ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ മുഖപത്രം 'മാര്‍ വാലാഹ്' പ്രകാശകര്‍മം ജൂലൈ ഒന്നിന്
Tuesday, June 30, 2015 4:54 AM IST
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ഔദ്യോഗിക മുഖപത്രമായ 'മാര്‍ വാലാഹ്' (എന്റെ കര്‍ത്താവേ എന്റെ ദൈവമേ) 2015- ജൂലൈ ഒന്നാം തീയതി ബുധനാഴ്ച വൈകുന്നേരം മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ വെച്ച് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പ്രകാശനം ചെയ്യും.

മാര്‍ത്തോമാശ്ശീഹായുടെ നാമത്തില്‍ ഇന്ത്യക്കു പുറത്ത് ആദ്യമായി സ്ഥാപിതമായ ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ആദ്ധ്യാത്മിക ദര്‍ശനത്തിന്റെ അടിത്തറയാണ് വിശുദ്ധ തോമാശ്ളീഹായുടെ 'എന്റെ കര്‍ത്താവേ, എന്റെ ദൈവമേ' എന്ന ദൈവാനുഭവം. ഈ ദൈവാനുഗ്രഹത്തില്‍ അഭയപ്പെട്ട് അമേരിക്കന്‍ ഐക്യനാടുകളില്‍ ദൈവം ഭരമേല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാന്‍ രൂപതാംഗങ്ങള്‍ക്കു കാഴ്ചപ്പാടുകളും ദര്‍ശനങ്ങളും നല്‍കുക എന്നതാണു മുഖപത്രത്തിന്റെ ലക്ഷ്യം. എല്ലാ മാസവും ഇമെയില്‍ വഴി പ്രസിദ്ധീകരിക്കുന്ന ഈ സംരംഭം രൂപതയുടെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലായിരിക്കുമെന്നു രൂപതാ ചാന്‍സലര്‍ ഡോ. സെബാസ്റ്യന്‍ വേത്താനത്ത് അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം