിലെ ഏറ്റവും പഴക്കമാർന്ന മനുഷ്യഫോസിലുകൾ കണ്ടെടുക്കപ്പെട്ടിട്ടുള്ളത്.
ലോകത്തെ ആദിമജീവികളുടെ ഫോസിലുകളും ഇവിടെ നിന്നു കിട്ടിയിട്ടുണ്ട്. ദിനോസറുകളുടെ ഫോസിലുകൾ ശാസ്ത്രജ്ഞന്മാർ മരുഭൂമിയിൽനിന്നു കണ്ടെടുത്തിട്ടുണ്ട്.
മരുപ്പച്ചകൾ ഉണ്ടാകുന്നത്
മരുഭൂമിയിലെ ഒരു പ്രതിഭാസമാണ് മരുപ്പച്ച അഥവാ Oasis. മരുഭൂമിയിലെ ചിലയിടങ്ങളിൽ ഭൂമിക്കുള്ളിലെ വെള്ളം ഉറവയായി പുറത്തുവരും. ഇതൊരു പച്ചത്തുരുത്തായി ക്രമേണ വളരുന്നു. ഇതാണ് മരുപ്പച്ചയായി തീരുന്നത്.
മരുപ്പച്ചകൾ മനുഷ്യന്റെ സ്ഥിരതാമസത്തിനും സഞ്ചാരികളുടെ വിശ്രമസ്ഥാനത്തിനുമൊക്കെ ഇടമൊരുക്കുന്നു. വലിയ മരുപ്പച്ചകളിൽ മനുഷ്യർ ഗണ്യമായ തോതിൽ കൃഷിയും ചെയ്യാറുണ്ട്.
മണൽക്കുന്നുകൾ
മരുഭൂമിയിലെ വിസ്മയക്കാഴ്ചകളാണു മണൽക്കുന്നുകൾ. മരുഭൂമിയിൽ എവിടെയും മണൽക്കുന്നുകൾ കാണാം. ഒരുമീറ്റർ മുതൽ മുന്നൂറോ നാനൂറോ മീറ്റർ വരെ ഉയരത്തിൽ കാണപ്പെടുന്ന മണൽക്കുന്നുകളുണ്ട്. ചില വന്പൻ മണൽക്കുന്നുകൾക്കു നമ്മുടെ തെങ്ങിനെക്കാളോ വലിയ പൈൻ മരങ്ങളേക്കാളോ ഉയരം വരും. ഇവയുടെ നീളമോ എഴുന്നൂറോ എണ്ണൂറോ മീറ്റർ വരെയാകാം.
മണലിന്റെ വൻ കടൽപോലെ തോന്നിപ്പിക്കുന്ന മണൽക്കുന്നുകൾ എന്നു പ്രയോഗിച്ചാലും തെറ്റില്ല. സഹാറയിലെയും അറേബ്യൻ മരുഭൂമികളിലെയും മണൽക്കുന്നുകളാണ് വിശേഷാൽ അതേ കാഴ്ചകൾ...! മണൽക്കൊടുമുടികളുടെ വിസ്മയക്കാഴ്ചകൾ....! ഇത്തരം മണൽക്കൊടുമുടികളെ എർഗ് എന്നാണു വിളിക്കുക. ഭൂമിയിലെ ഏറ്റവും വരണ്ട, എർഗ് എന്ന ജീവജാലങ്ങൾ കുറവാണെന്നു പറയാം.
മനുഷ്യനും മരുഭൂമിയും
ചരിത്രാതീതകാലം തൊട്ടേ മനുഷ്യൻ മരുഭൂമികളെ സ്വന്തം വീടാക്കി മാറ്റിയിരുന്നു. ലോകത്തിലെ ഏറ്റവും പഴക്കമാർന്ന മനുഷ്യാവശിഷ്ടങ്ങളിൽ ചിലത് കണ്ടെത്തിയത് മരുഭൂമികളിൽനിന്നാണ്. ചൂടിൽ നിന്നും മണൽക്കാറ്റിൽ നിന്നും തങ്ങളെ സംരക്ഷിക്കുന്ന തരത്തിലുള്ള കൂടാരങ്ങൾ കെട്ടി അതിനുള്ളിലാണ് ഇവർ താമസിക്കുക. ഒട്ടകത്തിന്റെയും ആടിന്റെയുമൊക്കെ രോമങ്ങൾകൊണ്ടാണ് കൂടാരസാമഗ്രികൾ തയാറാക്കുക.
തല മുതൽ കാൽപ്പാദം വരെ നീണ്ടുകിടക്കുന്ന അയവുള്ള നീളൻ കുപ്പായം മരുഭൂമിവാസികളെ മണൽക്കാറ്റിൽനിന്നും ചൂടിൽനിന്നും രക്ഷിക്കുന്നു.
സഹാറ മരുഭൂമിയിലും സൗദി അറേബ്യ, ജോർദാൻ, സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ മരുപ്രദേശങ്ങളിലുമൊക്കെ ധാരാളം മരുഭൂമിവാസികളുണ്ട്. ഒരിടത്തും സ്ഥിരമായി താമസിക്കാത്ത ഇക്കൂട്ടർ വെള്ളത്തിന്റെ ലഭ്യതയനുസരിച്ചു മാറിമാറി പൊയ്ക്കൊണ്ടിരിക്കും.
