മസ്കറ്റ് സെന്റ് മേരീസ് യാക്കോബായ പള്ളിയിലെ ശുശ്രൂഷകള്‍ക്ക് മാര്‍ സേവേറിയോസ് നേതൃത്വം നല്‍കും
Friday, April 11, 2014 6:08 AM IST
മസ്കറ്റ്: ഏപ്രില്‍ 12ന് (ശനി) മസ്കറ്റ് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ ആരംഭിക്കുന്ന വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് ഏബ്രഹാം മാര്‍ സേവേറിയോസ് മെത്രാപോലീത്ത മുഖ്യ കാര്‍മികനായിരിക്കും. വൈകുന്നേരം ഏഴു മുതല്‍ ഓശാനയുടെ തിരുക്കര്‍മ്മങ്ങളും വിശുദ്ധ കുര്‍ബാനയും നടക്കും.

ഞായര്‍,തിങ്കള്‍,ചൊവ്വാ ദിവസങ്ങളില്‍ വൈകിട്ട് ഏഴു മുതല്‍ സന്ധ്യാ
പ്രാര്‍ഥനയും സുവിശേഷ പ്രസംഗവും നടക്കും. ബുധനാഴ്ചയും, വ്യാഴാഴ്ചയും വൈകുന്നരേം ഏഴിന് തുടങ്ങുന്ന പെസഹാ ശുശ്രൂഷകളില്‍ ബുധനാഴ്ച വിശുദ്ധ കുര്‍ബാനയും വ്യാഴാഴ്ച കാല്‍ കഴുകല്‍ ശുശ്രൂഷകളോടെ സമാപിക്കും. ദുഃഖവെള്ളിയാഴ്ചത്തെ തിരുക്കര്‍മ്മങ്ങള്‍ റെക്സ് റോഡിലെ അല്‍ മസ ഹാളിലാണ് നടക്കുന്നത്.

ഈ വര്‍ഷത്തെ ശുശ്രൂഷകളുടെ നടത്തിപ്പിനായി വികാരി ഫാ.നൈനാന്‍

തോമസ്, സെക്രട്ടറി വിനു കെ. ജോയി, ട്രസ്റി അനില്‍ പോള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം