വിഎസിന്റെ കാര്യം പാര്‍ട്ടി കമ്മിഷന്‍ തീരുമാനിക്കും: കാരാട്ട്
Thursday, May 16, 2013 1:53 AM IST
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ തല്‍സ്ഥാനത്തുനിന്ന് നീക്കണമോ എന്ന കാര്യം പാര്‍ട്ടി കമ്മിഷന്‍ തീരുമാനിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. സംസ്ഥാന സമിതിയില്‍ വിഎസിനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് നീക്കണമെന്ന ശക്തമായ ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു കാരാട്ടിന്റെ വിശദീകരണം.

പ്രകാശ് കാരാട്ട് ഉള്‍പ്പെടെ ആറംഗ കമ്മീഷനാണ് വിഎസിനെതിരേയുള്ള ആരോപണങ്ങള്‍ അന്വേഷിക്കുന്നത്. കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിഷനെ നിയോഗിച്ചത്.