ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം ഇ​ഫ്താ​ർ സം​ഗ​മം സംഘടിപ്പിച്ചു
Monday, March 25, 2024 4:54 PM IST
സേവ്യർ കാവാലം
മസ്കറ്റ്: കേ​ര​ള വി​ഭാ​ഗ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ഇ​ഫ്താ​ർ സം​ഗ​മം ഡാ​ർ​സ​യി​റ്റി​ലെ ഐ​എ​സ്‌​സി മ​ൾ​ട്ടി പ​ർ​പ്പ​സ് ഹാ​ളി​ൽ ന​ട​ന്നു. കേ​ര​ള വി​ഭാ​ഗം അം​ഗ​ങ്ങ​ളെ കൂ​ടാ​തെ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ക്കീ​ൽ കോ​മോ​ത്ത്, എ​ൻ​ഹാ​ൻ​സ്മെ​ന്‍റ് & ഫെ​സി​ലി​റ്റീ​സ് സെ​ക്ര​ട്ട​റി വി​ൽ​സ​ൺ ജോ​ർ​ജ്, ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ, ഒ​മാ​നി​ലെ വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ, മ​ല​യാ​ളം മി​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി സു​ൽ​ത്താ​നേ​റ്റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ആ​യി​ര​ത്തി​ൽ അ​ധി​കം പേ​ർ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

"മ​തേ​ത​ര ഇ​ഫ്താ​ർ' എ​ന്ന ആ​ശ​യം ഒ​മാ​നി​ൽ ആ​ദ്യ​മാ​യി കൊ​ണ്ടു​വ​രി​ക​യും എ​ല്ലാ വ​ർ​ഷ​വും സ​മൂ​ഹ​ത്തിന്‍റെ നാ​നാ​തു​റ​ക​ളി​ൽ നി​ന്നു​ള്ള​വ​രെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് കേ​ര​ള വി​ഭാ​ഗം രൂ​പീ​കൃ​ത​മാ​യ നാ​ൾ മു​ത​ൽ എ​ല്ലാ വ​ർ​ഷ​വും ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു വ​രു​ന്നു.

സാ​മൂ​ഹ്യ​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന കൊ​ടു​ത്തു​കൊ​ണ്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള​വി​ഭാ​ഗ​ത്തി​ന് കൂ​ടു​ത​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ന​ട​ത്താ​നു​ള്ള ഊ​ർ​ജ​മാ​ണ് പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ പി​ന്തു​ണ​യി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന​തെ​ന്നും കേ​ര​ള വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.