ആ​ല​പ്പു​ഴ​യി​ല്‍ വീ​ണ്ടും മ​യ​ക്കു​മ​രു​ന്നു വേ​ട്ട
Sunday, May 5, 2024 2:29 AM IST
ആ​ല​പ്പു​ഴ: എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. ആ​റു ഗ്രാം ​എം​ഡിഎം​എ​യും 30 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ആ​ല​പ്പു​ഴ വാ​ട​യ്ക്ക​ല്‍ തെ​ക്കേ​വേ​ലി​ക്ക​കം വി​ന​യ് (27) ആ​ണ് ജി​ല്ലാ ല​ഹ​രിവി​രു​ദ്ധ സ്‌​ക്വാ​ഡും ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ പി​ടി​യി​ലാ​യ​ത്. ക​ള​ര്‍​കോ​ട് ബൈ​പാ​സി​നു സ​മീ​പ​മു​ള്ള മോ​മോ​സ് റ​മ്പോ​ച്ചി റ​സ്റ്ററ​ന്‍റിന്‍റെ മ​റ​വി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തി​വ​ന്നി​രു​ന്ന​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

ക​ട​യി​ല്‍ അ​ര്‍​ധ​രാ​ത്രി​യി​ലും യു​വ​തീയു​വാ​ക്ക​ളു​ടെ സാ​ന്നി​ധ്യം പോ​ലീ​സ് ദി​വ​സ​ങ്ങ​ളാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ആ​ല​പ്പു​ഴ സൗ​ത്ത് എസ്എച്ച്ഒ കെ.​പി. ടോം​സ​ണ്‍, എ​സ്ഐ ​അ​ജ്മ​ല്‍ ഹു​സൈ​ന്‍, എ​സ്ഐ​മാ​രാ​യ ടി.ഡി. നെ​വി​ന്‍, മോ​ഹ​ന്‍​കു​മാ​ര്‍, അ​ശോ​ക​ന്‍, സീ​നി​യ​ര്‍ സിപിഒ​മാ​രാ​യ വി​പി​ന്‍​ദാ​സ്, ആ​ര്‍. ശ്യാം,​ ര​ഞ്ജി​ത്ത്, ജോ​ജോ, ജി​ല്ലാ ല​ഹ​രിവി​രു​ദ്ധ സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ​ന്‍.എ​സ്. വി​ഷ്ണു, അ​ഗ​സ്റ്റി​ന്‍ ലോ​റ​ന്‍​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ​ പി​ടി​കൂ​ടി​യ​ത്.