ഉരു മുങ്ങി കാണാതായ ഒരാളെക്കൂടി കണ്്െടത്തി
Tuesday, April 2, 2013 3:33 AM IST
കൊച്ചി: മൂന്നു ദിവസം മുന്‍പ് മുങ്ങിയ ഉരുവില്‍നിന്ന് കാണാതായ മൂന്നു തൊഴിലാളികളില്‍ ഒരാളെക്കൂടി കണ്്െടത്തി. കൊച്ചിയില്‍നിന്നും മുനമ്പത്തേക്കു പോയ മത്സ്യത്തൊഴിലാളികളാണ് കൊടുങ്ങല്ലൂരിനോടു ചേര്‍ന്നുള്ള ഭാഗത്താണ് മൈക്കിളിനെ കണ്്െടത്തിയത്. ഇയാളെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കന്യാകുമാരി സ്വദേശിയാണിയാള്‍. മൈക്കിളിന്റെ മകന്‍ ഗോള്‍ഡന്‍ ആശുപത്രിയിലെത്തി പിതാവിനെ കണ്ടു.

മൂന്നു ദിവസം മുന്‍പാണ് ഉരു മുങ്ങിയത്. ബേപ്പൂരില്‍നിന്ന് ലക്ഷദ്വീപിലേക്ക് പോയ ഉരുവാണ് മുങ്ങിയത്. കഴിഞ്ഞ ദിവസം രണ്്ടു പേരെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയിരുന്നു. ഇനി രണ്്ടു പേരെക്കൂടിയാണ് കണ്്െടത്താനുള്ളത്. ഫ്ളോട്ടിംഗ് ട്യൂബില്‍ ഒഴുകി നടന്നിരുന്നവരെയാണ് മത്സ്യത്തൊഴിലാളികള്‍ പൊന്നാന്നി ഭാഗത്തുനിന്ന് വലവീശിപ്പിടിച്ച് രക്ഷപ്പെടുത്തിയത്. തൂത്തുക്കുടി സ്വദേശികളായ ബോട്ടിലെ സ്രാങ്ക് ഭാസ്കരന്‍ (50), കെനി (40) എന്നിവരെയാണ് ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെ രക്ഷപ്പെടുത്തിയത്.