പല വിഭാഗങ്ങളിൽപ്പെട്ട മരുഭൂമിവാസികളുണ്ട്. ഓരോ വിഭാഗത്തിനും അവരുടേതായ ജീവിത ശൈലിയും പ്രത്യേകതകളുമുണ്ട്. ഇന്നും ലോകജനസംഖ്യയിൽ പത്തിലൊരു ഭാഗം മരുഭൂമികളിൽ താമസിക്കുന്നുവെന്നതു കൗതുകകരമായ കാര്യമാണ്.
ഇവിടേയുമുണ്ട് ചെടികൾ
മഴയുടെ ദൗർലഭ്യത്താലും വരണ്ട കാറ്റ് മുഖാന്തരവും സാധാരണയായി നമ്മൾ കാണുന്ന ചെടികൾക്കോ മരങ്ങൾക്കോ മരുഭൂമികളിൽ വളരാനാവില്ല. എന്നാൽ മുള്ളുനിറഞ്ഞ കള്ളിമുൾ (കാക്ടസ്) ചെടികൾ പലയിടത്തും കാണാം. മരുപ്പച്ചകളിലാകട്ടെ ഈന്തപ്പനകളും അക്കേഷ്യ മരങ്ങളും ഒലീവ് മരങ്ങളും വളരുന്നുണ്ട്.
മരുഭൂമിയിലെ ജലക്ഷാമത്തോടും കഠിന ചൂടിനോടും പൊരുത്തപ്പെടാൻ പറ്റുന്ന സസ്യങ്ങൾക്കു മാത്രമേ മരുഭൂമിയിൽ പിടിച്ചുനിൽക്കാൻ സാധിക്കുകയുള്ളൂ. ഒറ്റമഴയ്ക്കു പൂവിടുന്ന ചെടികൾ അമേരിക്കയിലെ അരിസോണ മരുഭൂമിയിലെ മനോഹര കാഴ്ചയാണ്.
ഉരഗങ്ങളും കൂട്ടുകാരും
മരുഭൂമികളിൽ മൃഗങ്ങളും പക്ഷികളും മറ്റു ജീവജാലങ്ങളുമുണ്ട്. ഉരഗങ്ങളാണ് ഏറെയും. തങ്ങളുടെ ജീവൻ നിലനിർത്താൻ വളരെ കുറച്ചു ജലം മതിയെന്നതാണ് മരുപ്രദേശത്തെ മൃഗങ്ങളുടെ പ്രത്യേകത. ആഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ മാത്രം വെള്ളം കുടിക്കുന്ന മൃഗങ്ങളുമുണ്ട് ഇക്കൂട്ടത്തിൽ.
ശരീരത്തിന് ആവശ്യമായ ജലാംശം അവയ്ക്ക് ആഹാരത്തിൽനിന്നു ലഭിക്കുന്നു. ഒട്ടകവും ഒറിക്സ്മാനും ഫെന്നക് കുറുക്കനും മണൽപ്പൂച്ചയുമൊക്കെ മണൽക്കാടുകളിലെ മൃഗങ്ങളാണ്. അതുപോലെ മണൽക്കാടുകളിൽ പക്ഷികളുമുണ്ട്. ഒട്ടകപ്പക്ഷിയാണ് കൂട്ടത്തിൽ പ്രധാനി.
മൊളോച്ചും വിവിധയിനം പാന്പുകളും ഉൾപ്പെടെ ഉരഗങ്ങളേറെ. മരുഭൂമിയിലെ പല്ലികളാണു മൊളോച്ച്. മുള്ളുകളുള്ള പിശാച് (Thorny Devil) എന്നാണ് ഇവയെ വിളിക്കുന്നത്. 15 സെന്റീമീറ്റർ നീളമുള്ള ഇവയുടെ ശരീരമാകെ മുള്ളുകളാണ്. മഞ്ഞയോ ചാരനിറമോ ആകും ശരീരത്തിന്.
അമേരിക്കൻ ഭൂഖണ്ഡത്തിലെ മരുഭൂമികളിൽ കാണപ്പെടുന്ന വിഷപ്പാന്പുകളാണ് റാറ്റിൽ സ്നേക്. ചൂടേൽക്കാത്തവിധം ശരീരത്തിന്റെ വശങ്ങൾ ഉരസിയുള്ള ഇവയുടെ പോക്ക് കാണാൻ നല്ല രസമാണ്. സ്കാരബ് വണ്ട് ഉൾപ്പെടെ ഒട്ടനവധി ജീവികളും മരുഭൂമികൾക്കു സ്വന്തമാണ്.
തണുത്തുറഞ്ഞ മരുഭൂമികൾ
മരുഭൂമികൾ ചുട്ടുപൊള്ളുന്ന പ്രദേശങ്ങളാണെന്നു പറയുന്പോൾ കൗതുകകരമായ ഒരു കാര്യം കൂടിയുണ്ട്. അന്റാർട്ടിക്കയിൽ തികച്ചും തണുത്തുറഞ്ഞ ചില മരുപ്രദേശങ്ങളുണ്ട്. ഫ്രോസൻ ഡെസർട്ട് എന്ന് അവയെ വിളിക്കാം. ഈ പ്രദേശത്ത് മഴ പെയ്തിട്ട് ആയിരക്കണക്കിനു വർഷങ്ങളായി.
ഏറ്റവുമധികം തണുപ്പ് അനുഭവപ്പെടുന്ന മരുഭൂമിയാണ് അന്റാർട്ടിക് മരുഭൂമി. -49 ഡിഗ്രി സെൽഷ്യസ് ആണ് ഇവിടത്തെ ശരാശരി താപനില. 2010ൽ -94.7 ഡിഗ്രി സെൽഷ്യസും 2013ൽ -92.9 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയിരുന്നു. ഇതാണ് ലോകത്തിൽ ഇന്നേവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും താഴ്ന്ന താപനില.
ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശം എന്നു പറയുന്പോഴും ഇവിടെയാണ് ലോകത്തിലെ ശുദ്ധജലത്തിന്റെ 90 ശതമാനവുമുള്ളത്. പക്ഷേ ഇതെല്ലാം ഐസ് മലകളും പാളികളുമായിട്ടാണ് കാണപ്പെടുന്നത്.
മരുഭൂമിയിലെ കപ്പൽ
മരുഭൂമിയിലെ കപ്പൽ എന്നു വിളിപ്പേരുള്ള മൃഗമാണ് ഒട്ടകം. ഒരുതുള്ളി വെള്ളംപോലും കുടിക്കാതെ ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ ഒരാഴ്ചയിലധികം തള്ളി നീക്കാൻ ഒട്ടകത്തിനു സാധിക്കും. മരുഭൂമിയിലൂടെ അനായാസം യാത്രചെയ്യാനും സാധനങ്ങൾ കൊണ്ടുപോകാനും പറ്റിയ മൃഗം. അതുകൊണ്ടുകൂടിയാണ് ഒട്ടകത്തിനു ‘മരുഭൂമിയിലെ കപ്പൽ’ എന്ന പേരു കിട്ടിയത്.
മണൽക്കാറ്റ് വരുന്പോൾ അടയ്ക്കാൻ പറ്റുന്ന മൂക്കും നീണ്ട കൺപീലികളുള്ള കണ്ണുകളും മരുഭൂമിവാസത്തിന് ഒട്ടകത്തെ യോഗ്യനാക്കുന്നു. ഭക്ഷണം കൊഴുപ്പായി സൂക്ഷിച്ചുവച്ചിട്ടുള്ള മുതുകിലെ പൂഞ്ഞ്, മുള്ളുള്ള കള്ളിച്ചെടികളേയും മറ്റും ആഹരിക്കാൻപറ്റുന്ന കട്ടിയുള്ള നാക്ക് എന്നിവയും ഒട്ടകത്തിന്റെ സവിശേഷതയാണ്. ഒറ്റപ്പൂഞ്ഞുള്ളവ, രണ്ട് പൂഞ്ഞുള്ളവ എന്നിങ്ങനെ രണ്ടിനം ഒട്ടകങ്ങളുണ്ട്. ഒട്ടകങ്ങൾ കാമലീഡെ ഫാമിലിയിൽ ഉൾപ്പെടുന്നു.
മാത്യൂസ് ആർപ്പൂക്കര
*****************************************
മരുഭൂമികളിലൂടെ
സഹാറ മരുഭൂമി
ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയാണ് സഹാറ മരുഭൂമി. മഹാസമുദ്രംപോലെ പരന്നുകിടന്നുകിടക്കുന്ന സഹാറ മരുഭൂമി ആഫ്രിക്കൻ വൻകരയുടെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. കിഴക്കുനിന്നു പടിഞ്ഞാറേക്ക് 5630 കിലോ മീറ്റർ നീളമുള്ള സഹാറ മരുഭൂമി ഈജിപ്ത്, നൈജർ, ലിബിയ, മൊറോക്കോ, അൾജീറിയ, ഛാഡ്, സുഡാൻ, ടുണീഷ്യ, സെനഗൾ, മൗറിറ്റാനിയ എന്നീ രാജ്യങ്ങളുടെ ഭാഗിക പ്രദേശങ്ങളിലും പരന്നുകിടക്കുന്നു.
സഹാറയ്ക്ക് 90 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. അതായത് ആഫ്രിക്കൻ വൻകരയുടെ 30 ശതമാനത്തോളം ഭാഗമാണിത്. അനേകം വർഷങ്ങൾക്കു മുന്പ് പെട്ടെന്നുണ്ടായ കാലാവസ്ഥാ വ്യതിയാനത്തിലൂടെയാണ് സഹാറ പിറവിയെടുത്തതെന്നു ശാസ്ത്രലോകം വിലയിരുത്തുന്നു. സഹാറയിൽ മണൽപ്രദേശങ്ങൾ കുറവാണ്. പാറയും കല്ലുകളും മലനിരകളും നിറഞ്ഞ മരുഭൂമിയിൽ പണ്ടുകാലത്തുണ്ടായിരുന്ന ഏക യാത്രാ ഉപാധി ഒട്ടകങ്ങളായിരുന്നു.
ഥാർ മരുഭൂമി
ഇന്ത്യയിലെ ഏക മരുഭൂമി. ഇന്ത്യയുടെ വടക്കുപടിഞ്ഞാറുപ്രദേശത്തും പാക്കിസ്ഥാനിലുമായി വ്യാപിച്ചുകിടക്കുന്നു. മൂന്നലക്ഷത്തിലധികം കിലോമീറ്ററാണ് വിസ്തൃതി. ഗ്രേറ്റ് ഇന്ത്യൻ ഡെസേർട്ട് എന്ന് അറിയപ്പെടുന്ന ഈ മണലാരണ്യത്തിന്റെ ഏറിയഭാഗവും രാജസ്ഥാനിൽ സ്ഥിതിചെയ്യുന്നു. വേനൽക്കാലത്ത് ശക്തമായ ചൂടും പൊടിക്കാറ്റും ഉണ്ടാകും. ഇന്ത്യൻ ആണവ പരീക്ഷണം നടത്തിയ പൊഖ്റാൻ ഈ മരുഭൂമിയിലാണ്.
