ഇ​എ​സ്‌​ഐ ആ​ശു​പ​ത്രി​യി​ലെ എ​സി മോ​ഷ​ണം: പ്ര​തി പി​ടി​യി​ല്‍
Sunday, May 5, 2024 2:29 AM IST
ആ​ല​പ്പു​ഴ: ഇ​എ​സ്‌​ഐ ആ​ശു​പ​ത്രി​യി​ലെ എ​സി മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ല്‍ ഒ​രാ​ള്‍ പി​ടി​യി​ല്‍. ആ​ല​പ്പു​ഴ പാ​തി​രാ​പ്പ​ള്ളി​യി​ല്‍ പ​ടി​ഞ്ഞാ​റ​ക്ക​ര ചെ​ട്ടി​ക്കാ​ട് മു​റി​യി​ല്‍ ആ​ന്‍​ഡ്രൂ​സ് (25) ആ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ 21നാ​ണ് ആ​ല​പ്പു​ഴ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള ഇ​എ​സ്‌​ഐ ആ​ശു​പ​ത്രി​യി​ല്‍​നി​ന്നു ര​ണ്ട് എ​സി​ക​ളു​ടെ ഔ​ട്ട്‌​ഡോ​ര്‍ യൂ​ണി​റ്റു​ക​ളും മൂ​ന്ന് എ​സി​ക​ളു​ടെ ഔ​ട്ട് ഡോ​ര്‍ യൂ​ണി​റ്റി​ലെ ചെ​മ്പ് കോ​യി​ലും ഉ​ള്‍​പ്പെ​ടെ ഏ​ക​ദേ​ശം ഒ​രു ല​ക്ഷം രൂ​പ​യു​ടെ മോ​ഷ​ണം ന​ട​ന്ന​ത്.

എ​സി​ക​ള്‍ മോ​ഷ​ണം പോ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ ശ​സ്ത്ര​ക്രി​യ​ക​ള്‍ മു​ട​ങ്ങി​യ​ത് വ​ന്‍ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. തു​ട​ര്‍​ന്ന് സൗ​ത്ത് പോ​ലീ​സ് വി​വി​ധ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചും സ​മാ​ന കു​റ്റ​ക്യ​ത്യ​ങ്ങ​ള്‍ ചെ​യ്ത​വ​രെ കേ​ന്ദ്രീക​രി​ച്ചും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.