മൊയ്തീന്‍ കോയ മായക്കരക്ക് യാത്രയയപ്പ് നല്‍കി
Monday, April 7, 2014 4:11 AM IST
ജിദ്ദ: ഇരുപത്തിയഞ്ച് വര്‍ഷത്തിലധികമായി ജിദ്ദ പ്രവാസലോകത്തെ മത സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ സജീവ സാനിദ്ധ്യവും കൊണ്േടാട്ടി മണ്ഡലം കെഎംസിസിയുടെ ഉപാദ്ധ്യക്ഷനുമായ മൊയ്തീന്‍ കോയ മായക്കരക്ക് കെഎംസിസി ചെറുകാവ് പഞ്ചായത്ത് കമ്മറ്റിയും കൊണ്േടാട്ടി മണ്ഡലം കമ്മറ്റിയും സംയുക്തമായി യാത്രയയപ്പ് നല്‍കി. യാത്രയയപ്പ് യോഗം കെഎംസിസി സൌദി നാഷണല്‍ സെക്രട്ടറി രായിന്‍കുട്ടി നീരാട് ഉദ്ഘാടനം ചെയ്തു. സംഘടനയുടെ കര്‍മ്മ രംഗത്തും ചിന്താരംഗത്തും വ്യക്തമായ ഇടപെടലുകള്‍ നടത്തിയിരുന്ന മൊയ്തീന്‍ കോയ ധാര്‍മ്മിക ബോധമുള്ള നിസ്വാര്‍ത്വസാമൂഹിക പ്രവര്‍ത്തകന്‍ എങ്ങനെ വേണമെന്നതിന്റെ മികച്ച ഉദാഹരണമായിരുന്നു എന്ന് രായിന്‍ കുട്ടി നീരാട് പറഞ്ഞു.

പ്രസിഡന്റ് എം കെ നൌഷാദ് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടിമാരായ സി.കെ ശാക്കിര്‍ , ഇസ്മയില്‍ മുണ്ടക്കുളം , മലപ്പുറം ജില്ല കെഎംസിസി ഓര്‍ഗനൈസിംഗ് സെക്രട്ടറി ലത്തീഫ് മുസ്ളിയാരങ്ങാടി , മണ്ഡലം ഭാരവാഹികളായ റഷീദ് വാഴക്കാട്, ജമാല്‍ പുത്തൂപാടം ,റസാക്ക് വെട്ടത്തുര്‍ , നാസര്‍ വാവൂര്‍, പഞ്ചായത്ത് ഭാരവാഹികളായ കുഞ്ഞിബാവ, അബൂബക്കര്‍ പുത്തൂപാടം ,അന്‍വര്‍ വെട്ടുപാറ, കെ.പി അബ്ദുറഹ്മാന്‍ ഹാജി ,കെ.എന്‍എ ലത്തീഫ്, ഇഷ്തിയാഖ് ഷാനു തങ്ങള്‍ ,നാസര്‍ നെടിയിരുപ്പ് , ഇ.പി സലിം എന്നിവര്‍ പ്രസംഗിച്ചു. ബഷീര്‍ തൊട്ടിയന്‍ സ്വാഗതവും സി കെ സൈതലവി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി പെരുവള്ളൂര്‍