ഥാർമരുഭൂമി വലുതാകുന്നതു തടയാനായി സത്ലജ് നദിയിൽനിന്നു രാജസ്ഥാൻ കനാലിലൂടെ വെള്ളമെത്തിക്കാനും മരങ്ങൾ നട്ടുപിടിപ്പിക്കാനും ശ്രമങ്ങൾ നടക്കുന്നു. ജലസേചന സൗകര്യങ്ങളുള്ള സ്ഥലങ്ങളിൽ ജനവാസമുണ്ട്.
ഈ മണലാരണ്യത്തിന്റെ ചില ഭാഗങ്ങളിൽ ചെറിയതോതിൽ മഴ ഉണ്ടാവുമെങ്കിലും പൊതുവേ തരിശുഭൂമിയും കുറ്റിച്ചെടികൾ തലയാട്ടുന്ന വരണ്ട പ്രദേശങ്ങളുമാണ്. ചിലയിടങ്ങളിൽ ചെറുഗ്രാമങ്ങളും പട്ടണങ്ങളും കാണാം. ജയ്സാൽമീറും ബിക്കാനീറും ഥാർ മരുഭൂമിയിലെ അതിശയച്ചെപ്പ് തുറക്കുന്ന പട്ടണങ്ങൾതന്നെ.
കലഹാരി മരുഭൂമി
ആഫ്രിക്കയുടെ തെക്കുഭാഗത്തായി പ്രധാനമായും ബോട്സ്വാനയിൽ പരന്നു കിടക്കുന്ന മരുഭൂമിയാണ് കലഹാരി. 51,800 ച.കി. മീറ്ററാണ് കലഹാരിയുടെ ആകെ വിസ്തീർണം.
ഇളം ചുവപ്പു നിറമുള്ള മണലും കുറ്റിച്ചെടികളും ഉണങ്ങിയ പുൽമേടുകളും നിറഞ്ഞ മനോഹരമായ മരുഭുമിയാണിത്.
അറ്റക്കാമ മരുഭൂമി
ലോകത്തിലെ ഏറ്റവും വരണ്ട മരുഭൂമിയാണ് അറ്റക്കാമ. ഇതു തെക്കേ അമേരിക്കയിൽ സ്ഥിതിചെയ്യുന്നു. ചിലി, പെറു, ബൊളീവിയ, അർജന്റീന എന്നീ രാജ്യങ്ങളിലായി ഒരുലക്ഷത്തിലധികം ച.കി.മീറ്റർ പ്രദേശങ്ങളിലുമായി അറ്റക്കാമ വ്യാപിച്ചുകിടക്കുന്നു. നൂറുകണക്കിനു വർഷങ്ങളായി ഇവിടെ മഴ പെയ്തിട്ടില്ല. ഏറ്റവും പഴക്കംചെന്ന മരുഭൂമികളിൽ ഒന്നാണിത്.
അറ്റക്കാമയുടെ പടിഞ്ഞാറ് ശാന്തസമുദ്രവും കിഴക്ക് ആൻഡീസ് പർവതനിരകളുമാണ്. ഒന്നാം ലോകമഹായുദ്ധകാലത്ത് സോഡിയം നൈട്രേറ്റ് പോലെയുള്ള മൂലകങ്ങൾ ഈ മരുഭൂമിയുടെ ചില ഭാഗങ്ങളിൽനിന്നു ശേഖരിക്കയുണ്ടായി.
ഗോബി മരുഭൂമി
ശൈത്യകാലത്ത് കിടുകിടാ വിറയ്ക്കുന്ന മരുഭൂമിയാണ് ഗോബി മരുഭൂമി. പകൽ ഭയങ്കര ചൂട്, രാത്രിയിൽ കൊടും തണുപ്പ്! ഏഷ്യാ ഭൂഖണ്ഡത്തിലെ ഗോബി മരുഭൂമിയിലാണീ വിചിത്ര കാലാവസ്ഥ! ലോകത്തിലെ അഞ്ചാമത്തെ വലിയ മരുഭൂമി.
പത്തുലക്ഷത്തിലധികം ച.കി.മീറ്ററിലായി ഗോബി മരുഭൂമി വ്യാപിച്ചുകിടക്കുന്നു. മംഗോളിയയുടെ തെക്കുകിഴക്കു ഭാഗം മുതൽ ചൈനയുടെ വടക്കുഭാഗം വരെയാണ് സ്ഥാനം. മണൽപ്പരപ്പുകളും പർവതങ്ങളും തരിശുപീഠഭൂമികളുമൊക്കെ നിറഞ്ഞ ഗോബിയിൽ മംഗോളിയൻ വംശജരായ ഗോത്രവിഭാഗങ്ങൾ താമസിക്കുന്നുണ്ട്. നീണ്ട രോമങ്ങളുള്ള യാക്ക് എന്ന മൃഗവും ബാക്ട്രിയൻ ഒട്ടകങ്ങളും വളർത്തി അവർ കഴിയുന്നു.
