അ​ഖ​ണ്ഡ വേ​ദ​പു​സ്ത​ക പാ​രാ​യ​ണ​ത്തി​ന് ഒരുങ്ങി അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ സു​വി​ശേ​ഷ സേ​വി​കാ​സം​ഘം
Saturday, March 16, 2024 3:09 PM IST
അ​നി​ൽ സി. ​ഇ​ടി​ക്കു​ള
അ​ബു​ദാ​ബി: വ​ലി​യ നോ​മ്പി​ന്‍റെ​യും ഉ​പ​വാ​സ​ത്തി​ന്‍റെ​യും പ​രി​ശു​ദ്ധ നാ​ളു​ക​ൾ പ്രാ​ർ​ഥ​നാ​ഭ​രി​ത​വും അ​ർ​ഥ​സ​മ്പു​ഷ്ട​വു​മാ​യി അ​നു​ഷ്ഠി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ സു​വി​ശേ​ഷ സേ​വി​കാ​സം​ഘം അ​ഖ​ണ്ഡ വേ​ദ​പു​സ്ത​ക പാ​രാ​യ​ണ​ത്തി​ന് ത​യാ​റെ​ടു​ക്കു​ന്നു.

അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ സു​വി​ശേ​ഷ സേ​വി​കാ സം​ഘ​ത്തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട് അ​നു​ബ​ന്ധി​ച്ച് ഞാ​യറാഴ്ച മു​ത​ലാ​ണ് മു​സ​ഫ ദേ​വാ​ല​യ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ വേ​ദ​പു​സ്ത​ക പാ​രാ​യ​ണം ന​ട​ക്കു​ക.

വേ​ദ​പു​സ്ത​ക​ത്തി​ലെ ഉ​ല്പ​ത്തി മു​ത​ൽ വെ​ളി​പാ​ട് വ​രെ​യു​ള്ള സ​മ്പൂ​ർ​ണ വേ​ദ​ഭാ​ഗ​ങ്ങ​ൾ പ​ക​ലും രാ​ത്രി​യി​ലു​മാ​യി നൂ​റ്റ​മ്പ​തി​ലേ​റെ സേ​വി​കാ സം​ഘാംഗ​ങ്ങ​ൾ ചേ​ർ​ന്നാ​ണ് ഇ​ട​മു​റി​യാ​തെ വാ​യി​ക്കുന്നത്. ഇ​ട​വ​ക വി​കാ​രി​മാ​രും സേ​വി​കാ സം​ഘം ഭാ​ര​വാ​ഹി​ക​ളും പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കും.