ശ്രീനഗര്‍-ലെ ഹൈവേ ഏപ്രില്‍ അഞ്ചിനു തുറക്കും
Tuesday, April 2, 2013 9:40 AM IST
ശ്രീനഗര്‍: ശ്രീനഗര്‍-ലെ ദേശീയപാത ഏപ്രില്‍ അഞ്ചിനു ചെറുവാഹനങ്ങള്‍ക്കായി തുറന്നു കൊടുക്കും. കനത്ത മഞ്ഞു വീഴ്ചയെത്തുടര്‍ന്നു കഴിഞ്ഞ നവംബറിലാണ് ദേശീയപാത അടച്ചത്.

കാശ്മീരിനെയും ലെഡാക്കിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരെയോരു പാതയാണ് 434 കിലോമീറ്റര്‍ നീളമുള്ള ലെ ഹൈവേ. കാഷ്മീരിലെ ശാസ്ത്ര വിവരസാങ്കേതിക മന്ത്രി ഫിറോസ് അഹമ്മദ് ഖാന്‍ ഹൈവേ സന്ദര്‍ശിക്കുകയും മഞ്ഞു നീക്കി പാത സഞ്ചാരയോഗ്യമാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.