അറേബ്യൻ മരുഭൂമി
1,29,500 ച.കി.മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന മരുഭൂമിയാണ് അറേബ്യൻ മരുഭൂമി. സൗദി അറേബ്യ, ജോർദാൻ, ഇറാഖ്, കുവൈറ്റ്, ഖത്തർ, യുഎഇ, ഒമാൻ, യെമൻ എന്നീ രാജ്യങ്ങൾ ഈ മരുഭൂമിയിൽ ഉൾപ്പെടുന്നു.
തെക്കുപടിഞ്ഞാറൻ ഏഷ്യയിൽ അറേബ്യൻ അർദ്ധദ്വീപാകെയാണ് സ്ഥാനം. ലോകത്ത് ഉത്പാദിപ്പിക്കുന്ന അസംസ്കൃത എണ്ണയിൽ പകുതിയും ഇവിടെനിന്നാണു കുഴിച്ചെടുക്കുന്നത്.
ഈന്തപ്പനകൾ ധാരാളമായി വളരുന്ന ഭൂപ്രകൃതികൂടിയാണിത്.
ഗ്രേറ്റ് ഓസ്ട്രേലിയൻ മരുഭൂമി
പതിനഞ്ച് ലക്ഷത്തിലധികം ച.കി.മീറ്റർ വിസ്തൃതിയുള്ള മണലാരണ്യമാണിത്. ഓസ്ട്രേലിയയുടെ മധ്യ-പടിഞ്ഞാറ് ഭാഗങ്ങളിലാണ് സ്ഥാനം. ഓസ്ട്രേലിയയുടെ 39 ശതമാനം വരുന്ന മണലാരണ്യമാണിത്.
കംഗാരുകളെ ഇവിടെയും ധാരാളമായി കാണാനാവും. വേട്ടയാടിജീവിക്കുന്ന നാടോടിവർഗത്തെയും ഇവിടെ കാണാം.
നമീബ് മരുഭൂമി
ആഫ്രിക്കയിലെ തീരദേശ മരുഭൂമിയാണിത്. നമീബിയയുടെ ഭൂരിഭാഗവും ഈ മരുഭൂമി പരന്നുകിടക്കുന്നു. ഇടയ്ക്കിടെ മഴ പെയ്യുന്ന ഈ പ്രദേശത്ത് പ്രധാന ജീവി തവളകളാണ്.
സോമാലി മരുഭൂമി
സോമാലിയയുടെ ഭൂരിഭാഗം പ്രദേശത്തുമായി പരന്നുകിടക്കുന്നതാണു സോമാലി മരുഭൂമി. എത്യോപ്യ വരെ അതു നീളുന്നു. കിഴക്കൻ ആഫ്രിക്കയാണ് സ്ഥാനം. 26,000 ച.കി.മീറ്ററാണ് വിസ്തൃതി.
ശ്ശൊ! ഇങ്ങനെ പേടിച്ചാലോ
തനിക്ക് ചുറ്റും കാണുന്ന പലതിനെയും പേടിയോടെ നോക്കിക്കാണുന്നവരാണ് മനുഷ്യർ. കൂട്ടുകാരുടെ കാര്യം തന്നെ
പത്രം നമ്മുടെ പ്രിയമിത്രം
രാവിലെ ചൂടുകാപ്പിക്കൊപ്പം അന്നത്തെ ദിനപത്രം മലയാളിക്കു നിർബന്ധമാണ്. വർത്തമാന പത്രങ്ങൾ എന്നു വിളി
രാത്രിയിലെ യാത്രക്കാർ
നമ്മൾ വായിച്ച കഥകളിൽ സ്ഥിരമായി വരുന്ന ചില കഥാപാത്രങ്ങളുണ്ട്. കൗശലക്കാരൻ കാക്ക, കള്ളി കുയിലമ്മ, കൗശലവീരൻ കുറുക്ക
കഥകളുടെ സുൽത്താൻ
മലയാള സാഹിത്യത്തിന്റെ നടുമുറ്റത്ത്, മാംഗോസ്റ്റിൻ മരച്ചുവട്ടിൽ സൈഗാളിന്റെയും പങ്കജ് മല്ലിക്കി
പ്ലാസ്റ്റിക്കേ വിട
പ്ലാസ്റ്റിക്കിന്റെ ആധിക്യം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം അപരിഹാര്യമായ ദുരിതങ്ങൾക്ക് വഴിവയ്ക്കുന്
അമ്പന്പോ ! അണക്കെട്ട്...
2018ലെ അതിഭയാനകമായ പ്രളയത്തിന്റെ നടുക്കുന്ന ഓർമകളിൽ നിന്ന് ഇന്നും മലയാളികൾ പുറത്തുവന്നിട്ടില്ല. ഇടു
ഇന്ത്യയുടെ പാൽക്കാരൻ
ഒരിക്കലെങ്കിലും അമുൽ ഐസ്ക്രീം കഴിക്കാത്തവരുണ്ടാകില്ല. അമുലിന്റെ മനോഹരമായ പരസ്യ ചിത്രങ്ങൾ കാണ
കളിക്കാം രസിക്കാം
“മനുവിന് വലുതാകുന്പോൾ ആരാകാനാണ് ആഗ്രഹം?’’ അച്ഛന്റെ സുഹൃത്ത് മനുവിനോട് ചോദിച്ചു. “എനിക്ക് പട്ടാ
ബൈ ബൈ ജങ്ക് ഫുഡ്സ്
സ്കൂൾ വിട്ട് ബേക്കറിയിലേക്ക് കയറാനൊരുങ്ങിയ അപ്പുക്കുട്ടനെ തോമസ് മാഷ് കൈയോടെ പിടികൂടി.
