കു​വൈ​റ്റിൽ ഓ​ശാ​ന തി​രു​നാ​ൾ ഭ​ക്തി​സാ​ന്ദ്ര​മാ​യി ആ​ഘോ​ഷി​ച്ചു
Tuesday, March 26, 2024 3:14 PM IST
ജോയിച്ചൻ പുതുക്കുളം
കു​വൈ​റ്റ്‌ സി​റ്റി: ദൈ​വ പു​ത്ര​ന്‍റെ ജ​റു​സ​ലേ​മി​ലേ​ക്കു​ള്ള രാ​ജ​കീ​യ പ്ര​വേ​ശ​ന​ത്തി​ന്‍റെ ഓ​ർ​മ പു​തു​ക്കു​ന്ന ഓ​ശാ​ന പെ​രു​ന്നാ​ൾ കു​വൈ​റ്റ് മ​ല​ങ്ക​ര റൈ​റ്റ് മൂ​വ്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭ​ക്തി​സാ​ന്ദ്ര​മാ​യി ആ​ഘോ​ഷി​ച്ചു.

കു​വൈ​റ്റ് സി​റ്റി ഹോ​ളി ഫാ​മി​ലി കോ ​ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ലെ ഹോ​ളി ഫാ​മി​ലി ഹാ​ളി​ൽ ന​ട​ന്ന ദി​വ്യ​ബ​ലി​യി​ലും കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണ​ത്തി​ലും കു​വൈ​റ്റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ സം​ബ​ന്ധി​ച്ചു.



കു​വൈ​റ്റ് മ​ല​ങ്ക​ര റൈ​റ്റ് മൂ​വ്മെ​ന്‍റി​ന്‍റെ ആ​ത്മീ​യ പി​താ​വ് വ​ന്ദ്യ ജോ​ൺ തു​ണ്ടി​യ​ത്ത് കോ​ർ എ​പ്പി​സ്കോ​പ്പ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.