ഐസിഎഫ് ബ​ദ​ർ അ​നു​സ്മ​ര​ണ​വും ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു
Friday, March 29, 2024 1:41 AM IST
റി​യാ​ദ്: ഐസിഎഫ് സം​ഘ​ടി​പ്പി​ച്ച ബ​ദ​ര്‍ അ​നു​സ്മ​ര​ണ​വും ഗ്രാ​ന്‍​ഡ് ഇ​ഫ്താ​ര്‍ സം​ഗ​മ​വും ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ചു. റി​യാ​ദ് സെ​ൻ​ട്ര​ൽ നേ​താ​ക്ക​ൾ ബ​ദ​ർ ശു​ഹ​ദാ​ക്ക​ളെ ഓ​ർ​മ​പ്പെ​ടു​ത്തു​ക​യും അ​വ​രെ വി​ശ്വാ​സി സ​മൂ​ഹ​ത്തി​നു പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു, കൂ​ടാ​തെ സ​ഹാ​ഫ മാ​ൽ​ഗ യൂ​ണി​റ്റ് പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ച്ചു.

സ​മൂ​ഹ​ത്തി​ലെ നാ​നാ വി​ഭാ​ഗം ജ​ന​ങ്ങ​ളും പ​ങ്കെ​ടു​ത്ത സ​മൂ​ഹ ഇ​ഫ്താ​ർ സം​ഗ​മം വ​രും വ​ർ​ഷ​ങ്ങ​ളി​ൽ വി​പു​ല​മാ​യി ന​ട​ത്തു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി നേ​താ​ക്ക​ളാ​യ സി​ദ്ധി​ഖ് അ​ഹ്സ​നി, റ​ഹ്മ​ത്ത​ലി, നൗ​ഷാ​ദ് മു​സ്ലി​യാ​ർ, മു​ജീ​ബ് മു​സ്ലി​യാ​ർ, ല​ത്തീ​ഫ് മു​സ്ലി​യാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.