പൂ​ഞ്ചി​ൽ ഭീ​ക​രാ​ക്ര​മ​ണം; പ​രി​ക്കേ​റ്റ സൈ​നി​ക​ൻ വീ​ര​മൃ​ത്യു​വ​രി​ച്ചു
Saturday, May 4, 2024 11:10 PM IST
ന്യൂ​ഡ​ൽ​ഹി: ജ​മ്മു​കാ​ഷ്മീ​രി​ലെ പൂ​ഞ്ചി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ പരിക്കേറ്റ സൈ​നി​ക​ൻ വീ​ര​മൃ​ത്യു​വ​രി​ച്ചു. സു​ര​ൻ​കോ​ട്ട് മേ​ഖ​ല​യി​ൽ​വ​ച്ച് വ്യോ​മ​സേ​നാം​ഗ​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന വാ​ഹ​ന വ്യൂ​ഹ​ത്തി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റെ​ന്നും ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും സൈ​ന്യം അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ എ​ല്ലാ​വ​രെ​യും തു​ട​ർ ചി​കി​ത്സ​യ്ക്കാ​യി ഉ​ധം​പൂ​രി​ലെ ക​മാ​ൻ​ഡ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം സ്ഥ​ല​ത്തു നി​ന്ന് ര​ക്ഷ​പ്പെ​ട്ട ഭീ​ക​ര​ർ​ക്കാ​യി സൈ​ന്യം തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​വും സു​ര​ൻ​കോ​ട്ടി​ൽ വ​ച്ച് സൈ​നി​ക​ർ​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക