കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.വി. ജയരാജൻ തന്റെ പൊതുപര്യടനത്തിന് തളിപ്പറന്പ് മണ്ഡലത്തിൽ തുടക്കം കുറിച്ചു. രാവിലെ ഒൻപതിന് വടക്കാഞ്ചേരി വെളുത്തൂൽകാവ് ജംഗഷനിൽ നിന്നാരംഭിച്ച പൊതുപര്യടനം സിപിഎം ജില്ലാ ആക്ടിംഗ് സെക്രട്ടറി ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു.
കെ.വി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. പാർലമെന്റ് മണ്ഡലം സെക്രട്ടറി എൻ. ചന്ദ്രൻ, പ്രസിഡന്റ് സി.പി. സന്തോഷ് കുമാർ, എം.എം. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പള്ളിവയൽ, കരിമ്പം പാറക്കണ്ടത്തിൽ, ചവനപ്പുഴ നോർത്ത്, പൂമംഗലം പാച്ചേനി സ്മാരക വായനശാലക്ക് സമീപം, മഴൂർ, പടപ്പേങ്ങാട് ടൗൺ, ചാണോക്കുണ്ടിൽ , കട്ടയാൽ, തലവിൽ രാമപുരം, കാഞ്ഞിരങ്ങാട്, വെള്ളാവ്, പാച്ചേനി മേനച്ചൂരിൽ, പരിയാരം, സി പൊയിലിൽ. കുപ്പം എന്നിവിടങ്ങളിലലെ സ്വീകരണയോഗങ്ങളിൽ പ്രസംഗിച്ചു. കീഴാറ്റൂരിൽ അസുഖബാധിതനായി ചികിത്സയിൽ കഴിയുന്ന വയൽക്കിളി സമരനേതാവായിരുന്ന സുരേഷ് കീഴാറ്റൂരിനെ വീട്ടിൽ സന്ദർശിച്ച് വോട്ടഭ്യർഥിച്ചു. തൃച്ചംബരം, കോടല്ലൂർ ഉദയ, കൂവോട്, മോറാഴ ചേരയ, സി എച്ച് നഗറർ, പുന്നക്കുളങ്ങര വായനശാല, അയ്യങ്കോൽ, ഇരുമ്പ് കല്ലിൻ എന്നിവിടങ്ങളിലും സ്വീകരണമേറ്റുവാങ്ങി.
വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ് നേതാക്കളായ കെ.കെ. ജയപ്രകാശ്, വേലിക്കാത്ത് രാഘവൻ, ടി.എസ്. ജയിംസ്, പി.കെ. മുജീബ് റഹ്മാൻ, കെ. സാജൻ, പി.പി. വിനോദ്കുമാർ, ജോജി ആനിത്തോട്ടം, വർഗീസ്, മീത്തൽ കരുണാകരൻ, കെ.സന്തോഷ്, സി.എം. കൃഷ്ണൻ, പി.കെ. ശ്യാമള, ആന്തൂർ മുനിസിപ്പൽ ചെയർമാൻ പി. മുകുന്ദൻ, പി. രവീന്ദ്രൻ, എൻ.അനിൽ കുമാർ, ടി. പ്രഭാകരൻ, കെ.വി.രാഘവൻ, ടോമി മൈക്കിൾ എന്നിവരും പങ്കെടുത്തു. ഇന്ന് അഴീക്കോട്
രഘുനാഥ് ഇരിക്കൂറിൽ
കണ്ണൂര്‍: കണ്ണൂർ ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. രഘുനാഥ് ഇരിക്കൂർ മേഖലയിൽ പര്യടനം നടത്തി. രാവിലെ ഒൻപതോടെ വളക്കൈയില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. ചുഴലി, ചെങ്ങളായി, നടുവില്‍, കരുവന്‍ചാല്‍, വായാട്ടുപറമ്പ്, ആലക്കോട് തുടങ്ങിയ മേഖലകളില്‍ പര്യടനം നടത്തി. നടുവില്‍ സെന്റ് ജോസഫ് മലങ്കര കാതലിക് ചര്‍ച്ച് വികാരി ഫാ. സി.ജെ വര്‍ഗീസ് ചൂരക്കുഴിയില്‍, വായാട്ടുപറമ്പ് സെന്റ് ജോസഫ് പള്ളി വികാരി റവ. ഡോ. തോമസ് തെങ്ങുംപള്ളില്‍ എന്നിവരെ സന്ദര്‍ശിച്ചു. തുടര്‍ന്ന് ആലക്കോട് രാജാവിന്റ പ്രതിമയില്‍ പുഷാപാര്‍ച്ചന നടത്തി.
ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം മോഹനന് മാനന്തേരി, ഇരിക്കൂര്‍ മണ്ഡലം പ്രസിഡന്റ് പി.വി. റോയ്, മണ്ഡലം ജനറല്‍ സെക്രട്ടറി രജീവന്‍, ജില്ലാ കമ്മിറ്റി അംഗം എ.വി. തോമസ്. ബിഡിജെഎസ് ജില്ലാ സെക്രട്ടറി പ്രഭാകരന് മാങ്ങാട്, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് റീന മനോഹരന്, ജില്ലാ ട്രഷറര്‍ രേഷ്മ എന്നിവര്‍ സ്ഥാനാഥിയോടൊപ്പം ഉണ്ടായിരുന്നു.
കൂത്തുപറന്പിൽ
റോഡ് ഷോയുമായി
ഷാഫി പറമ്പിൽ
കൂത്തുപറമ്പ്: വടകര ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ കൂത്തുപറമ്പിൽ റോഡ് ഷോ നടത്തി. പഴയനിരത്ത് റോഡ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച റോഡ് ഷോ വില്ലേജ് ഓഫീസ് പരിസരത്ത് സമാപിച്ചു. നിരവധി പ്രവർത്തകർ റോഡ് ഷോയിൽ അണിനിരന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന റോഡ് ഷോയിൽ ബാൻഡ് മേളത്തിന്റെ അകമ്പടിമുണ്ടായിരുന്നു. പി.പി.എ സലാം, കെ.പി.സാജു, സി.ജി.തങ്കച്ചൻ, പി.കെ.സതീശൻ, ഹരിദാസ് മൊകേരി, വി.നാസർ, വി. സുരേന്ദ്രൻ, സന്തോഷ് കണ്ണംവള്ളി, ഷാഹുൽ ഹമീദ്, കെ. ലോഹിതാക്ഷൻ, കാട്ടൂർ മുഹമ്മദ്, സി.കെ.സഹജൻ, വി.ബി. അഷറഫ്, വി.പി.രാഹുൽ, കെ.കെ. ഗീത, രജീഷ് കോട്ടയൻ, രജിനേഷ് കക്കോത്ത് തുടങ്ങിയവർ നേതൃത്വം നൽകി.