എങ്ങോട്ടാ ഓട്ടം? മാഷ് ചോദ
കൂട്ടുകൂടാം... കടലാസുകലയോട്...
വെറുതെയിരിക്കുന്പോൾ ഒരു കടലാസു കഷ്ണം കൈയിൽ കിട്ടിയാൽ അതിനെ മടക്കി ഒടിച്ച് എന്തെങ്കിലുമൊരു രൂ
മൺസൂൺ ഡേയ്സ്
പിറന്നാളിനു പുത്തനുടുപ്പിട്ട് സ്കൂളിലേക്കു പോകാൻ തയാറായി നിൽക്കുകയായിരുന്നു ഉണ്ണിക്കുട്ടൻ. വീട്ടിൽ നിന്ന് ഇറങ്ങാൻ തു
മേൽവിലാസം ശരിയാണ്
പുഴക്കരയിലുള്ള അലക്കുകല്ലിന്മേല് തങ്കിയമ്മയ്ക്ക് കൂട്ടിരിക്കുമ്പോഴായിരുന്നു പോസ്റ്റ്മാന് കുട്ട
മഹാ നദികൾ
പല ദേശങ്ങളിലൂടെയും സംസ്കാരങ്ങളിലൂടെയും കടന്നുസഞ്ചരിക്കുന്പോഴാണ് ഒാരോ നദി പേരും പെരുമയും നേടുക. മനുഷ്യസംസ്കാരങ്ങ
ഭൂമിയുടെ ശ്വാസകോശം കത്തുന്നു
ഭൂമിയുടെ ശ്വസകോശം കത്തിയെരിയാന് തുടങ്ങിയിട്ട് ആഴ്ചകള് പിന്നിട്ടിരിക്കുന്നു. ഇന്നും ആമസോണില് തീയടങ്ങിയിട്ടില്ല. ലോ
ഭൂമിയെ ഉരുക്കുന്ന ആഗോളതപനം
ആഗോളതപനം എന്ന പദം കണ്ടെത്തുകയും അതിനെക്കുറിച്ചുള്ള അവബോധം ലോകമെങ്ങും വളർത്തുന്നതിൽ അതിനിർണായക പങ്കുവഹിക്കുക
നമ്മുടെ മീനുകൾ
കേരളത്തിലെ 44 നദികളിലും പോഷക നദികളിലും കായലുകളിലും തടാകങ്ങളിലുമായി ഇരുനൂറിലധികം ഇനങ്ങൾ ശുദ്ധജലമത്സ്യങ്ങ
സ്മൈൽ പ്ലീസ്
കൂട്ടുകാരെല്ലാവരും തന്നെ അച്ഛന്റെയോ അമ്മയുടെയോ മൊബൈല്ഫോണുകളിലും ടാബുകളിലുമെല്ലാം ഫോട്ടോ എടു
ലയൺ കിംഗ്
കാട്ടിലെ ശക്തിമാനായ രാജാവ് നിലനിൽപ്പിനായി പോരാടുന്ന കഥയാണ് ഇന്ന് ഉയർന്നുവരുന്നത്. ഗുജറാത്തിലെ ഗീർ വനത്തിൽ അടുത്തിടെ നിരവ
തീതുപ്പുന്ന അഗ്നിപർവതങ്ങൾ
അഗ്നിപർവതങ്ങളെക്കുറിച്ചും അഗ്നിപർവ വിസ്ഫോടനങ്ങളെക്കുറിച്ചുമൊക്കെ കൂട്ടുകാർ വാർത്തകളിൽ കണ്ടിട്ടുണ്ടാകും. എന്നാൽ, നാം കാണുകയും വായിക്കുകയും ചെയ്യുന്ന
ഇലക്ട്രിക് യുഗം
ഈയടുത്തായി നമ്മള് പതിവായി കേള്ക്കുന്ന വാക്കാണല്ലോ വൈദ്യുത വാഹനങ്ങള്. സാധാരണയായി നമ്മുടെ വാഹനങ്ങളില് പെട്രോളോ ഡീ
ശ്ശൊ! ഇങ്ങനെ പേടിച്ചാലോ
തനിക്ക് ചുറ്റും കാണുന്ന പലതിനെയും പേടിയോടെ നോക്കിക്കാണുന്നവരാണ് മനുഷ്യർ. കൂട്ടുകാരുടെ കാര്യം തന്നെ
പത്രം നമ്മുടെ പ്രിയമിത്രം
രാവിലെ ചൂടുകാപ്പിക്കൊപ്പം അന്നത്തെ ദിനപത്രം മലയാളിക്കു നിർബന്ധമാണ്. വർത്തമാന പത്രങ്ങൾ എന്നു വിളി
രാത്രിയിലെ യാത്രക്കാർ
നമ്മൾ വായിച്ച കഥകളിൽ സ്ഥിരമായി വരുന്ന ചില കഥാപാത്രങ്ങളുണ്ട്. കൗശലക്കാരൻ കാക്ക, കള്ളി കുയിലമ്മ, കൗശലവീരൻ കുറുക്ക
കഥകളുടെ സുൽത്താൻ
മലയാള സാഹിത്യത്തിന്റെ നടുമുറ്റത്ത്, മാംഗോസ്റ്റിൻ മരച്ചുവട്ടിൽ സൈഗാളിന്റെയും പങ്കജ് മല്ലിക്കി
പ്ലാസ്റ്റിക്കേ വിട
പ്ലാസ്റ്റിക്കിന്റെ ആധിക്യം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം അപരിഹാര്യമായ ദുരിതങ്ങൾക്ക് വഴിവയ്ക്കുന്
അമ്പന്പോ ! അണക്കെട്ട്...
