ഡാ​ള​സി​ൽ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ക​ണ്‍​വ​ൻ​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ കി​ക്കോ​ഫ് ഉ​ദ്ഘാ​ട​നം
Wednesday, March 21, 2018 9:33 PM IST
ഡാ​ള​സ്: ഓ​ഗ​സ്റ്റ് മാ​സം ര​ണ്ടു മു​ത​ൽ അ​ഞ്ചു വ​രെ ക​ണ​ക്ടി​ക്ക​ട്ടി​ലെ സ്റ്റാം​ഫോ​ർ​ഡി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പ​ത്താ​മ​ത് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ക​ണ്‍​വ​ൻ​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ കി​ക്കോ​ഫ് ഉ​ദ്ഘാ​ട​നം സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ മാ​ർ​ച്ച് 18 ഞാ​യ​റാ​ഴ്ച വി​ശു​ദ്ധ ആ​രാ​ധ​ന​ക്ക് ശേ​ഷം ന​ട​ന്ന ഭ​ക്തി നി​ർ​ഭ​ര​മാ​യ ച​ട​ങ്ങി​ൽ ബി​ഷ​പ്പ് സ്റ്റെ​ഫാ​നോ​സ് നി​ർ​വ​ഹി​ച്ചു.

രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ​മെ​ന്പ​ർ​മാ​രാ​യ സു​ജ​ൻ കാ​ക്ക​നാ​ട്ട്, ജിം ​ചെ​റി​യാ​ൻ, പ്ര​മു​ഖ ആം​ഗ​ലേ​യ സാ​ഹി​ത്യ​കാ​ര​നും ഇ​ട​വ​കാം​ഗ​വു​മാ​യ റോ​യ് വ​ർ​ഗീ​സ്, ഫ്രാ​ൻ​സി​സ് ജോ​ർ​ജ് സെ​ക്ര​ട്ട​റി മോ​ൻ​സി ജോ​ർ​ജ് എ​ന്നി​വ​ർ ബി​ഷ​പ്പി​ൽ നി​ന്നും ര​ജി​സ്ട്രേ​ഷ​ൻ ബ്രോ​ഷ​ർ ഏ​റ്റു​വാ​ങ്ങി​യാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം.

ഇ​തോ​ടൊ​പ്പം ദേ​വാ​ല​യ​ത്തി​ൽ പീ​ഡ​നു​ഭ​വ വാ​ര​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള ഏ​ക​ദി​ന ഒ​രു​ക്ക ധ്യാ​ന​വും, ദൈ​വാ​രാ​ധ​ന​യും അ​മേ​രി​ക്ക കാ​ന​ഡ (സൈ​ന്‍റ്റ് മേ​രി, ക്വീ​ൻ ഓ​ഫ് പീ​സ്) രൂ​പ​താ​ധ്യ​ക്ഷ​ൻ റ​വ. ഡോ. ​പീ​ലി​പ്പോ​സ് മാ​ർ സ്റ്റേ​ഫാ​നോ​സ് മെ​ത്രാ​പോ​ലി​ത്ത​യു​ടെ​യും ഇ​ട​വ​ക വി​കാ​രി മ​ത്താ​യി മ​ണ്ണൂ​ർ​വ​ട​ക്കേ​തി​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