എ​ക്സ്പോ ദോ​ഹ‌യ്​ക്ക് മൈ​ന്‍റ്ട്യൂ​ണ്‍ ഇ​ക്കോ​വേ​വ്സി​ന്‍റെ ആ​ദ​രം
Thursday, March 28, 2024 6:35 AM IST
ദോ​ഹ: ഗ്രീ​ന്‍ ഡെ​സേ​ര്‍​ട്ട്, ബെ​റ്റ​ര്‍ എ​ന്‍​വ​യോ​ണ്‍​മെ​ന്‍റ്, മ​രു​ഭൂ​മി​യെ ഹ​രി​താ​ഭ​മാ​ക്കാ​ന്‍ പ​രി​സ്ഥി​തി​യെ പ​വി​ത്ര​മാ​ക്കാ​ന്‍’ എ​ന്ന പ്ര​മേ​യ​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര ശ്ര​ദ്ധ നേ​ടി​യ എ​ക്സ്പോ 2023 ദോ​ഹ​യ്ക്ക് മൈ​ന്‍റ്ട്യൂ​ണ്‍ ഇ​ക്കോ​വേ​വ്സി​ന്‍റെ ആ​ദ​രം.

മ​ധ്യ പൗ​ര​സ്ത്യ ദേ​ശ​ത്ത് ആ​ദ്യ​മാ​യി ഹോ​ര്‍​ട്ടി​ക​ള്‍​ച​റ​ല്‍ എ​ക്സ്പോ സം​ഘ​ടി​പ്പി​ച്ച സം​ഘാ​ട​ക​രെ അ​ഭി​ന​ന്ദി​ച്ച് മൈ​ന്‍റ്ട്യൂ​ണ്‍ ഇ​ക്കോ​വേ​വ്സ് ഗ്ലോ​ബ​ല്‍ നേ​താ​ക്ക​ള്‍ എ​ക്സ്പോ ഹൗ​സി​ലെ​ത്തി.

ഗ്ലോ​ബ​ല്‍ ചെ​യ​ര്‍​മാ​ന്‍ ഡോ.​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര, സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ മ​ശ്ഹൂ​ദ് തി​രു​ത്തി​യാ​ട്, പി.​ആ​ര്‍.​സെ​ക്ര​ട്ട​റി ഷ​മീ​ര്‍ പി.​എ​ച്ച്, ഖ​ത്ത​ര്‍ ചെ​യ​ര്‍​മാ​ന്‍ അ​ബ്ദു​ല്‍ മു​ത്ത​ലി​ബ് മ​ട്ട​ന്നൂ​ര്‍ എ​ന്നി​വ​രാ​ണ് എ​ക്സ്പോ ഹൗ​സി​ലെ​ത്തി സം​ഘാ​ട​ക സ​മി​തി​യു​ടെ ഔ​ദ്യോ​ഗി​ക വ​ക്താ​വ് ശൈ​ഖ് സു​ഹൈം അ​ല്‍ ഥാ​നി​ക്ക് മെ​മന്‍റോ സ​മ്മാ​നി​ച്ച​ത്. എ​ക്സ്പോ ക​ണ്‍​സ​ല്‍​ട്ടന്‍റ്​ ഫാ​ദി ജ​ര്‍​സാ​ട്ടി​യും ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.

ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് ആ​രം​ഭി​ച്ച എ​ക്സ്പോ​ക്ക് അ​ഭി​വാ​ദ്യ​മ​ര്‍​പ്പി​ച്ചെ​ത്തു​ന്ന ആ​ദ്യ എ​ന്‍ജിഒ എ​ന്ന പ​ദ​വി സ്വ​ന്ത​മാ​ക്കി​യ മൈ​ന്‍റ്ട്യൂ​ണ്‍ ഇ​ക്കോ​വേ​വ്സ്, സം​ഘാ​ട​ക​രെ ആ​ദ​രി​ക്കു​ന്ന ആ​ദ്യ എ​ന്‍ജിഒ എ​ന്ന പ​ദ​വി​യും സ്വ​ന്ത​മാ​ക്കി.

എ​ക്സ്പോ 2023 ദോ​ഹ സം​ഘാ​ട​ക​രു​ടെ പ്ര​തീ​ക്ഷ​ക​ള്‍ മ​റി ക​ട​ന്ന​താ​യും സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള ജ​ന​ല​ക്ഷ​ങ്ങ​ളെ ആ​ക​ര്‍​ഷി​ച്ച​താ​യും ച​ട​ങ്ങി​ല്‍ സം​സാ​രി​ച്ച എ​ക്സ്പോ ദോ​ഹ ഔ​ദ്യോ​ഗി​ക വ​ക്താ​വ് ശൈ​ഖ് സു​ഹൈം അ​ല്‍​ഥാ​നി വ്യ​ക്ത​മാ​ക്കി.

ആറ് മാ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന എ​ക്സ്പോ മു​പ്പ​ത് ല​ക്ഷം പേ​ര്‍ സ​ന്ദ​ര്‍​ശി​ക്കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ടി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ഏ​ക​ദേ​ശം നാ​ല്‍​പ​ത് ല​ക്ഷ​ത്തോ​ളം പേ​രാ​ണ് എ​ക്സ്പോ സ​ന്ദ​ര്‍​ശി​ച്ച​ത്.