2018ലെ അതിഭയാനകമായ പ്രളയത്തിന്റെ നടുക്കുന്ന ഓർമകളിൽ നിന്ന് ഇന്നും മലയാളികൾ പുറത്തുവന്നിട്ടില്ല. ഇടു
ഇന്ത്യയുടെ പാൽക്കാരൻ
ഒരിക്കലെങ്കിലും അമുൽ ഐസ്ക്രീം കഴിക്കാത്തവരുണ്ടാകില്ല. അമുലിന്റെ മനോഹരമായ പരസ്യ ചിത്രങ്ങൾ കാണ
കളിക്കാം രസിക്കാം
“മനുവിന് വലുതാകുന്പോൾ ആരാകാനാണ് ആഗ്രഹം?’’ അച്ഛന്റെ സുഹൃത്ത് മനുവിനോട് ചോദിച്ചു. “എനിക്ക് പട്ടാ
ബൈ ബൈ ജങ്ക് ഫുഡ്സ്
സ്കൂൾ വിട്ട് ബേക്കറിയിലേക്ക് കയറാനൊരുങ്ങിയ അപ്പുക്കുട്ടനെ തോമസ് മാഷ് കൈയോടെ പിടികൂടി.
എങ്ങോട്ടാ ഓട്ടം? മാഷ് ചോദ
കൂട്ടുകൂടാം... കടലാസുകലയോട്...
വെറുതെയിരിക്കുന്പോൾ ഒരു കടലാസു കഷ്ണം കൈയിൽ കിട്ടിയാൽ അതിനെ മടക്കി ഒടിച്ച് എന്തെങ്കിലുമൊരു രൂ
മൺസൂൺ ഡേയ്സ്
പിറന്നാളിനു പുത്തനുടുപ്പിട്ട് സ്കൂളിലേക്കു പോകാൻ തയാറായി നിൽക്കുകയായിരുന്നു ഉണ്ണിക്കുട്ടൻ. വീട്ടിൽ നിന്ന് ഇറങ്ങാൻ തു
മേൽവിലാസം ശരിയാണ്
പുഴക്കരയിലുള്ള അലക്കുകല്ലിന്മേല് തങ്കിയമ്മയ്ക്ക് കൂട്ടിരിക്കുമ്പോഴായിരുന്നു പോസ്റ്റ്മാന് കുട്ട
മഹാ നദികൾ
പല ദേശങ്ങളിലൂടെയും സംസ്കാരങ്ങളിലൂടെയും കടന്നുസഞ്ചരിക്കുന്പോഴാണ് ഒാരോ നദി പേരും പെരുമയും നേടുക. മനുഷ്യസംസ്കാരങ്ങ
ഭൂമിയുടെ ശ്വാസകോശം കത്തുന്നു
ഭൂമിയുടെ ശ്വസകോശം കത്തിയെരിയാന് തുടങ്ങിയിട്ട് ആഴ്ചകള് പിന്നിട്ടിരിക്കുന്നു. ഇന്നും ആമസോണില് തീയടങ്ങിയിട്ടില്ല. ലോ
ഭൂമിയെ ഉരുക്കുന്ന ആഗോളതപനം
ആഗോളതപനം എന്ന പദം കണ്ടെത്തുകയും അതിനെക്കുറിച്ചുള്ള അവബോധം ലോകമെങ്ങും വളർത്തുന്നതിൽ അതിനിർണായക പങ്കുവഹിക്കുക
നമ്മുടെ മീനുകൾ
കേരളത്തിലെ 44 നദികളിലും പോഷക നദികളിലും കായലുകളിലും തടാകങ്ങളിലുമായി ഇരുനൂറിലധികം ഇനങ്ങൾ ശുദ്ധജലമത്സ്യങ്ങ
സ്മൈൽ പ്ലീസ്
കൂട്ടുകാരെല്ലാവരും തന്നെ അച്ഛന്റെയോ അമ്മയുടെയോ മൊബൈല്ഫോണുകളിലും ടാബുകളിലുമെല്ലാം ഫോട്ടോ എടു
ലയൺ കിംഗ്
കാട്ടിലെ ശക്തിമാനായ രാജാവ് നിലനിൽപ്പിനായി പോരാടുന്ന കഥയാണ് ഇന്ന് ഉയർന്നുവരുന്നത്. ഗുജറാത്തിലെ ഗീർ വനത്തിൽ അടുത്തിടെ നിരവ
തീതുപ്പുന്ന അഗ്നിപർവതങ്ങൾ
അഗ്നിപർവതങ്ങളെക്കുറിച്ചും അഗ്നിപർവ വിസ്ഫോടനങ്ങളെക്കുറിച്ചുമൊക്കെ കൂട്ടുകാർ വാർത്തകളിൽ കണ്ടിട്ടുണ്ടാകും. എന്നാൽ, നാം കാണുകയും വായിക്കുകയും ചെയ്യുന്ന
ഇലക്ട്രിക് യുഗം
ഈയടുത്തായി നമ്മള് പതിവായി കേള്ക്കുന്ന വാക്കാണല്ലോ വൈദ്യുത വാഹനങ്ങള്. സാധാരണയായി നമ്മുടെ വാഹനങ്ങളില് പെട്രോളോ ഡീ
ചന്ദ്രയാനം
ഓര്ബിറ്റര്
ചന്ദ്രനിലിറങ്ങാതെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹം. വിവരശേഖരണവും അവ ഭൂമിയിലെത്തിക്കുകയുമാണ് പ്രധാന
ഇവൻ പുലിയാണ്
