ഫിലാഡല്‍ഫിയ എക്യുമെനിക്കല്‍ ഫെലോഷിപ്പിനു നവനേതൃത്വം
Thursday, April 23, 2015 8:14 AM IST
ഫിലാഡല്‍ഫിയ: എക്യുമെനിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസിന്റെ വാര്‍ഷിക പൊതുയോഗം മാര്‍ച്ച് എട്ടിന് (ഞായര്‍) സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ ചെയര്‍മാന്‍ റവ. ഷാജി ഈപ്പന്റെ അധ്യക്ഷതയില്‍ നടന്നു.

പുതിയ ഭാരവാഹികളായി ഫാ. ജോണിക്കുട്ടി പുലിശേരി (ചെയര്‍മാന്‍) ഫാ. സിബി വര്‍ഗീസ് (കോ. ചെയര്‍മാന്‍) സജീവ് ശങ്കരത്തില്‍ (സെക്രട്ടറി), എം.എ. മാത്യു (ട്രഷറര്‍), ഫാ. ഗീവര്‍ഗീസ് ജോണ്‍ (റിലിജിയന്‍ കോഓര്‍ഡിനേറ്റര്‍), ബിന്ദു ജോഷ്വ (ജോ. സെക്രട്ടറി), ജീമോന്‍ ജോര്‍ജ് (ചാരിറ്റി), ഡോ. കുര്യന്‍ മത്തായി (സുവനീര്‍, പിആര്‍ഒ), ബിജി ജോസഫ് (പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍), ബീനാ തോമസ്, കുഞ്ഞമ്മ ഏബ്രഹാം (വിമന്‍സ് ഫോറം) ബെന്നി കൊട്ടാരത്തില്‍, സാം കുട്ടി കുഞ്ഞച്ചന്‍ (ഓഡിറ്റേഴ്സ്) എന്നിവരെ തെരഞ്ഞെടുത്തു.

അശരണര്‍ക്കും ആലംബഹീനര്‍ക്കും ആശ്വാസമായും ഇതര സഭാംഗങ്ങള്‍ തമ്മില്‍ പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കാനുമായി ഫെലോഷിപ്പ് 21 ദേവാലയങ്ങളിലായി മൂവായിരത്തിലധികം കുടുംബാംഗങ്ങളെ ഫിലാഡല്‍ഫിയായിലും പരിസര പ്രദേശങ്ങളിലുമായി പ്രതിനിധാനം ചെയ്യുന്നു. എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ നേതൃത്വത്തിലുളള ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി സെന്ററിന്റെ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നതായി ഫാ. എം.കെ. കുര്യാക്കോസ് (കോ-ഓര്‍ഡിനേറ്റര്‍ ഐസിസിസിപി) ലൈലാ അലക്സ് (സെക്രട്ടറി, ഐസിസിസിപി) എന്നിവര്‍ അറിയിച്ചു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഫാ. ജോണിക്കുട്ടി പുലിശേരി പ്രശസ്ത വാഗ്മിയും പ്രമുഖ സംഘാടകനും സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫെറോനയുടെ വികാരിയും ആണ്. എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ഥിക്കുകയും തദവസരത്തില്‍ വന്നു ചേര്‍ന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ംംം.ുവശഹശമറലഹുവശമലരൌാലിശരമഹ.ീൃഴ

റിപ്പോര്‍ട്ട്: ജീമോന്‍ ജോര്‍ജ്