ജി​മ്മി ജോ​ർ​ജ് സ്മാ​ര​ക ടൂ​ർ​ണ​മ​ന്‍റ് അ​ബു​ദാ​ബി​യി​ൽ ബു​ധ​നാ​ഴ്ച മുതൽ
Tuesday, March 26, 2024 12:38 PM IST
അനിൽ സി.ഇ‌ടിക്കുള
അ​ബു​ദാ​ബി: അ​ബു​ദാ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന 24-ാം ജി​മ്മി ജോ​ർ​ജ് സ്മാ​ര​ക അ​ന്താ​രാ​ഷ്‌​ട്ര വോ​ളി​ബോ​ൾ ടൂ​ർ​ണ​മ​ന്‍റ് ബു​ധ​നാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ ന​ട​ക്കും. എ​ല്ലാ ദി​വ​സ​വും രാ​ത്രി എ​ട്ടി​ന് മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും.

പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും. അ​ബു​ദാ​ബി എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ എ​മി​ഗ്രേ​ഷ​ൻ ബ്രി​ഡ്ജി​ന് പി​റ​ക് വ​ശ​ത്തു​ള്ള ലി​വ ഇ​ന്‍റർ​നാ​ഷ​ണ​ൽ സ്കൂ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ വ​ച്ചാ​ണ് മ​ത്സ​രം ന​ട​ക്കു​ക.

ബു​ർ​ജീ​ൽ ഹോ​ൾ​ഡിം​ഗ്സി​ന്‍റെ എ​ൽഎ​ൽഎ​ച്ച് ഹോ​സ്പി​റ്റ​ൽ ഗ്രൂ​പ്പു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് വോ​ളി ബോ​ൾ ടൂ​ർ​ണ​മന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ബുധനാഴ്ച ​രാ​ത്രി എ‌‌ട്ടിന് ബു​ർ​ജീ​ൽ ഹോ​ൾ​ഡിം​ഗ്‌​സ് ചെ​യ​ർ​മാ​ൻ ഡോ. ​ഷം​സീ​ർ വ​യ​ലി​ൽ ടൂ​ർ​ണ​മന്‍റ് ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. ഒ​ട്ടേ​റെ വി​ശി​ഷ്ട വ്യ​ക്തി​ക​ളും ഉ​ദ്‌​ഘാ​ട​ന ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും. ഉ​ദ്‌​ഘാ​ട​ന ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ ക​ലാപ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

ഇ​ന്ത്യ, യുഎ​സ്​എ, യുഎഇ, ഇ​റാ​ൻ, പാക്കിസ്ഥാ​ൻ, ഈ​ജി​പ്ത്, ബ്ര​സീ​ൽ , കൊ​ളം​ബി​യ, ലെ​ബ​നോ​ൺ , ക്യൂ​ബ, റ​ഷ്യ, സെ​ർ​ബി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ താ​ര​ങ്ങ​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും.

എ​ൽഎ​ൽഎ​ച്ച് ഹോ​സ്പി​റ്റ​ൽ, ഓ​ൺ​ലി ഫ്ര​ഷ് ദു​ബാ​യി, പാ​ലാ സി​ക്സ് മ​ദി​ന ദു​ബാ​യി, ശ്രീ​ല​ങ്ക​ൻ ഇ​ന്‍റർ​നാ​ഷ​ണ​ൽ ടീം, ലി​റ്റി​ൽ സ്കോ​ള​ർ ന​ഴ്സ​റി ദു​ബാ​യി, ഖാ​ൻ ക്ല​ബ് എ​ന്നീ ആ​റ് ടീ​മു​ക​ളാ​ണ് ക​ളി​ക്ക​ള​ത്തി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്.

എ​ൽഎ​ൽഎ​ച്ച് ഹോ​സ്പി​റ്റ​ൽ എ​വ​ർ റോ​ളിംഗ് ട്രോ​ഫി​യും 20,000 ദി​ര്‍​ഹവുമാണ് വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​നി​ക്കു​ക. അ​യൂ​ബ് മാ​സ്റ്റ​ര്‍ സ്മാ​ര​ക ട്രോ​ഫി​യും 15,000 ദി​ര്‍​ഹവും രണ്ടാം സ്ഥാനക്കാർക്ക് ല​ഭി​ക്കും.

ടൂ​ർ​ണ​മ​ന്‍റി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​ൻ, ഒ​ഫെ​ന്‍​ഡ​ര്‍, ബ്ലോ​ക്ക​ർ, സെ​റ്റ​ർ, ലി​ബ​റോ, ഭാ​വി വാ​ഗ്ദാ​ന​മാ​യ ക​ളി​ക്കാ​ര​ൻ എ​ന്നി​വ​ർ​ക്കും പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ളു​ണ്ട്. ഇ​ത് കൂ​ടാ​തെ വോ​ളി​ബോ​ളി​ന്‌ ന​ൽ​കി​യ സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചു​കൊ​ണ്ട് ലൈ​ഫ് അ​ച്ചീ​വ്‌​മെ​ന്‍റ് അ​വാ​ർ​ഡും ന​ൽ​കി​വ​രു​ന്നു​ണ്ട്.

വോ​ളി​ബാ​ൾ ഇ​തി​ഹാ​സം ജി​മ്മി​ജോ​ർ​ജിന്‍റെ സ്മ​ര​ണാ​ർ​ഥം 1989ലാ​ണ് അ​ബു​ദാ​ബി കേ​ര​ള സോ​ഷ്യ​ൽ സെന്‍റ​ർ ജി​മ്മി ​ജോ​ർ​ജ് മെ​മ്മോ​റി​യ​ൽ വോ​ളി​ബാ​ൾ ടൂ​ർ​ണ​മന്‍റ് ആ​രം​ഭി​ച്ച​ത്. ഓ​രോ​വ​ർ​ഷം ക​ഴി​യു​ന്തോ​റും സെ​ന്‍റ​ർ ന​ട​ത്തു​ന്ന ജി​മ്മി ജോ​ർ​ജ് സ്മാ​ര​ക വോ​ളി​ബോ​ള്‍ ടൂ​ർ​ണ​മെ​ന്‍റിന്‍റെ പ്ര​ശ​സ്തി വ​ർ​ധിച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ എ. ​കെ. ബീ​രാ​ൻ​കു​ട്ടി, ബു​ർ​ജീ​ൽ ഹോ​ൾ​ഡിംഗ്സ് സിഒഒ സ​ഫീ​ർ അ​ഹ​മ്മ​ദ്, ടൂ​ർ​ണമെന്‍റ് കോഓ​ർ​ഡി​നേ​റ്റ​ർ ടി. ​എം. സ​ലിം, കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സ​ത്യ​ൻ, ഫൈ​നാ​ൻ​സ് ക​ൺ​വീ​ന​ർ അ​ഡ്വ. അ​ൻ​സാ​രി സൈ​നു​ദ്ദീ​ൻ, കാ​യി​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി റ​ഷീ​ദ് അ​യി​രൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

അ​നി​ല്‍ സി. ​ഇ​ടി​ക്കു​ള