ശോ​ഭാ സു​രേ​ന്ദ്ര​നെ​തി​രായ ആ​രോ​പ​ണ​ം: ദല്ലാൾ ടി.​ജി. ന​ന്ദ​കു​മാ​റി​നെ ചോ​ദ്യം ചെ​യ്യും
Sunday, May 5, 2024 2:29 AM IST
ആ​ല​പ്പു​ഴ: ഭൂ​മി​യി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി നേ​താ​വ് ശോ​ഭാ സു​രേ​ന്ദ്ര​നെ​തി​രേ ആ​രോ​പ​ണ​ങ്ങ​ളു​യ​ര്‍​ത്തി​യ ദ​ല്ലാ​ള്‍ ടി.​ജി. ന​ന്ദ​കു​മാ​റി​നെ പു​ന്ന​പ്ര പോലീ​സ് ചോ​ദ്യം ചെ​യ്യും. ഒ​മ്പ​തി​നു നേ​രി​ട്ടു ഹാ​ജ​രാ​കാ​ന്‍ ന​ന്ദ​കു​മാ​റി​ന് പോ​ലീ​സ് നോ​ട്ടീ​സ് ന​ല്‍​കി. ശോ​ഭാ സു​രേ​ന്ദ്ര​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് പോലീ​സ് ന​ട​പ​ടി. വ്യ​ക്തി​ഹ​ത്യ, സ്ത്രീ​ത്വ​ത്തെ അ​വ​ഹേ​ളി​ക്ക​ല്‍ എ​ന്നി​വ​യ്‌​ക്കെ​തി​രേയാ​ണ് ശോ​ഭ പ​രാ​തി ന​ല്‍​കി​യ​ത്.

ആ​ല​പ്പു​ഴ പാ​ര്‍​ല​മെന്‍റ് മ​ണ്ഡ​ല​ത്തി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ശോ​ഭാ സു​രേ​ന്ദ്ര​ന്‍ ത​ട്ടി​പ്പു​കാ​രി​യാ​ണെ​ന്നും ത​നി​ക്കു തി​രി​കെ ന​ല്‍​കാ​നു​ള​ള 10 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും തി​രി​കെ ന​ല്‍​കു​ന്നി​ല്ലെ​ന്നും ആ​രോ​പി​ച്ച് ടി.​ജി. ന​ന്ദ​കു​മാ​ര്‍ പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി​യി​രു​ന്നു.

ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ ഭൂ​മി​യി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​ഡ്വാ​ന്‍​സ് തു​ക​യാ​യി 10 ല​ക്ഷം ന​ല്‍​കിയത്. പി​ന്നീ​ട് അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ ശോ​ഭ​യു​ടെ ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളി​ല്‍ പ്ര​ശ്‌​നം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​യ​താ​യും പ​ണം തി​രി​കെ​യാ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ല്‍​കി​യി​ല്ലെ​ന്നു​മാ​യി​രു​ന്നു ന​ന്ദ​കു​മാ​റി​ന്‍റെ​ആ​രോ​പ​ണം.