റി​യാ​ദി​ൽ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു
Saturday, March 16, 2024 10:36 AM IST
റി​യാ​ദ്: തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. ആ​റ്റി​ങ്ങ​ൽ വെ​ല്ലൂ​ർ​ക്കോ​ണം സ്വ​ദേ​ശി സു​രേ​ഷ് (53) ആ​ണ് മ​രിച്ചത്. അ​ൽ ഹ​സ​ക്ക് സ​മീ​പം ശു​ഖൈ​ഖി​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം.

മൂ​ന്ന് പ​തി​റ്റാ​ണ്ടാ​യി അ​ൽ ഹ​സ​യി​ൽ നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു സു​രേ​ഷ്. ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളു​മു​ള്ള നി​ർ​ധ​ന കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്നു സു​രേ​ഷ്.

ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന് വേ​ണ്ടി അ​ൽ ഹ​സ ഒ​ഐ​സി​സി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തു​ണ്ട്.