ഇന്ത്യയില് പുലികള് ചാകുന്നതിന്റെ നിരക്ക് ആശങ്കപ്പെടുത്തും വിധം വര്ധിക്കുന്നു എന്ന വാര്ത്ത കൂട്ടു
തുള്ളിക്കൊരു കുടം
പുത്തൻ യൂണിഫോമും കുടയും ബാഗും അതിൽ നിറയെ പുസ്തകങ്ങളുമൊക്കെയായി ജൂണ് മാസത്തിലെ പ്രഭാതങ്ങളിൽ സ്കൂളിലേക്ക് പോകാൻ ഒ
വേണം പുതിയ ആകാശവും ഭൂമിയും
നമ്മുടെ നീലഗ്രഹത്തെയും അതിന്റെ പരിസ്ഥിതിയെയും സംരക്ഷിക്കാനുള്ള നമ്മുടെ കർത്തവ
വർണങ്ങൾ വിതറി
ഒന്ന് ഓർത്തുനോക്കൂ... ഒരു ദിവസം ചുറ്റുമുള്ള വസ്തുക്കളുടെയെല്ലാം നിറം കറുപ്പോ വെളുപ്പോ മാത്രമായി മാറിയാൽ എന്തായിരിക്ക
നേരറിയാൻ
ശാരദ ചിട്ടി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കോൽക്കത്ത പോലീസ് കമ്മീഷ്ണറെ ചോദ്യം ചെയ്യാൻ സിബിഐ ഉദ്യോഗസ്ഥർ എത്തിയതും അവര
ഭ്രമിപ്പിക്കും പരസ്യം
ഓരോ ദിവസവും വ്യത്യസ്ത ബ്രാൻഡുകളുടെ എണ്ണമറ്റ പരസ്യങ്ങളാണ് നമ്മുടെ കണ്ണിന് മുന്നിലൂടെ കടന്നുപോകുന്നത്. എവിടേക്കു തി
വായിക്കാം ക്ലാസിക്കുകൾ
ക്ലാസിക്കുകൾ എന്ന വാക്ക് കൂട്ടുകാർ നിരന്തരം കേൾക്കുന്നുണ്ടാവും. സാഹിത്യത്തിലും, സിനിമയിലും, മറ്റു കലാരൂപങ്ങളിലുമൊക്
പാലം കടക്കുവോളം
പാലങ്ങളെക്കുറിച്ചു മനസിലാക്കാതെ മനുഷ്യന്റെ പുരോഗതിയിലേക്കുള്ള യാത്ര പൂർണമാകില്ല. പാലങ്ങൾ പുരാതനകാലം, പിന്നിട്ട
കോളാർ: ഇന്ത്യയുടെ സ്വർണനഗരം
കോളാർ സ്വർണഖനി
ചരിത്രാതീത കാലങ്ങൾക്കു മുന്പേ അറിയപ്പെട്ടിരുന്ന അമൂല്യലോഹമാണല്ലോ സ്വർണം. ചരിത്രം പരിശോധി
കല്ലല്ല കൽക്കരി
മേഘാലയയിലെ ഒരു കൽക്കരിഖനിയിൽ നിരവധി തൊഴിലാളികൾ അപകടത്തിൽപ്പെട്ട വാർത്ത ഏതാനും ദിവസങ്ങൾക്കു കൂട്ടുകാർ വായിച്ചിരിക്കും. ലേ
Latest News
അദാനിയെ അറസ്റ്റ് ചെയ്യണം, സംരക്ഷിക്കുന്നത് പ്രധാനമന്ത്രി; ജെപിസി അന്വേഷണം വേണമെന്നും രാഹുൽ ഗാന്ധി
തമിഴ്നാട്ടിൽ കനത്ത മഴ; രാമേശ്വരത്ത് മേഘവിസ്ഫോടനം
കാറും ബൈക്കും കൂട്ടിയിടിച്ച് പോലീസുകാരൻ മരിച്ചു
"അന്നത്തെ ആരോപണങ്ങൾ ശരിവയ്ക്കുന്ന നടപടി': അദാനിക്കെതിരേ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്
ഓൺലൈനിലൂടെ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ചു; സ്ത്രീയുടെ കൈപ്പത്തി അറ്റു
Latest News
അദാനിയെ അറസ്റ്റ് ചെയ്യണം, സംരക്ഷിക്കുന്നത് പ്രധാനമന്ത്രി; ജെപിസി അന്വേഷണം വേണമെന്നും രാഹുൽ ഗാന്ധി
തമിഴ്നാട്ടിൽ കനത്ത മഴ; രാമേശ്വരത്ത് മേഘവിസ്ഫോടനം
കാറും ബൈക്കും കൂട്ടിയിടിച്ച് പോലീസുകാരൻ മരിച്ചു
"അന്നത്തെ ആരോപണങ്ങൾ ശരിവയ്ക്കുന്ന നടപടി': അദാനിക്കെതിരേ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്
ഓൺലൈനിലൂടെ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ചു; സ്ത്രീയുടെ കൈപ്പത്തി അറ്റു